ബെംഗളൂരു: 4134 ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തുടങ്ങാൻ അനുമതി നൽകി കർണാടക സർക്കാർ. ഈ അധ്യയന വർഷം തന്നെ സ്കൂളുകൾ തുടങ്ങാനുള്ള അനുമതിയാണ് കർണാടക നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തുടങ്ങുമെന്ന് അറിയിച്ചിരുന്നു. നിലവിലുള്ള സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ തുടങ്ങാനാണ് സർക്കാർ അനുമതി. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ അനുമതി നൽകിയത്. നേരത്തെയും സമാനമായ രീതിയിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു. 2019-20 വർഷത്തിൽ 1000 സ്കൂളുകളിൽ ഇംഗ്ലീഷ് ഡിവിഷനുകൾ ആരംഭിക്കാനാണ്…
Read MoreAuthor: WebDesk
16കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപിക കസ്റ്റഡിയിൽ ; പീഡനം പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കൊണ്ടുപോയി മദ്യം നൽകിക്കൊണ്ട്
മുംബൈ: 16 വയസുള്ള വിദ്യാർഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അധ്യാപിക അറസ്റ്റിൽ. ബിപാഷ കുമാറിനെ (40) വൈദ്യപരിശോധനയ്ക്ക് ശേഷം പോക്സോ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അധ്യാപികക്കെതിരെ പോക്‌സോ വകുപ്പ് ഉൾപ്പെടെ ഭാരതീയ ന്യായ സംഹിതയിലെ 123, 351(2), 3(5) എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടി വിവിരം രക്ഷിതാക്കളോട് പറയുകയായിരുന്നു. കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ വീട്ടിലേക്ക് ടീച്ചർ വീട്ടുജോലിക്കാരിയെ അയച്ചതോടെയാണ് പീഡനകാര്യം കുട്ടി പറയുന്നത്. 2024 ജനുവരി 24 നും 2025 ഫെബ്രുവരി 28 നും ഇടയിൽ ജുഹുവിലെ…
Read Moreബെംഗളൂരുവിലെ പട്ടികജാതി സർവേ സമയ പരിധി; ജൂലൈ ആറുവരെ നീട്ടി
ബെംഗളൂരു : ബെംഗളൂരുവിലെ പട്ടികജാതി സർവേയുടെ സമയപരിധി ജൂലൈ – 6 വരെ നീട്ടി. ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻദാസ് നേതൃത്വം നൽകുന്ന കമീഷനാണ് സർവേയ്ക്ക് നേതൃത്വം നൽകുന്നത്. ബംഗളൂരു നഗര പരിധിയി ഒഴികെ സംസ്ഥാനത്ത് മറ്റിടത്തെല്ലാം ജൂൺ 30ന് സർവേ അവസാനിപ്പിച്ചിരുന്നു. അതെസമയം ശേഖരിക്കാനുള്ള വിവരങ്ങളുടെ 52 ശതമാനം മാത്രമേ പൂർത്തിയാക്കാൻ സാധിച്ചിരുന്നുള്ളു. ഈ സാഹചര്യത്തിലാണ് സർവേ തീയതി വീണ്ടും നീട്ടിയത്. ബെംഗളൂരു നഗരത്തിലെ കണക്ക് പ്രകാരം 13.62 ലക്ഷം പട്ടികജാതി വിഭാഗക്കാരുള്ളത്. ജൂൺ 30 വരെ ഇതിൽ 7.04 ലക്ഷം പേരിൽ നിന്നു…
Read Moreകുടിച്ച അതേ ക്ലാസിൽ കാപ്പി വീണ്ടും ചോദിച്ചു; നിരസിച്ച ജീവനക്കാരന് യുവാക്കളുടെ മർദനം
ബെംഗളൂരു : കോഫി ഷോപ്പിൽ ജീവനക്കാരന് നാലംഗസംഘത്തിൻ്റെ ക്രൂരമർദനം. ശേഷാദ്രിപുരത്തെ നമ്മ ഫിൽറ്റർ കോഫിക്കടയിലാണ് സംഭവം. നാല് പേർ ഒരുമിച്ച് കടയിലെത്തി ജീവനക്കാരനോട് ഓരോ കപ്പ് കാപ്പി വീതം ചോദിച്ചു. കാപ്പി കുടിച്ചതിന് ശേഷം കുടിച്ച അതേ ക്ലാസിനകത്തേയ്ക്ക് അൽപ്പം കാപ്പി കൂടി ഒഴിച്ചു നൽകാൻ നാലംഗസംഘം ആവശ്യപ്പെട്ടു. എന്നാൽ അങ്ങനെ തരാൻ കഴിയില്ലെന്നും പകരം ഒരു കാപ്പി കൂടി വാങ്ങിയാൽ മതിയെന്നും ജീവനക്കാർ മറുപടി നൽകി. ഇതിൽ പ്രകോപിതരായ ചെറുപ്പക്കാർ ജീവനക്കാരനെ മർദിച്ചു. പിന്നാലെ അസഭ്യവർഷവും നടത്തി. ജീവനക്കാര ൻ്റെ തലയിലും വയറ്റിലും…
