വി​ദ്വേ​ഷ പ്ര​സ്താ​വ​നയിലൂടെ സാമുദായിക ഐക്യം തകർക്കൻ ശ്രമം ; വി.​എ.​ച്ച്.​പി നേ​താ​വി​ന് എ​തി​രെ കേ​സ്

ബെംഗളൂരു : കു​ഞ്ചാ​ലു​വി​ലെ പ​ശു ക​ശാ​പ്പ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ർ​ഗീ​യ പരമാർശം നടത്തിയ സംഭവത്തിൽ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് നേ​താ​വ് ശ​ര​ൺ പ​മ്പു​വെ​ല്ലി​നെ​തി​രെ കേസ്. ഉ​ഡു​പ്പി ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാണ് സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തത്. കേ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തിന് മുന്നേ തന്നെ പ്ര​തി​യാ​യ ശ​ര​ൺ പ​മ്പു​വെ​ൽ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തു​ക​യും പ്ര​കോ​പ​ന​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെയ്‌തു. പൊ​തു​സ​മാ​ധാ​ന​ത്തി​നും ഐക്യത്തിനും ഭം​ഗം വ​രു​ത്തു​ന്ന​തും അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ക്കു​ന്ന​തു​മാ​യ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​ണ് ഇയാൾക്കെതിരായ പ്രധാന ആ​രോ​പ​ണം. വീഡിയോ ദൃശ്യങ്ങളിൽ ശരൺ പ​മ്പു​വെ​ൽ സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന രീതിയിലും, കേസുമായി…

Read More

ഡി.​കെ. ശി​വ​കു​മാ​റി​നെ​തി​രാ​യ അ​പ​കീ​ർ​ത്തി കേ​സി​ൽ കർണാടക ഹൈക്കോടതിയുടെ സ്റ്റേ

ബെംഗളൂരു : കർണാടക ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നു​മാ​യ ഡി.​കെ. ശി​വ​കു​മാ​റി​നെ​തി​രെ ബി.​ജെ.​പി ക​ർ​ണാ​ട​ക യൂ​നി​റ്റ് ന​ൽ​കി​യ അ​പ​കീ​ർ​ത്തി കേ​സി​ൽ ഇ​ട​ക്കാ​ല സ്റ്റേ. ക​ർ​ണാ​ട​ക ഹൈ​കോ​ട​തിയാണ് സ്റ്റേ അ​നു​വ​ദി​ച്ച് . ക​ഴി​ഞ്ഞ ബി.​ജെ.​പി സ​ർ​ക്കാ​റി​നെ​തി​രെ 2023ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് പു​റ​ത്തി​റ​ക്കി​യ ‘അ​ഴി​മ​തി റേ​റ്റ് കാ​ർ​ഡ്’ പ​ര​സ്യ​മാ​ണ് കേ​സി​നി​ട​യാ​ക്കി​യ​ത്. സംഭവത്തിൽ ഡി കെ ശിവകുമാറിന് പുറമേ ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​നെ​യും പ്ര​തി​യാ​ക്കി പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വും ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി​യു​മാ​യ സി​ദ്ധ​ര​മാ​യ്യ, കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​രെ​യും പ​രാ​തി​യി​ൽ ഉൾപ്പെടുത്തിയിരുന്നു. ഇ​തു സം​ബ​ന്ധി​ച്ച്…

Read More

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; ന​ടി ര​ന്യ റാ​വു​വിൻ്റെ കോ​ടി​ക​ൾ വിലമതിക്കുന്ന സ്വ​ത്ത് ക​ണ്ടു​കെ​ട്ടി ഇഡി

ബെംഗളൂരു : ബെംഗളൂരു സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി ന​ടി​യും മോ​ഡ​ലു​മാ​യ ര​ന്യ റാ​വു​വി​ന്റെ 34.12 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ്. വി​ക്ടോ​റി​യ ലേ​ഔ​ട്ടി​ലെ വീ​ട്, അ​ർ​ക്കാ​വ​തി ലേ​ഔ​ട്ടി​ലെ റെ​സി​ഡ​ൻ​ഷ്യ​ൽ പ്ലോ​ട്ട്, തു​മ​കൂ​രു​വി​ലെ വ്യ​വ​സാ​യ ഭൂ​മി, ആ​നേ​ക്ക​ലി​ലെ കൃ​ഷി​ഭൂ​മി എന്നിവയാണ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലി​നെ​തി​രാ​യ നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ക​ണ്ടു​കെ​ട്ടി​യ​ത്. മാ​ർ​ച്ച് മൂ​ന്നി​ന് ദു​ബൈ​യി​ൽ​നി​ന്നെത്തിയ ര​ന്യ റാ​വു, ബെംഗളൂരു വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ വെ​ച്ചാ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡി.​ആ​ർ.​ഐ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് 12.56 കോ​ടി വി​ല​വ​രു​ന്ന 14.2 കി​ലോ സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തത്.…

