വിവാദമായി ഫോണ്‍ കോള്‍’ ആരോപണം കോണ്‍ഗ്രസും പ്രതിപക്ഷവും തമ്മില്‍ പോര്;

ബെംഗളുരു: നിയമസഭയുടെ സംയുക്ത സമ്മേളനത്തില്‍ ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര്. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന് ഡല്‍ഹിയില്‍ നിന്നു ഫോണില്‍ നിര്‍ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നു മന്ത്രി എച്ച്.കെ.പാട്ടീല്‍ ആരോപിച്ചു. പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ലോകഭവനിലെ ഫോണ്‍ ചോര്‍ത്തുകയാണെന്ന് ആരോപിച്ചു പ്രതിപക്ഷവും രംഗത്തെത്തി. നിയമസഭാ, നിയമനിര്‍മാണ കൗണ്‍സിലിന്റെ ആദ്യദിനം ഗവര്‍ണര്‍ നയപ്രഖ്യാപനം 3 വരി മാത്രം വായിച്ച് ഇറങ്ങിപ്പോയതിന്റെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്. ഇതിനിടെ, 2011 ജനുവരിയിലെ സംഭവങ്ങള്‍ മുതിര്‍ന്ന ബി ജെപി നേതാവ് എസ്.സുരേഷ് കുമാര്‍ ഓര്‍മിപ്പിച്ചതോടെ വിഷയം ചൂടുപിടിച്ചു.…

Read More

വിനയ് കുല്‍ക്കര്‍ണിക്ക് ജാമ്യമില്ല

ബെംഗളുരു കൊലപാതക ക്കേസില്‍ ജയിലിലുള്ള കോണ്‍ഗ്രസ് എംഎല്‍എ വിനയ് കുല്‍ക്കര്‍ണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കാരണത്താല്‍ കഴിഞ്ഞ ജൂണില്‍ സുപ്രീം കോടതി ജാമ്യം റദ്ദാക്കിയിരുന്നു. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനാല്‍ മറ്റു കോടതികള്‍ ജാമ്യം അനുവദിക്കുന്നതു ചട്ടലംഘനമാണെന്നു ജസ്റ്റിസ് എസ്. സുനില്‍ ദത്ത് യാദവ് വ്യക്തമാക്കി. ജാമ്യത്തിനു സുപ്രീം കോടതിയെ വീണ്ടും സമീപിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. 2016ല്‍ ബിജെപി നേതാവും ജി ല്ലാ പഞ്ചായത്ത് അംഗവുമായിരുന്ന യോഗേഷ് ഗൗഡ ഗൗഡാറെ കൊലപ്പെടുത്തിയ കേസിലാണു വിനയ് കുല്‍ക്കര്‍ണി അറസ്റ്റിലായത്.

Read More

പതിവായി ഭൂചലനങ്ങള്‍

ബെംഗളുരു: ബീദറില്‍ ചെറു ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാവിലെ ഹുച്ചുകന്നഹള്ളി, സിറാകാട്ടഹള്ളി എന്നിവിടങ്ങളിലാണു റിക്ടര്‍ സ്‌കെയിലില്‍ 1.8 രേഖപ്പെടുത്തിയ ചലനം അനുഭവപ്പെട്ടത്. നാശനഷ്ട മോ ആളപായമോ ഇല്ല. കഴിഞ്ഞ വര്‍ഷവും ബീദറില്‍ ചെറുചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read More

കുരങ്ങുപനി യുവാവ് മരിച്ചു

ബെംഗളുരു: ശിവമൊഗ്ഗയില്‍ കുരങ്ങുപനിയെ തുടര്‍ന്നു യുവാവ് മരിച്ചു. തീര്‍ഥഹള്ളി സ്വദേശിയായ 29 വയസ്സുകാരനാണ് ഉഡുപ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഒരാഴ്ചയിലേറെയായി കടുത്ത പനിയായിരുന്നു. തീര്‍ഥഹള്ളിയിലെ ആശുപ ത്രിയില്‍ കാണിച്ചെങ്കിലും പനി കുറയാത്തതിനാല്‍ ഉഡുപ്പിയിലെ ആശുപ്രതിയിലേക്കു മാറ്റുക യായിരുന്നു. യുവാവിന്റെ മരണത്തെ തുടര്‍ന്നു ഗ്രാമത്തില്‍ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. പനി ലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണമെന്നും ചത്തനിലയില്‍ കുരങ്ങുകളെ കണ്ടാല്‍ ഉടന്‍ അറിയിക്കണമെന്നും അധി കൃതര്‍ നിര്‍ദേശിച്ചു.

