റോഡ് കടക്കാന്‍ സുരക്ഷിത പാത; നഗരതത്ില്‍ ഹൈ റൈസ് പെഡസ്ട്രിയന്‍ ക്രോസുകള്‍ റെഡി

ബെംഗളുരു കാല്‍നടയാത ക്കാര്‍ അപകടത്തില്‍പെടുന്നതു കൂടിയതോടെ സുരക്ഷിതമായി റോഡ് കടക്കാന്‍ ഹൈ റൈസ് പെഡസ്ട്രിയന്‍ കോസുകള്‍ (എച്ച്ആര്‍പിസി) ഒരുക്കി ഇല ക്ട്രോണിക് സിറ്റി ടൗണ്‍ഷിപ്

അതോറിറ്റി (എലിസിറ്റ). റോഡില്‍ ചെറിയ റാംപ് നിര്‍മിച്ച് ഇരുവശങ്ങളിലും സീബ്രാ
ലൈനുകള്‍ മാര്‍ക്ക് ചെയ്യുന്നതാണു ഹൈറൈസ് പെഡസ്ട്രിയന്‍ കോസുകള്‍. നടുവില്‍ സിമന്റ് കട്ടകള്‍ പാകിയ സ്ഥലത്തുകൂടെ യാത്രക്കാര്‍ക്കു റോഡ് കടക്കാം.

സീബ്രാ ലൈനുകളിലൂടെ ആളുകള്‍ റോഡ് കടക്കുന്നതു കണ്ടാലും വാഹനങ്ങള്‍ വേഗം കുറയ്ക്കാതെ എത്തുകയും അപകടമുണ്ടാക്കുകയും ചെയ്യുന്നതു കൂടിയതോടെയാണു റോഡില്‍ നിന്നുയര്‍ന്ന് നില്‍ക്കുന്ന പെഡസ്ട്രിയന്‍ ക്രോസുകള്‍ ഒരുക്കിയത്. തിരക്കേറിയ ഇടങ്ങളില്‍ സ്ഥാപിച്ച പെഡസ്ട്രിയന്‍ ക്രോസുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനു സൂചനാ ബോര്‍ഡുകളും രാത്രിയില്‍ മിന്നി തെളിയുന്ന സോളര്‍ളും സ്ഥാപിച്ചിട്ടുണ്ട്.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

രാജ്യത്ത് കാല്‍നടയാത്രക്കാരുടെ മരണത്തില്‍ മുന്നില്‍ ബെംഗളൂരു നഗര

രാജ്യത്തു റോഡപകടങ്ങളില്‍ മരിക്കുന്ന കാല്‍നടയാത്രക്കാരുടെ എണ്ണത്തില്‍ മുന്നില്‍ ബെംഗ ളൂരു നഗരമാണെന്നു ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ യുടെ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നു. 2023ല്‍ 293 കാല്‍നടയാത്രക്കാരാണ് അപക ടങ്ങളില്‍ മരിച്ചത്. ഇതില്‍ 42 പേര്‍ സീബ്രാ ക്രോസിങ്ങുകള്‍ കടക്കുമ്പോഴാണു വാഹനം ഇടിച്ചു മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
[masterslider id="10"]

Related posts