ബെംഗളൂരു : കർണാടകയിൽ മെയ് മാസത്തിൽ പെയ്തത് 125 ശതമാനം അധിക മഴ. പ്രീ മൺസൂൺ മഴയിൽ 150 ശതമാനം വർധനയുണ്ടായി. കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ കർണാടകയിൽ അധിക മഴ കിട്ടിയെന്ന് അദ്ദേഹം പറഞ്ഞു. 108 മി. മീറ്റർ മഴയാണ് ഇക്കാലയളവിൽ ലഭിക്കേണ്ടത്. എന്നാൽ ഈ വർഷം 270 മി. മീറ്റർ മഴ പെയ്തു. സംസ്ഥാനത്തെ 31 ജില്ലകളിലും അധിക മഴ കിട്ടി. 19.2 ലക്ഷം പേരെ…
Read MoreMonth: May 2025
സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണം എന്നാവശ്യപെട്ട് പ്രതിഷേധിച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ
ബെംഗളൂരു : സ്കൂളിൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ. ബെൽഗവിയിലെ സർക്കാർ സ്കൂൾ പ്രധാനാധ്യാപകനാണ് സസ്പെൻഷൻ ലഭിച്ചത്. ഇതിനെതിരെ കർണാടകയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അധ്യാപകനായ വീരണ്ണ മടിവളരിനെയാണ് സസ്പെൻഡ് ചെയ്തത്. ക്രൂരമായ നടപടിയാണ് ഉണ്ടായതെന്നും ഇവരെ വേഗം തിരിച്ചെടുക്കണമെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വം അവശ്യപ്പെട്ടു. ബി.ജെ.പിയെ കൂടാതെ മറ്റു പല സംഘടനകളും വിഷയത്തിൽ സർക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അധ്യാപകനെ സസ്പെൻഡ് ചെയ്യാതെ അദ്ദേഹം ഉയർത്തിയ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണമെന്ന് കർണാടക പ്രൈമറി ആൻഡ് സെക്കൻഡറി…
Read Moreബെംഗളൂരുവിൽ കൊറോണ കേസുകൾ 200 കടന്നു; സംസ്ഥാനത്ത് ഒരുമരണംകൂടി
ബെംഗളൂരു : കോവിഡ് ബാധിച്ച് കർണാടകത്തിൽ ഒരുമരണംകൂടി. ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്ന 72-കാരനാണ് മരിച്ചത്. പനിയെത്തുടർന്ന് നാലുദിവസം മുൻപ് ചികിത്സതേടിയ ഇയാളെ പിന്നീട് കോവിഡ് വാർഡിലേക്ക് മാറ്റിയിരുന്നു. ആരോഗ്യം മോശമായതിനെത്തുടർന്ന് വ്യാഴാഴ്ച പുലർച്ചെയോടെ മരിച്ചു. കഴിഞ്ഞദിവസം ബെംഗളൂരുവിൽ 85-കാരൻ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത മൊത്തം കൊറോണ കേസുകളിൽ 75 ശതമാനത്തിലധികവും ബെംഗളൂരുവിലാണ് കണ്ടെത്തിയത്. സജീവ കേസുകളിൽ സിംഹഭാഗവും ബാംഗ്ലൂരിലാണ്. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 171 ൽ അധികം കേസുകൾ സ്ഥിരീകരിച്ചു
Read Moreറെയ്ഡിനെത്തിയ വിജിലൻസിനെ കണ്ട് ഭയന്ന് ഉദ്യോഗസ്ഥൻ; 500 രൂപയുടെ നോട്ട് കെട്ടുകൾ വലിച്ചെറിഞ്ഞു, 2 കോടി രൂപ പിടിച്ചെടുത്തു
ഭുവനേശ്വർ: വിജിലൻസ് സംഘം പരിശോധനയ്ക്കെത്തി പിന്നാലെ 500 രൂപയുടെ നോട്ടുകെട്ടുകൾ ജനാലയിലൂടെ വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച് എഞ്ചിനീയർ. ഒഡീഷ സർക്കാരിലെ ഗ്രാമവികസന വകുപ്പിലെ ചീഫ് എഞ്ചിനീയർ ബൈകുന്ത നാഥ് സാരംഗിയാണ് നോട്ടുകെട്ടുകൾ വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ നോക്കിയത്. രണ്ട് കോടിയിലധികം രൂപയാണ് വിജിലൻസ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. എട്ട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാർ, 12 ഇൻസ്പെക്ടർമാർ, ആറ് അസിസ്റ്റന്റ് സബ്-ഇൻസ്പെക്ടർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നുണ്ടെന്ന അറിയിപ്പിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഭുവനേശ്വർ, അംഗുൽ, പിപിലി എന്നീ സ്ഥലങ്ങളിൽ നിന്നും ബൈകുന്ത…
