ബെംഗളൂരു : കുഞ്ചാലുവിലെ പശു കശാപ്പ് സംഭവവുമായി ബന്ധപ്പെട്ട് വർഗീയ പരമാർശം നടത്തിയ സംഭവത്തിൽ വിശ്വഹിന്ദു പരിഷത്ത് നേതാവ് ശരൺ പമ്പുവെല്ലിനെതിരെ കേസ്. ഉഡുപ്പി ടൗൺ പൊലീസ് സ്റ്റേഷനിലാണ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. കേസ് അന്വേഷണം പൂർത്തിയാകുന്നതിന് മുന്നേ തന്നെ പ്രതിയായ ശരൺ പമ്പുവെൽ വാർത്തസമ്മേളനം നടത്തുകയും പ്രകോപനപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു. പൊതുസമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തുന്നതും അസ്വസ്ഥത സൃഷ്ടിക്കുന്നതുമായ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരായ പ്രധാന ആരോപണം. വീഡിയോ ദൃശ്യങ്ങളിൽ ശരൺ പമ്പുവെൽ സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന രീതിയിലും, കേസുമായി…
Read More