“ദ​ക്ഷി​ണ ക​ന്ന​ഡ അ​ക്ര​മ​ങ്ങ​ൾ ഗൗ​ര​വ​ത​രം”: ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ.​ജി. പ​ര​മേ​ശ്വ​ര

ബെംഗളൂരു : ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലെ അ​ക്ര​മസം​ഭ​വ​ങ്ങ​ൾ സ​ർ​ക്കാ​ർ വ​ള​രെ ഗൗ​ര​വ​മാ​യി കാ​ണു​ന്നുണ്ടെന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഡോ.​ജി. പ​ര​മേ​ശ്വ​ര. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലും, തീ​ര മേ​ഖ​ല​യി​ലും ഇ​നി സ​മാ​ധാ​നം പു​ല​രു​മെ​ന്ന് അ​ദ്ദേ​ഹം പറഞ്ഞു.
മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റെ​യും, ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ടി​നെ​യും സ്ഥ​ലം മാ​റ്റേ​ണ്ട സാ​ഹ​ച​ര്യം തങ്ങ​ൾ​ക്ക് ഒ​ഴി​വാ​ക്കാ​ൻ കഴിഞ്ഞില്ലെന്നും മാ​റ്റ​ങ്ങ​ൾ വേ​ണ​മെ​ന്ന് നാ​ട്ടു​കാ​രി​ൽ​നി​ന്ന് ആ​വ​ശ്യ​മു​യ​ ർന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ ക​ർ​ശ​ന ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കുമെന്ന് പറഞ്ഞ മന്ത്രി, പു​തു​താ​യി രൂ​പ​വ​ത്ക​രി​ച്ച ‘വ​ർ​ഗീ​യ വി​രു​ദ്ധ സേ​ന’​യു​ടെ വി​ന്യാ​സം സം​ബ​ന്ധി​ച്ച് ഡി​ജി​പി​യു​മാ​യി ച​ർ​ച്ച ചെയ്‌തെന്നും കൂട്ടിച്ചേർത്തു.

ദ​ക്ഷി​ണ ക​ന്ന​ട​യി​ലെ കൊ​ല​പാ​ത​ക പ​ര​മ്പ​ര​ക​ൾ​ക്ക് പി​ന്നി​ൽ എ​ന്തെ​ങ്കി​ലും രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന്, -‘ഞ​ങ്ങ​ൾ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ക​യാ​ണ്, അ​തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്ന് കണ്ടെത്തിയതിന് ശേഷം അ​ത​നു​സ​രി​ച്ച് ന​ട​പ​ടി​യെ​ടു​ക്കും’ എന്നായിരുന്നു മറുപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
[masterslider id="10"]

Related posts