Read More

കടുത്ത ജാതി വിവേചനവും അമിത ജോലിഭാരവും ; ബെംഗളൂരു സർവകലാശാലയിൽനിന്ന് ദലിത് പ്രഫസര്‍മാരുടെ കൂട്ടരാജി

ബെംഗളൂരു : കടുത്ത ജാതിവിവേചനത്തെ തുടര്‍ന്ന് രാജി വെച്ച് ബെംഗളൂരു യൂനിവേഴ്‌സിറ്റിയിലെ പത്ത് ദളിത് പ്രഫസര്‍മാര്‍. ജാതി വിവേചനത്തെ തുടർന്ന് ആനുകൂല്യങ്ങള്‍ ഉൾപ്പടെ നിഷേധിച്ചെന്നും അധിക ഉത്തരവാദിത്വങ്ങൾ നൽകി കഷ്ട്ടപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് കൂട്ട രാജി. അധ്യാപകരുടെ ജോലിക്ക് പുറമേ ഭരണപരമായ ഉത്തരവാദിത്തങ്ങളും സര്‍വകലാശാല ഇവര്‍ക്ക് നല്‍കിയിരുന്നു. അവധികള്‍ പോലും എടുക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യമുണ്ടായി. തങ്ങളുടെ പ്രയാസങ്ങൾ ആവര്‍ത്തിച്ച് അഭ്യർഥിച്ചിട്ടും സര്‍വകലാശാലാ അധികൃതരില്‍ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്നും അതിനാല്‍ എല്ലാവരും രാജി വെക്കുകയാണെന്നാണ് പ്രഫസര്‍മാരുടെ കത്തില്‍ വ്യകത്മാക്കിയത് അംബേദ്കര്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍…

Read More

TVKയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു; ബിജെപിയുമായി സഹകരിക്കില്ലെന്ന് നിലപാട്

ചെന്നൈ : ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. വിജയ്യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം, ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം, സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ്യുടെ സംസ്ഥാന പര്യടനം എന്നിവ ഉണ്ടാകുമെന്നും യോഗത്തിൽ പ്രഖ്യാപനമുണ്ടായി. ടിവികെ AIADMK സഖ്യത്തിലേക്കില്ലെന്ന് വിജയ് പറഞ്ഞു. ബിജെപിയുടെ ക്ഷണവും വിജയ് നിരസിച്ചു. ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണെന്നും ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാർട്ടിയെന്നും പറഞ്ഞ വിജയ് ബിജെപിയുടെ നീക്കം തമിഴ്നാട്ടിൽ ഫലം കാണില്ലെന്നും കൂട്ടിച്ചേർത്തു ബിജെപി യുമായോ ഡിഎംകെയുമായോ സമരസപ്പെടില്ലെന്നും വിജയ് അഭിപ്രായപ്പെട്ടു. പരന്തൂർ…

Read More

വ്യാപാര യുദ്ധം മുറുകുന്നു; യു.എസ് ഉൽപന്നങ്ങൾക്കുമേൽ പകര തീരുവ ചുമത്താൻ ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യൻ ഓട്ടോമൊബൈൽ ഉൽപന്നങ്ങൾക്ക് തീരുവകൾ ചുമത്തിയതിന് പിന്നാലെ യു.എസിന് നേരേ ലോക വ്യാപാര സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ച് തീരുവ ചുമത്താനൊരുങ്ങി ഇന്ത്യ. ഇന്ത്യയിൽ നിന്നുള്ള ചില ഓട്ടോമൊബൈൽ ഭാഗങ്ങളുടെ ഇറക്കുമതി,പാസഞ്ചർ വാഹനങ്ങൾ, ലൈറ്റ് ട്രക്കുകൾ എന്നിവയ്ക്ക് 2025 മാർച്ച് 26ന് യു.എസ് 25 ശതമാനം തീരുവ നടപടി സ്വീകരിച്ചിരുന്നു. ഓട്ടോമൊബൈൽ ഭാഗങ്ങളുടെ വിഷയത്തിൽ 2025 മെയ് 3 മുതൽ അനിശ്ചിത കാലയളവിലേക്ക് ഇത് പാലിക്കണം. അതെസമയം ഇങ്ങനെയൊരു നടപടികൾ യു.എസ് ഡബ്ല്യു.ടി.ഒയെ അറിയിച്ചിരുന്നില്ല. അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള നടപടികൾ 1994ലെ ഗാട്ട് (വ്യാപാരവും…

Read More

നോൺ എസി ബസ് സർവീസ് തുടങ്ങുന്നു ; വിമാനത്താവള യാത്ര എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും

ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ചെലവ് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരവുമായി ബിഎംടിസിയുടെ നോൺ എസി ബസ് സർവീസ്. സർവീസ് ആഗസ്റ്റ് 4ന് ആരംഭിക്കും. റൂട്ട് നമ്പർ 293 എപി ബസ് ശിവാജിനഗറിൽ നിന്ന് ഹെന്നൂർ, കന്നൂർ, ബാഗലൂർ, ബേഗൂർ വഴി വിമാനത്താവളത്തിലെത്തിചേരും. രാവിലെ 7.05, 7.50, 9, 11, വൈകിട്ട് 3.10, 3.25, 4.25, രാത്രി 7.20, 7.50. വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് രാവിലെ 5.20, 6, 7.05, 8.40, 9, 10.10, 11.20, 1.30, 2.05, വൈകിട്ട് 5,…