Read Moreദൂത്‌സാഗർ വെള്ളച്ചാട്ടം : സഞ്ചാരികളുടെ തിരക്കും അപകട സാധ്യതയും കണക്കിലെടുത്ത് റെയിൽ പാളത്തിൽ പ്രവേശനം നിരോധിച്ച് റെയിൽവേ
ബെംഗളൂരു : കർണാടക – ഗോവ അതിർത്തിയിലെ ദൂത്‌സാഗർ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ റെയിൽ പാളത്തിൽ പ്രവേശനം നിരോധിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. വിലക്ക് ലംഘിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി 21 പേർക്കെതിരെ കഴിഞ്ഞ ദിവസം റെയിൽവേ സുരക്ഷാസേന കേസെടുത്തു. ഹുബ്ബള്ളി–മഡ്ഗാവ് പാതയിലെ കാസിൽറോക്ക് സ്റ്റേഷനു സമീപത്താണ് ദൂത്‌സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. യാത്രക്കാർ പാളത്തിലൂടെ നടന്ന് വെള്ളച്ചാട്ടം കാണുകയും, പിന്നാലെ അപകടം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രവേശന വിലക്ക് . ദൂത്‌സാഗർ ഹാൾട്ട് സ്റ്റേഷനിൽ യാത്രക്കാർ ഇറങ്ങുന്നത് ഒഴിവാക്കാൻ നേരത്തെ…
Read Moreപൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച മലയാളി യുവാവിനെ പിടികൂടി നാട്ടുകാർ
ബെംഗളൂരു : പൊതുസ്ഥലത്ത് വെച്ച് ലഹരി ഉപയോഗിച്ച മലയാളി യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാർ. നെലമംഗലയിലാണ് സംഭവം. കുടുരുഗെരെ ഓം സായി ലേഔട്ട് പരിസരത്ത് നിന്നാണ് റുബൻ എന്ന യുവാവിനെയാണ് പിടികൂടിയത്. എൻജിനീയറിങ് ബിരുദധാരിയാണിയാൾ. ബെംഗളൂരു നഗരത്തിൻ്റെ പ്രാന്ത പ്രദേശങ്ങളിൽ ലഹരി ഉപയോഗം വർധിച്ച സാഹചര്യത്തിൽ അധികൃതർ, നാട്ടുകാർക്ക് നിർദേശം നൽകിയിരുന്നു. ലഹരിക്കടിമയായ യുവാവ് മുന്നേ ലഹരിയിൽ നിന്ന് മുക്തി നേടാൻ പുനരധിവാസ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നു. എന്നാൽ വീട്ടിൽ തിരിച്ചെത്തിയ ഇയാൾ വീണ്ടും ലഹരി ഉപയോഗം തുടർന്നു. അതെസമയം ഇയാൾക്ക് മയക്കുമരുന്ന് ഇടപാടുകാരനായ…
Read Moreപൊതുനിരത്തിലെ യാത്ര ഇനി വേറേ ലെവൽ; ബെംഗളൂരുവിലെത്തുക 4500 ഇലക്ട്രിക് ബസുകൾ
ബെംഗളൂരു : നഗരത്തിലെ പൊതുഗതാഗത സംവിധാനം സുഗമമാക്കുന്നതിൻ്റെ ഭാഗമായി 2 വർഷത്തിനുള്ളിൽ കൂടുതൽ ഇലക്ട്രിക് ബസുകൾ പുറത്തിറക്കാൻ ബിഎംടിസി. പ്രധാനമന്ത്രിയുടെ ഇ–ഡ്രൈവ് പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ ബെംഗളൂരുവിന് 4500 ഇ–ബസുകളാണ് ലഭിക്കുക. കർണാടകയ്ക്ക് പുറമേ ഹൈദരാബാദ്, സൂറത്ത്, അഹമ്മദാബാദ്, ഡൽഹി എന്നീ നഗരങ്ങളിലേക്കായി 10900 ബസുകളാണ് അനുവദിച്ചത്. അതെസമയം മേൽ പറഞ്ഞ സംസ്ഥാങ്ങൾക്കെല്ലാം പുറമേ കൂടുതൽ ബസുകൾ ലഭിക്കുക ബെംഗളൂരുവിനെന്ന പ്രത്യേകത കൂടെയുണ്ട്. പിഎം ഇ–ഡ്രൈവ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ബെംഗളൂരുവിനെ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കർണാടക സർക്കാരിൻ്റെ ഭാഗത്ത് നിന്നും വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.നോൺ എസി…
