ബെംഗളൂരു : വെള്ളിയാഴ്ച ചിക്കബല്ലാപുരയിലും ധാർവാഡിലുമുണ്ടായ വാഹനാപകടങ്ങളിൽ നാലുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്ക്.
ധാർവാഡ് അന്നിഗേരി ഭദ്രാപുര വില്ലേജിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേരും, ചിക്കബല്ലാപുരയിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് ഒരാളുമാണ് മരിച്ചത്.
ധാർവാഡിലെ അപകടത്തിൽ ബംഗളൂരു,മൈസൂരു സ്വദേശികളായ മദൻ, സുരേഷ്, എൽ.എൻ. വേണുഗോപാൽ എന്നിവരാണ് മരിച്ചത്.
ഗദകിലെ മുന്ദർഗിയിൽ കൃഷിസ്ഥലം സന്ദർശിച്ച് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
ചിക്കബല്ലാപുര ചിന്താമണി ബട്ലഹള്ളിയിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് ശ്രീനിവാസപുര സ്വദേശി എസ്. ആദർശാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന ചിന്താമണിസ്വദേശി ടി.എൻ. ശരത്, ഹൊസക്കോട്ടെ സ്വദേശികളായ റിയാൻ,ഭരത് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദർശിന്റെ വീട് സന്ദർശിച്ച് മടങ്ങവെയാണ് അപകടം. സംഭവത്തിൽ പൊലീസ് കേസെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.