Read More

മെട്രോ സ്റ്റേഷന് സമീപം തീപിടുത്തം; വോക്ക്‌ വേയിലേക്ക് തീ പടര്‍ന്നു

ബെംഗളുരു: എംജി റോഡ് മെട്രോ സ്റ്റേഷനു സമീപം മാലിന്യത്തിനു തീപടര്‍ന്നതു പരിഭ്രാന്തി പരത്തി. കരിയപ്പ സ്മാരക പാര്‍ക്കിനുള്ളില്‍ലെ മാലിന്യത്തിനാണു തീപിടിച്ചത്. മെട്രോ വോക്കേ് വേയിലേക്ക് തീപടര്‍ന്നെങ്കിലും ജീവനക്കാരും അഗ്‌നിരക്ഷാ സേനയും എത്തി പൂര്‍ണമായി തീയണച്ചു. മെട്രോ സര്‍വീസിനെ ബാധിച്ചില്ല. പിണങ്ങി നില്‍ക്കുന്ന ഭാര്യയുടെ ഫോണില്‍ നിരീക്ഷണ സോഫ്റ്റവെയര്‍ സ്ഥാപിച്ചെന്ന്് പരാതി ബെംഗളുരു: ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ഭര്‍ത്താവ് ഫോണില്‍ രഹസ്യ നിരീക്ഷണ സോഫ്‌റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി പരാതി. പുട്ടനഹള്ളി സ്വദേശി 28കാരി യായ വനിതാ ഡോക്ടറാണു പരാതി നല്‍കിയത്. തര്‍ക്കം പതിവായതോടെ കഴിഞ്ഞ വര്‍ഷം…

Read More

ഇനി പണം കൊടുത്താൽ മദ്യം കിട്ടില്ല! ചെയ്യേണ്ടത് ഇത്

മദ്യം വാങ്ങാൻ ഇനി പണം കയ്യിൽ കൊടുത്താൽ ഒന്നും സാധനം കിട്ടില്ല. എടിഎം കാർഡോ ഗൂഗിൾ പേയോ ഇല്ലെങ്കിൽ ഉടൻ എടുത്തുവെച്ചോളൂ. ഇല്ലാത്തപക്ഷം ഇനി പ്രീമിയം കൗണ്ടറുകളിൽ നിന്നും മദ്യം ലഭിക്കില്ല. പ്രീമിയം കൗണ്ടറുകളിലെ മദ്യ വില്പന പൂർണമായും യുപിഐ കാർഡ് പെയ്മെന്റ് വഴി ആക്കാൻ ആണ് ബവ്‌കോ തീരുമാനം. ഫെബ്രുവരി 15 മുതൽ പ്രീമിയം കൗണ്ടറുകളിൽ മദ്യത്തിന് പണം സ്വീകരിക്കില്ല. ഡിജിറ്റലൈസേഷൻ നടപടികളുടെ ഭാഗമായാണ് ഇതെന്നാണ് ബവ്‌കോയുടെ വിശദീകരണം. കറൻസി കൈമാറ്റം ഒഴിവാക്കുന്നതിലൂടെ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും കൃത്യമായി ഇടപാട് രേഖകൾ ഉറപ്പാക്കാനും…

Read More

പോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തുനിൽക്കുന്ന അടുത്ത മോഹൻലാൽ ചിത്രമാണ് L366. തുടരും എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയിൽ മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുന്നു എന്നുള്ളതും സിനിമയിലുള്ള ആകാംക്ഷ വർദ്ധിക്കുകയാണ്. ഇപ്പോൾ ഇതാ സിനിമയിൽ നിന്നുള്ള ലാലേട്ടന്റെ പോസ്റ്ററും കഥാപാത്രത്തിന്റെ പേരും പുറത്തുവിട്ടിരിക്കുകയാണ്. ടി എസ് ലവ്‌ലജൻ എന്നാണ് ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. പൊലീസ് വേഷത്തിലാണ് മോഹൻലാൽ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട മോഹൻലാലിന്റെ താടി വടിച്ചു കൊണ്ടുള്ള ഒരു ചിത്രം അദ്ദേഹം…

Read More

നൈസ് റോഡ്  – വിമാനത്താവളവുമായി ബന്ധിപ്പിക്കൽ: 23 കിലോമാറ്ററിന് മുന്‍തൂക്കം; ഡിപിആര്‍ തയാര്‍: ആദ്യ നഷ്ടപരിഹാരം വിതരണം ചെയ്തു

