ന്യൂഡൽഹി : പോക്സോ കേസിൽ സുപ്രീംകോടതിയുടെ അസാധാരണ ഉത്തരവ്. അതിജീവിതയെ വിവാഹം കഴിച്ച കേസിലെ പ്രതിയുടെ ശിക്ഷ നടപ്പാക്കുന്നതാണ് സുപ്രീം കോടതി ഒഴിവാക്കിയത്
അതെസമയം കേസിൽ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാൻ നിയമ സംവിധാനങ്ങൾ പരാജയപ്പെട്ടു എന്ന കാര്യവും കോടതി വ്യക്തമാക്കി.
പശ്ചിമബംഗാളിൽ നിന്നുള്ള ഒരു പോക്സോ കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു അസാധരണ ഉത്തരവ്
പോക്സോ കേസിൽ പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായത് ന്യായീകരിക്കാൻ കഴിയാത്തതും, ശിക്ഷ അർഹിക്കുന്നതുമായ കുറ്റമെങ്കിലും അതിജീവിത അതിനെയിപ്പോൾ അങ്ങനെ കാണുന്നില്ല എന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.
പ്രണയത്തിലായിരുന്ന കൗമാരക്കാരിയുമായി പ്രതിക്ക് ലൈംഗിക ബന്ധം ഉണ്ടായ സാഹചര്യത്തിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
അതിജീവിതയ്ക്ക് പ്രായ പൂർത്തിയായപ്പോൾ ശിക്ഷിക്കപ്പെട്ട യുവാവ് ആ യുവതിയെ വിവാഹം കഴിച്ചു. ഈ സാഹചര്യങ്ങൾ നിരീക്ഷിച്ചാണ് ജസ്റ്റിസ് അഭയ് എസ് ഓഖയുടെ ബെഞ്ച് ശിക്ഷ ഒഴിവാക്കിയത്.
നിരവധി പേരാണ് ഉത്തരവ് അംഗീകരിച്ചും, വിമർശിച്ചും രംഗത്തെത്തിയിരിക്കുന്നത്.