Read Moreയുവാവിന്റെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: ഹാസൻ ജില്ലയിലെ സകലേശ്പൂർ താലൂക്കിലെ കല്ലഹള്ളിക്ക് സമീപമുള്ള ഒരു മലമുകളിൽ നിന്നും ഒരു മൃതദേഹം കണ്ടെത്തി . കൊഡുഗു ജില്ലയിലെ സമ്പത്താണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇപ്പോൾ സമ്പത്തിന്റെ കാറിൽ രക്തക്കറയും കണ്ടെത്തിയട്ടുണ്ട്. സമ്പത്തിനെ ആരോ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം പുറത്ത് ഉപേക്ഷിച്ചതായാണ് സംശയിക്കുന്നത്. ഏപ്രിൽ 9 ന് സമ്പത്ത് തന്റെ സുഹൃത്തിന്റെ കാർ കുശാൽനഗറിൽ നിന്ന് ഹാസനിലേക്ക് കൊണ്ടുപോയി. ഏപ്രിൽ 10 ന് കല്ലഹള്ളി ഗ്രാമത്തിന് സമീപം കാർ കണ്ടെത്തി. കാറിൽ രക്തം പുരണ്ടിരിക്കുന്നത് കണ്ട ഗ്രാമവാസികൾ പോലീസിൽ വിവരം അറിയിച്ചു. യെസലൂർ…
Read Moreപലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ച മൂന്നു വിദ്യാർഥികൾക്ക് സസ്‌പെൻഷൻ
ഹോസ്റ്റൽ ചുമരിൽ ‘ഫ്രീ പലസ്തീൻ’, ‘ജയ് ഭീം’ മുദ്രാവാക്യങ്ങൾ എഴുതിയെന്നാരോപിച്ച് ശ്രീപെരുംപുതൂരിലെ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡിവലപ്‌മെന്റിലെ (ആർജിഎൻഐവൈഡി) മൂന്നു വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കാതെ സസ്പെൻഡ് ചെയ്തു. കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നുമുള്ള വിദ്യാർഥികൾക്കെതിരേയാണ് നടപടിയെടുത്തത്. കേന്ദ്ര യുവജനക്ഷേമമന്ത്രാലയത്തിനു കീഴിലുള്ള ആർജിഎൻഐവൈഡിയിൽ അവസാന വർഷ എംഎസ്ഡബ്ല്യു വിദ്യാർഥികളായ എസ്. അസ്‌ലം, എം.എ. സയീദ്, നഹാൽ ഇബ്‌നു അബുലൈസ് എന്നിവരെയാണ് രാജ്യദ്രോഹപ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് സസ്പെൻഡ് ചെയ്തത്. ഇവരുടെ അവസാനവർഷ പരീക്ഷ തിങ്കളാഴ്ച തുടങ്ങാനിരിക്കേയാണ് ഞായറാഴ്ച സസ്പെൻഷൻ ഉത്തരവ് നൽകിയത്. ഇതുകാരണം മൂവർക്കും…
Read Moreമഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഉടൻ തന്നെ പോയി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിമാരോടും ജില്ലാ ചുമതലയുള്ള സെക്രട്ടറിമാരോടും നിർദ്ദേശിച്ചു . മഴ മൂലമുണ്ടായ ദുരന്തത്തെക്കുറിച്ച് ഇന്ന് ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ലഭിച്ച മുഖ്യമന്ത്രി, മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ടു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ ഉടൻ സന്ദർശിച്ച് സ്ഥിതിഗതികൾ സമഗ്രമായി പരിശോധിക്കാൻ ജില്ലാ മന്ത്രിമാർക്കും ജില്ലാ ഇൻചാർജ് സെക്രട്ടറിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ കളക്ടർമാരോടും ജില്ലാ ഇൻ ചാർജ് സെക്രട്ടറിമാരോടും…