Read More

പശുക്കടത്ത് ആരോപണം : പ്ലൈ​വു​ഡ് ക​യ​റ്റി​യ ലോ​റി ത​ട​ഞ്ഞ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് പണം കവർന്നു

ബെംഗളൂരു : സ​ക​ലേ​ശ്പു​ര താ​ലൂ​ക്കി​ലെ ബാ​ലു​പേ​ട്ടി​ന​ടു​ത്ത് പ​ശു​ക്ക​ളെ ക​ട​ത്തു​ന്നു എ​ന്നാ​രോ​പി​ച്ച് സം​ഘ്പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ പ്ലൈ​വു​ഡ് ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന ലോ​റി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ചു. ആക്രമിക്കുക മാത്രമല്ല, പ​ണം ക​വ​ർ​ന്ന​താ​യും ആരോപണം. മു​ഹ​മ്മ​ദ് നി​ഷാ​നാൻ (40) എന്നയാളാണ് ആക്രമണത്തിന് ഇ​ര​യാ​യ​ത്. സംഭവത്തിൽ ദീ​ര​ജ്, ന​വീ​ൻ, രാ​ജു എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. പ്രതികൾ സ​ഞ്ച​രി​ച്ച കാ​റും അ​ക്ര​മ​ത്തി​ന് ഉ​പ​യോ​ഗി​ച്ച വ​ടി​ക​ളും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. നി​ഷാ​ൻ 15 വ​ർ​ഷ​മാ​യി ലോ​റി ഡ്രൈ​വ​റാ​യി ജോ​ലി ചെയ്‌ത്‌ വരികയാണ്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​രു മ​ണി​യോ​ടെ മം​ഗ​ളൂ​രു​വി​ൽ നി​ന്ന് ബെംഗളൂരു​വി​ലേ​ക്ക് പ്ലൈ​വു​ഡ് കൊ​ണ്ടു​പോകുന്നതിനിടെ ലോ​റി…

Read More

കടം വാങ്ങിയ പണം തിരിച്ച് നൽകിയില്ല; ബെംഗളൂരുവിൽ ബന്ധുവിന്‍റെ വീടിന് തീവെച്ച് യുവാവ്

ബെംഗളൂരു : സാമ്പത്തിക തർക്കത്തെ തുടർന്ന് ബെംഗളൂരു വിവേക് നഗറിൽ യുവാവ് ബന്ധുവിന്‍റെ വീടിനു തീവെച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഏകദേശം 8 വർഷം മുൻപ് പരാതിക്കാരന്‍റെ ബന്ധു പാർവതി, വെങ്കട്ടരാമൻ എന്ന ആളിൽ നിന്ന് 5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പല തവണ പണം തിരികെ ചോദിച്ചിട്ടും തിരികെ നൽകാൻ തയാറായില്ല. അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ വെച്ച് വീണ്ടു പണം തിരികെ ചോദിച്ചത് തർക്കത്തിലേയ്ക്ക് വഴി വെച്ചു. ഒടുവിലത് തീവെപ്പിൽ കലാശിക്കുകയായിരുന്നു.…

Read More

ബെംഗളൂരു സ്റ്റേഡിയം ദുരന്തം: പൊലീസുകാരുടെ സസ്​പെൻഷനിൽ റിപ്പോർട്ട് തേടി ഹൈകോടതി

ബെംഗളൂരു: സ്റ്റേഡിയം ദുരന്തത്തെ തുടർന്ന് അഞ്ച് പൊലീസുകാരെ സസ്​പെൻഡ് ചെയ്തതില റിപ്പോർട്ട് തേടി കർണാടക ഹൈകോടതി. സംസ്ഥാന സർക്കാറിനോടാണ് ദുരന്തത്തിന് പിന്നാലെയുണ്ടായ സസ്​പെൻഷൻ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി നിർദേശിച്ചിരിക്കുന്നത്. ജൂൺ നാലിന് നടന്ന ദുരന്തത്തിൽ 11 പേർ മരിച്ചിരുന്നു. ജസ്റ്റിസുമാരായ എസ്.ജി പണ്ഡിറ്റ്, ടി.എം നദാഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഇതുസംബന്ധിച്ച ഹരജി പരിഗണിച്ചത്. ജീവനക്കാരുടെ സസ്പെൻഷൻ അത്യാവശ്യമാണോ അതോ സ്ഥലംമാറ്റിയാൽ മതിയോയെന്നും കോടതി ആരാഞ്ഞു. ഐ.പി.എസ് ഓഫീസറായ വികാസ് കുമാറിന്റെ സസ്​പെൻഷൻ പിൻവലിച്ച സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിനെതിരായി സംസ്ഥാന സർക്കാറാണ് കോടതിയിൽ…

Read More