ബെംഗളൂരു: ബെംഗളുരു ബിസിനസ് കോറി ഡോര്‍ (വ്യവസായ ഇടനാഴി) പദ്ധതിയില്‍ റോഡിനെ ബെംഗളൂരു വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന 23 കിലോമീറ്റര്‍ പാതയ്ക്കു മുന്‍ഗണന നല്‍കും. ഈ ഭാഗത്തെ നിര്‍മാണത്തിനുള്ള കരാര്‍ മാര്‍ച്ചോടെ വിളിക്കുമെന്നു ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) അറിയിച്ചു. വിശദപദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറായിട്ടുണ്ട്. വിമാനത്താവളത്തെ ബന്ധിപ്പിച്ചു പാത നിര്‍മിക്കുന്നതോടെ ഒട്ടേറെ യാത്രക്കാര്‍ക്കു പ്രയോജനപ്പെടും. ഭൂമി ഏറ്റെടുക്കലും നിര്‍മാണവും വേഗത്തിലാക്കാന്‍ 3 പാക്കേജുകളായിട്ടാണു പദ്ധതിയെ വിഭജിച്ചിരിക്കുന്നത്. വിമാനത്താവളം – നൈസ് റോഡ് (23 കിലോമീറ്റര്‍), ഹൊസൂര്‍ റോഡ് – ഓള്‍ഡ് മദ്രാസ് റോഡ് (29…

Read More

റോഡ് കടക്കാന്‍ സുരക്ഷിത പാത; നഗരതത്ില്‍ ഹൈ റൈസ് പെഡസ്ട്രിയന്‍ ക്രോസുകള്‍ റെഡി

ബെംഗളുരു കാല്‍നടയാത ക്കാര്‍ അപകടത്തില്‍പെടുന്നതു കൂടിയതോടെ സുരക്ഷിതമായി റോഡ് കടക്കാന്‍ ഹൈ റൈസ് പെഡസ്ട്രിയന്‍ കോസുകള്‍ (എച്ച്ആര്‍പിസി) ഒരുക്കി ഇല ക്ട്രോണിക് സിറ്റി ടൗണ്‍ഷിപ് അതോറിറ്റി (എലിസിറ്റ). റോഡില്‍ ചെറിയ റാംപ് നിര്‍മിച്ച് ഇരുവശങ്ങളിലും സീബ്രാ ലൈനുകള്‍ മാര്‍ക്ക് ചെയ്യുന്നതാണു ഹൈറൈസ് പെഡസ്ട്രിയന്‍ കോസുകള്‍. നടുവില്‍ സിമന്റ് കട്ടകള്‍ പാകിയ സ്ഥലത്തുകൂടെ യാത്രക്കാര്‍ക്കു റോഡ് കടക്കാം. സീബ്രാ ലൈനുകളിലൂടെ ആളുകള്‍ റോഡ് കടക്കുന്നതു കണ്ടാലും വാഹനങ്ങള്‍ വേഗം കുറയ്ക്കാതെ എത്തുകയും അപകടമുണ്ടാക്കുകയും ചെയ്യുന്നതു കൂടിയതോടെയാണു റോഡില്‍ നിന്നുയര്‍ന്ന് നില്‍ക്കുന്ന പെഡസ്ട്രിയന്‍ ക്രോസുകള്‍ ഒരുക്കിയത്. തിരക്കേറിയ…

Read More

ഇനി ആശ്വസിക്കാം; ദക്ഷിണേന്ത്യയിൽ തന്നെ ആദ്യമായി മൈസൂരു–ബെംഗളൂരു എക്സ്പ്രസ് വേയിൽ എംഎൽഇഎഫ് സംവിധാനം വരുന്നു; വിശദാംശങ്ങൾ

ബെംഗളൂരു ദേശീയപാതകളിൽ തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ ടോൾ പ്ലാസകളിലെ ബൂം ബാരിയറുകൾ (വാഹനങ്ങൾ തടയുന്ന ഗേറ്റ്) ഒഴിവാക്കിയുള്ള മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ (എംഎൽഇഎഫ്) സംവിധാനം ദക്ഷിണേന്ത്യയിൽ ആദ്യമായി മൈസൂരു–ബെംഗളൂരു എക്സ്പ്രസ് വേയിൽ (എൻഎച്ച്–275) നടപ്പാക്കും. റോഡിന്റെ മധ്യത്തിൽ സ്ഥാപിച്ച റീഡറുകൾ വാഹനങ്ങളുടെ മുൻവശത്തെ ഗ്ലാസിൽ ഘടിപ്പിച്ച ഫാസ്ടാഗ് സ്കാൻ ചെയ്തു പണം ഈടാക്കും. നിർമിത ബുദ്ധി ക്യാമറകൾ (എഎൻപിആർ) ഉപയോഗിച്ചു വാഹനത്തിന്റെ നമ്പർ പ്ലേറ്റും ഇതിനൊപ്പം സ്കാൻ ചെയ്യുന്നതോടെ ക്രമക്കേടുകൾ തടയാനാകും. ടോൾ പ്ലാസകളിൽ ഫാസ്ടാഗ് സ്കാൻ ചെയ്യാനുള്ള കാലതാമസമാണു ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്.…

Read More
Click Here to Follow Us