വിവാദമായി ഫോണ്‍ കോള്‍’ ആരോപണം കോണ്‍ഗ്രസും പ്രതിപക്ഷവും തമ്മില്‍ പോര്;

ബെംഗളുരു: നിയമസഭയുടെ സംയുക്ത സമ്മേളനത്തില്‍ ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര്.

ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന് ഡല്‍ഹിയില്‍ നിന്നു ഫോണില്‍ നിര്‍ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നു മന്ത്രി എച്ച്.കെ.പാട്ടീല്‍ ആരോപിച്ചു.

പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ലോകഭവനിലെ ഫോണ്‍ ചോര്‍ത്തുകയാണെന്ന് ആരോപിച്ചു പ്രതിപക്ഷവും രംഗത്തെത്തി. നിയമസഭാ, നിയമനിര്‍മാണ കൗണ്‍സിലിന്റെ ആദ്യദിനം ഗവര്‍ണര്‍ നയപ്രഖ്യാപനം 3 വരി മാത്രം വായിച്ച് ഇറങ്ങിപ്പോയതിന്റെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

ഇതിനിടെ, 2011 ജനുവരിയിലെ സംഭവങ്ങള്‍ മുതിര്‍ന്ന ബി ജെപി നേതാവ് എസ്.സുരേഷ് കുമാര്‍ ഓര്‍മിപ്പിച്ചതോടെ വിഷയം ചൂടുപിടിച്ചു.

അന്നു ഗവര്‍ണറായിരുന്ന എച്ച്.ആര്‍. ഭരദ്വാജ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ ആവശ്യപ്രകാരം പ്രസംഗം പൂര്‍ണമായി വായിക്കാതെ സംയുക്ത സമ്മേളനത്തില്‍ നിന്ന് ഇറങ്ങി പ്പോയെന്നാണു സുരേഷ് കുമാര്‍ പറഞ്ഞത്.

ഇതോടെ, ആര്‍എസ്എസിന്റെ സംസ്ഥാനത്തെ ആസ്ഥാനത്തു നിന്നും ഗവര്‍ണര്‍ക്കു ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നു മന്ത്രി പ്രിയങ്ക് ഖര്‍ഗെ ആരോപിച്ചു. ഇതിനു മറുപടിയായി കോണ്‍ഗ്രസിന് ഇറ്റലിയില്‍ നിന്നു ഫോണ്‍ കോള്‍ വരുന്നുണ്ടന്നു ബിജെപി അംഗം സുനില്‍ കുമാര്‍ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
[masterslider id="10"]

Related posts