ബെംഗളൂരുവിൽ കൊറോണ കേസുകൾ 200 കടന്നു; സംസ്ഥാനത്ത് ഒരുമരണംകൂടി

covid

ബെംഗളൂരു : കോവിഡ് ബാധിച്ച് കർണാടകത്തിൽ ഒരുമരണംകൂടി. ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്ന 72-കാരനാണ് മരിച്ചത്.

പനിയെത്തുടർന്ന് നാലുദിവസം മുൻപ് ചികിത്സതേടിയ ഇയാളെ പിന്നീട് കോവിഡ് വാർഡിലേക്ക് മാറ്റിയിരുന്നു. ആരോഗ്യം മോശമായതിനെത്തുടർന്ന് വ്യാഴാഴ്ച പുലർച്ചെയോടെ മരിച്ചു.

കഴിഞ്ഞദിവസം ബെംഗളൂരുവിൽ 85-കാരൻ കോവിഡ് ബാധിച്ചു മരിച്ചിരുന്നു.

  മരണകാരണം തണ്ണിമത്തനല്ല; ആന്തരികാവയവങ്ങൾ പച്ച നിറം, ശരീരത്തിൽ മോർഫിൻ സാന്നിധ്യം: മുംബൈ കൂട്ടമരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ!

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത മൊത്തം കൊറോണ കേസുകളിൽ 75 ശതമാനത്തിലധികവും ബെംഗളൂരുവിലാണ് കണ്ടെത്തിയത്. സജീവ കേസുകളിൽ സിംഹഭാഗവും ബാംഗ്ലൂരിലാണ്.

കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 171 ൽ അധികം കേസുകൾ സ്ഥിരീകരിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഴഞ്ഞുനീങ്ങി ബെംഗളൂരു; ശരാശരി വേഗത മണിക്കൂറിൽ 19 കിലോമീറ്ററിൽ താഴെ, വാഹനപ്പെരുപ്പത്തിൽ ശ്വാസംമുട്ടി നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us