വി​ദ്വേ​ഷ പ്ര​സ്താ​വ​നയിലൂടെ സാമുദായിക ഐക്യം തകർക്കൻ ശ്രമം ; വി.​എ.​ച്ച്.​പി നേ​താ​വി​ന് എ​തി​രെ കേ​സ്

ബെംഗളൂരു : കു​ഞ്ചാ​ലു​വി​ലെ പ​ശു ക​ശാ​പ്പ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ർ​ഗീ​യ പരമാർശം നടത്തിയ സംഭവത്തിൽ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് നേ​താ​വ് ശ​ര​ൺ പ​മ്പു​വെ​ല്ലി​നെ​തി​രെ കേസ്. ഉ​ഡു​പ്പി ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാണ് സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തത്.

കേ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തിന് മുന്നേ തന്നെ പ്ര​തി​യാ​യ ശ​ര​ൺ പ​മ്പു​വെ​ൽ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തു​ക​യും പ്ര​കോ​പ​ന​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെയ്‌തു.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

പൊ​തു​സ​മാ​ധാ​ന​ത്തി​നും ഐക്യത്തിനും ഭം​ഗം വ​രു​ത്തു​ന്ന​തും അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ക്കു​ന്ന​തു​മാ​യ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​ണ് ഇയാൾക്കെതിരായ പ്രധാന ആ​രോ​പ​ണം.

വീഡിയോ ദൃശ്യങ്ങളിൽ ശരൺ പ​മ്പു​വെ​ൽ സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന രീതിയിലും, കേസുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.

ഉഡുപ്പി ടൗൺ പൊലീസ് ബി.എൻ.എസ് സെക്ഷൻ 353(2) പ്രകാരം കേസ് ഫയൽ ചെയ്‌തു. വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
[masterslider id="10"]

Related posts