മെട്രോ സ്റ്റേഷന് സമീപം തീപിടുത്തം; വോക്ക്‌ വേയിലേക്ക് തീ പടര്‍ന്നു

ബെംഗളുരു: എംജി റോഡ് മെട്രോ സ്റ്റേഷനു സമീപം മാലിന്യത്തിനു തീപടര്‍ന്നതു പരിഭ്രാന്തി പരത്തി.

കരിയപ്പ സ്മാരക പാര്‍ക്കിനുള്ളില്‍ലെ മാലിന്യത്തിനാണു തീപിടിച്ചത്. മെട്രോ വോക്കേ് വേയിലേക്ക് തീപടര്‍ന്നെങ്കിലും ജീവനക്കാരും അഗ്‌നിരക്ഷാ സേനയും എത്തി പൂര്‍ണമായി തീയണച്ചു.

മെട്രോ സര്‍വീസിനെ ബാധിച്ചില്ല.

പിണങ്ങി നില്‍ക്കുന്ന ഭാര്യയുടെ ഫോണില്‍ നിരീക്ഷണ സോഫ്റ്റവെയര്‍ സ്ഥാപിച്ചെന്ന്് പരാതി

ബെംഗളുരു: ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ഭര്‍ത്താവ് ഫോണില്‍ രഹസ്യ നിരീക്ഷണ സോഫ്‌റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി പരാതി. പുട്ടനഹള്ളി സ്വദേശി 28കാരി യായ വനിതാ ഡോക്ടറാണു പരാതി നല്‍കിയത്. തര്‍ക്കം പതിവായതോടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇരുവരും വേര്‍ പിരിഞ്ഞാണു താമസിക്കുന്നത്. നിരീക്ഷണ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചു ഭര്‍ത്താവ് കാര്യങ്ങള്‍ അറിയുന്നുണ്ടെന്നും ഇതു ജീവന് തന്നെ ഭീഷണി യായി മാറിയതായും ഇവര്‍ പുട്ടനഹളളി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

അയേണ്‍ ഗുളിക കഴിച്ച 59 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളുരു: ശിവമൊഗ്ഗയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അയേണ്‍ ഗുളിക കഴിച്ച 59 വിദ്യാര്‍ഥികള്‍ക്കു ദേഹാസ്വാസ്ഥ്യമുണ്ടായി. താലൂക്ക് ജനറല്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥികളില്‍ 53 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ബാക്കി കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് അയോണ്‍ ഗുളിക നല്‍കിയത്. ഇത്തവണ ചൊവ്വാഴ്ചയാണ് നല്‍കിയത്.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

 

 

പതിവായി ഭൂചലനങ്ങള്‍
ബെംഗളുരു: ബീദറില്‍ ചെറു ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാവിലെ ഹുച്ചുകന്നഹള്ളി, സിറാകാട്ടഹള്ളി എന്നിവിടങ്ങളിലാണു റിക്ടര്‍ സ്‌കെയിലില്‍ 1.8 രേഖപ്പെടുത്തിയ ചലനം അനുഭവപ്പെട്ടത്. നാശനഷ്ട മോ ആളപായമോ ഇല്ല. കഴിഞ്ഞ വര്‍ഷവും ബീദറില്‍ ചെറുചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts