ദൂത്‌സാഗർ വെള്ളച്ചാട്ടം : സഞ്ചാരികളുടെ തിരക്കും അപകട സാധ്യതയും കണക്കിലെടുത്ത് റെയിൽ പാളത്തിൽ പ്രവേശനം നിരോധിച്ച് റെയിൽവേ

ബെംഗളൂരു : കർണാടക – ഗോവ അതിർത്തിയിലെ ദൂത്‌സാഗർ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ റെയിൽ പാളത്തിൽ പ്രവേശനം നിരോധിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ.

വിലക്ക് ലംഘിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി 21 പേർക്കെതിരെ കഴിഞ്ഞ ദിവസം റെയിൽവേ സുരക്ഷാസേന കേസെടുത്തു.

ഹുബ്ബള്ളി–മഡ്ഗാവ് പാതയിലെ കാസിൽറോക്ക് സ്റ്റേഷനു സമീപത്താണ് ദൂത്‌സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?

യാത്രക്കാർ പാളത്തിലൂടെ നടന്ന് വെള്ളച്ചാട്ടം കാണുകയും, പിന്നാലെ അപകടം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രവേശന വിലക്ക് .

ദൂത്‌സാഗർ ഹാൾട്ട് സ്റ്റേഷനിൽ യാത്രക്കാർ ഇറങ്ങുന്നത് ഒഴിവാക്കാൻ നേരത്തെ തന്നെ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മഴ ശക്തമായതോടെ വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികളുടെ കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ളവരുമുണ്ട്.

ട്രെയിൻ കടന്നുപോകുന്ന തുരങ്കപാതയിൽ റീൽസ് ചിത്രീകരിക്കുന്നതിനും പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങൾ കെ.എസ്.ആർ സ്റ്റേഷനിലാണോ? സൂക്ഷിക്കുക, നിങ്ങളെ നോക്കുന്നത് വെറും ക്യാമറകളല്ല, അതിന് പിന്നിൽ മുഖം തിരിച്ചറിയൽ സംവിധാനമുളള 'മാന്ത്രിക കണ്ണുണ്ട്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെറ്ററിനറി കോളേജ് സ്റ്റേഷൻ ഔട്ട്! നമ്മ മെട്രോ റൂട്ടിൽ വൻ അഴിച്ചുപണി; ചെലവ് ചുരുക്കാൻ കേന്ദ്രത്തിന്റെ 'കത്രികവെപ്പ്'
[masterslider id="10"]

Related posts