Read Moreനാല് വർഷത്തിനിടെ കർണാടകയിൽ മതപരമായ സംഘർഷങ്ങൾ 65 ശതമാനം വർധിച്ചെന്ന് റിപ്പോർട്ട്
ബെംഗളൂരു : നാല് വർഷത്തിനിടെ കർണാടകയിൽ മതപരമായ സംഘർഷങ്ങൾ വർധിച്ചെന്ന് റിപ്പോർട്ട് 2021 മുതൽ 2024 വരെയുള്ള കാലയളവിലാണ് സംഘർഷങ്ങൾ വർധിച്ചത്. 64.87 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 2021ൽ മതപരമായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 208 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ. 2021ൽ ഇത് 341 ആയി വർധിച്ചു. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഈ വർഷം മെയ് വരെ 123 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വർഗീയ സംഘർഷങ്ങളിൽ 133.31 ശതമാനം വർധനയാണ് 2021നും 2024നും ഇടയിൽ ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ…
Read Moreകർണാടകയിൽ നവംബറിനുള്ളിൽ മുഖ്യമന്ത്രി മാറുമെന്ന് ബി.ജെ.പി
ബെംഗളൂരു: കർണാടകയിൽ നവംബറിനുള്ളിൽ മുഖ്യമന്ത്രി മാറുമെന്ന് ബി.ജെ.പി. പ്രതിപക്ഷ നേതാവ് ആർ.അശോകയാണ് മുഖ്യമന്ത്രിമാറ്റം സംബന്ധിച്ച് പ്രതികരിച്ചത്. കോൺഗ്രസ് പാർട്ടി രണ്ടായി പിളർന്നുവെന്നും അധികാരം പിടിക്കാനാണ് ഡി.കെ ശിവകുമാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നവംബറിനുള്ളിൽ മുഖ്യമന്ത്രി മാറും. കോൺഗ്രസിലെ എല്ലാ എം.എൽ.എമാർക്കും മുഖ്യമന്ത്രിയാകാനാണ് താൽപര്യമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമോയെന്നതിൽ ഹൈക്കമാൻഡ് വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാറിന് ഫണ്ടിന്റെ കുറവുണ്ട്. ഇതുമൂലം എം.എൽ.എമാർ നിരാശയിലാണ്. പൊതുജനങ്ങൾക്ക് സംസ്ഥാന സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. വാൽമികി കോർപറേഷൻ അഴിമതിയിൽ ഹൈകോടതി സി.ബി.ഐ…
Read Moreനവവധു റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ ; മരണത്തിന് കാരണം ഭർതൃ വീട്ടുകാരുടെ മാനസിക പീഡനമെന്ന് ആരോപണം
ബെംഗളൂരു : ആറ് മാസം മുന്നേ വിവാഹിതയായ യുവതിയെ റെയിൽവേ ട്രാക്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ദാവൻഗരെ ചന്നഗിരി സ്വദേശിനി വിദ്യയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. ബെംഗളൂരു പൊലീസ് ഉദ്യോഗസ്ഥനായ ശിവു എന്നയാളെയാണ് യുവതി വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ഇരുവരും ബംഗളൂരു ശങ്കർപുരത്ത് താമസിച്ചുവരുകയായിരുന്നു. ജൂൺ 30ന് വിദ്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് ശിവു ശങ്കർപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അരസിക്കരെയിലെ റെയിൽവേ ട്രാക്കിൽ കഴിഞ്ഞ ദിവസം വിദ്യയുടെ മൃതദേഹം കണ്ടെത്തിയത്.…
Read More