സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണം എന്നാവശ്യപെട്ട് പ്രതിഷേധിച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ

ബെംഗളൂരു : സ്കൂളിൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ. ബെൽഗവിയിലെ സർക്കാർ സ്കൂൾ പ്രധാനാധ്യാപകനാണ് സസ്പെൻഷൻ ലഭിച്ചത്. ഇതിനെതിരെ കർണാടകയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

അധ്യാപകനായ വീരണ്ണ മടിവളരിനെയാണ് സസ്പെൻഡ് ചെയ്തത്. ക്രൂരമായ നടപടിയാണ് ഉണ്ടായതെന്നും ഇവരെ വേഗം തിരിച്ചെടുക്കണമെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വം അവശ്യപ്പെട്ടു. ബി.ജെ.പിയെ കൂടാതെ മറ്റു പല സംഘടനകളും വിഷയത്തിൽ സർക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ

അധ്യാപകനെ സസ്പെൻഡ് ചെയ്യാതെ അദ്ദേഹം ഉയർത്തിയ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണമെന്ന് കർണാടക പ്രൈമറി ആൻഡ് സെക്കൻഡറി മാനേജ്മെന്റ് അസ്സോസിയേഷൻ അവശ്യപ്പെട്ടു. പ്രൈമറി സ്കൂൾ അധ്യാപകരുടെ അസോസിയേഷനും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. നേരത്തെ അധ്യാപകൻ്റെ സർക്കാരിനെ വിമർശിച്ചുള്ള കവിതയും വിവാദത്തിലായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത 3 ദിവസത്തേക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ യെല്ലോ അലർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമസ്ഥല കേസ്: കുഴിയെടുക്കാൻ എത്തിയ തൊഴിലാളികൾക്കും മണ്ണുമാന്തി യന്ത്രത്തിനും പ്രതിഫലം നൽകിയില്ലെന്ന് പരാതി
[masterslider id="10"]

Related posts

Click Here to Follow Us