Read Moreസൈനികരുടെ കാന്റീനുകൾക്ക് എക്സൈസ് തീരുവ ഈടാക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: സൈനികരും കർഷകരും ഡോക്ടർമാരും അധ്യാപകരും നമ്മുടെ മാതാപിതാക്കളെപ്പോലെ തന്നെ അവിസ്മരണീയരാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നഗരത്തിലെ ടൗൺ ഹാളിൽ സംഘടിപ്പിച്ച ഒരു വലിയ ‘ജയ് ഹിന്ദ് സഭ’ പരിപാടിയിൽ സംസാരിക്കവേ, അദ്ദേഹം ഇന്ത്യൻ സൈനികരുടെ പാരമ്പര്യത്തെ പ്രശംസിച്ചു, വിരമിച്ച സൈനിക സംഘത്തെ ആദരിച്ചു, രക്തസാക്ഷികളായ സൈനികരുടെ കുടുംബാംഗങ്ങളെ ആദരിക്കുകയും പാരിതോഷികം നൽകുകയും ചെയ്തു. ത്യാഗമനസ്കതയോടെയാണ് സൈനികർ രാജ്യത്തെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യരക്ഷ സൈനികരുടെ മാത്രം ഉത്തരവാദിത്തമല്ല. അത് 140 കോടി ഇന്ത്യക്കാരുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. നീതിമാന്മാരെ സംരക്ഷിക്കുന്നതിലും ദുഷ്ടന്മാരെ നശിപ്പിക്കുന്നതിലും…
Read Moreവെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു
ബെംഗളൂരു : വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. ബെംഗളൂരു ദയാനന്ദ സാഗർ മെഡിക്കൽ കോളേജിലെ നന്ദകുമാറാണ് (20) മരിച്ചത്. ചാമരാജ് നഗർ ജില്ലയിലെ കൊല്ലേഗൽ ശിവനസമുദ്ര വെള്ളച്ചാട്ടം കാണാനാണ് ചൊവ്വാഴ്ച നന്ദകുമാർ അടങ്ങുന്ന ഏഴംഗസംഘമെത്തിയത്. ഇതിൽ നാലുപേർ കുളിക്കാനിറങ്ങിയെങ്കിലും ഒഴുക്കിൽപ്പെട്ടു. ഉടൻ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്‌സെത്തി പ്രഫുല്ല (22), തുഷാർ (20), പ്രമോദ് (23) എന്നിവരെ രക്ഷപ്പെടുത്തി. എന്നാൽ, നന്ദകുമാർ ഒഴുക്കിൽപ്പെടുകയായിരുന്നു. തിരച്ചലിനൊടുവിൽ ബുധനാഴ്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി.
Read Moreബെംഗളൂരുവിൽ ഓടുന്ന കാറിൽ സൺറൂഫ് തുറന്ന് യുവതിയെ ചുംബിച്ച സംഭവം; പിഴയിട്ട് ട്രാഫിക് പോലീസ്
ബെംഗളൂരു: ഓടുന്ന കാറിലെ സണ്‍റൂഫില്‍നിന്ന് പങ്കാളികള്‍ യാത്രചെയ്യുന്ന വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ പിഴചുമത്തി ട്രാഫിക് പോലീസ്. അപകടകരമായ ഡ്രൈവിങ്ങിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും 1500 രൂപയാണ് കാറുടമയ്ക്ക് പിഴ ചുമത്തിയത്. അതേസമയം, സാമൂഹികമാധ്യമങ്ങളില്‍ ആരോപിക്കുന്നതുപോലെ പങ്കാളികള്‍ പൊതുയിടത്തില്‍ അനുചിതമായി പെരുമാറിയതിന് വ്യക്തമായ തെളിവുകളില്ലെന്നും ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് മാത്രമാണ് പിഴ ഈടാക്കിയിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞദിവസമാണ് ബെംഗളൂരു ട്രിനിറ്റി സര്‍ക്കിളിലെ റോഡില്‍നിന്ന് ചിത്രീകരിച്ച വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. ഓടുന്ന കാറിലെ സണ്‍റൂഫില്‍നിന്ന് യുവതിയും യുവാവും പരസ്പരം ചുംബിക്കുകയാണെന്നും ഇവരുടെ പെരുമാറ്റം തീര്‍ത്തും അനുചിതമാണെന്നുമായിരുന്നു വീഡിയോ പങ്കുവെച്ചവരുടെ…
Read More