കർണാടകയിൽ മെയ് മാസത്തിൽ പെയ്തത് 125 ശതമാനം അധികമഴ

ബെംഗളൂരു : കർണാടകയിൽ മെയ് മാസത്തിൽ പെയ്തത് 125 ശതമാനം അധിക മഴ. പ്രീ മൺസൂൺ മഴയിൽ 150 ശതമാനം വർധനയുണ്ടായി. കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ കർണാടകയിൽ അധിക മഴ കിട്ടിയെന്ന് അദ്ദേഹം പറഞ്ഞു.

108 മി. മീറ്റർ മഴയാണ് ഇക്കാലയളവിൽ ലഭിക്കേണ്ടത്. എന്നാൽ ഈ വർഷം 270 മി. മീറ്റർ മഴ പെയ്തു. സംസ്ഥാനത്തെ 31 ജില്ലകളിലും അധിക മഴ കിട്ടി. 19.2 ലക്ഷം പേരെ ഇത് ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2252 ഗ്രാമങ്ങളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. 1752 വീടുകൾ കാലവർഷ കെടുതിയിൽ തകർന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

വീടുകൾ പൂർണ്ണമായും തകർന്നവർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ഇവർക്ക് പുതിയ വീടുകളും നിർമിച്ച് നൽകും. കാലവർഷ കെടുതി നേരിടാൻ പഞ്ചായത്ത് തലത്തിൽ സമിതികൾക്ക് രൂപം നൽകിയിട്ടുണ്ട് ഇവരുടെ നേതൃത്വത്തിൽ പ്രവർത്തനം നടത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts