ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ അക്രമസംഭവങ്ങൾ സർക്കാർ വളരെ ഗൗരവമായി കാണുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ദക്ഷിണ കന്നട ജില്ലയിലും, തീര മേഖലയിലും ഇനി സമാധാനം പുലരുമെന്ന് അദ്ദേഹം പറഞ്ഞു. മംഗളൂരു സിറ്റി പൊലീസ് കമീഷണറെയും, ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ടിനെയും സ്ഥലം മാറ്റേണ്ട സാഹചര്യം തങ്ങൾക്ക് ഒഴിവാക്കാൻ കഴിഞ്ഞില്ലെന്നും മാറ്റങ്ങൾ വേണമെന്ന് നാട്ടുകാരിൽനിന്ന് ആവശ്യമുയ ർന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാനം ഉറപ്പാക്കാൻ എല്ലാ കർശന നടപടികളും സ്വീകരിക്കുമെന്ന് പറഞ്ഞ…
Read More