ആകാശത്തിലും തുർക്കിയയെ ബഹിഷ്കരിക്കണം; വിമാന വിലക്ക് വേണമെന്ന ആവശ്യവുമായി ശിവസേന

മുംബൈ: തുർക്കിയും, ഇന്ത്യയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ വിമാനവിലക്ക് വേണമെന്ന ആവശ്യവുമായി ശിവസേന. മുംബൈയിൽ നിന്നും തുർക്കിയിലേയ്ക്കുള്ള വിമാനങ്ങൾ നിർത്തിവെക്കണമെന്നാണ് ആവശ്യം.

ബഹിഷ്കരണം തുടരുന്നതിതിനിടെ ശിവസേന നേതാവും സമൂഹമാധ്യമങ്ങളുടെ ചുമതലയുമുളള രഹൂൽ കനൽ ആണ് വിമാനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടത്.

ഇക്കാര്യം ഉന്നയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഗവർണർ സി.പി. രാധാകൃഷ്ണൻ എന്നിവർക്ക് അദ്ദേഹം കത്തയച്ചു.

  സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ

പാകിസ്താനെ പിന്തുണക്കുന്നത് അവസാനിപ്പിക്കുന്നത് വരെയും തുർക്കിയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കണമെന്നാണ്പ്രധാന കത്തിലെ ആവശ്യം.

ഓപറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താന് പിന്തുണ അറിയിച്ച് തുർക്കി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തിനെതിരായ ബഹിഷ്ക്കരണ ആഹ്വാനം ശക്തമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts