ബെംഗളൂരു : സ്കൂളിൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ. ബെൽഗവിയിലെ സർക്കാർ സ്കൂൾ പ്രധാനാധ്യാപകനാണ് സസ്പെൻഷൻ ലഭിച്ചത്. ഇതിനെതിരെ കർണാടകയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അധ്യാപകനായ വീരണ്ണ മടിവളരിനെയാണ് സസ്പെൻഡ് ചെയ്തത്. ക്രൂരമായ നടപടിയാണ് ഉണ്ടായതെന്നും ഇവരെ വേഗം തിരിച്ചെടുക്കണമെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വം അവശ്യപ്പെട്ടു. ബി.ജെ.പിയെ കൂടാതെ മറ്റു പല സംഘടനകളും വിഷയത്തിൽ സർക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അധ്യാപകനെ സസ്പെൻഡ് ചെയ്യാതെ അദ്ദേഹം ഉയർത്തിയ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണമെന്ന് കർണാടക പ്രൈമറി ആൻഡ് സെക്കൻഡറി…
Read More