കർണാടകയിൽ കടുവകൾ ചത്ത സംഭവം; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്​പെൻഷൻ

ബെംഗളൂരു: കർണാടകയിൽ കടുവകൾ ചത്ത സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്​പെൻഷൻ. വനംമന്ത്രി ഈശ്വർ ഖാണ്ഡറേയാണ് സസ്​പെൻഡ് ചെയ്തത്. ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയതിനാണ് നടപടി. കർണാടകയിലെ എം.എം ഹിൽസിലാണ് അഞ്ച് കടുവകൾ ചത്തത്.

ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ വൈ.ച​ക്രപാണിയെ സസ്​പെൻഡ് ചെയ്യാൻ മന്ത്രി ശിപാർശ ചെയ്തുവെന്നും അധികൃതർ അറിയിച്ചു. ർണാടകയിൽ പെൺകടുവയും നാല് കടുവക്കുട്ടികളും ചത്തതുമായി ബന്ധപ്പെട്ട കേസിൽ മൂന്നുപേർ അറസ്റ്റിലായിരുന്നു.

  കർണാടകയിലെ എംഎം ഹിൽസിൽ കടുവകൾ ചത്ത സംഭവം; അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച് കേന്ദ്രം

കടുവയെ കൊല്ലുന്നതിന് പശുവിന്റെ ജഡത്തിൽ കീടനാശിനി പ്രയോ​ഗിച്ച സംഭവത്തിൽ കൊപ്പ ​ഗ്രാമനിവാസികളായ കൊണപ്പ, മദരാജ്, നാ​ഗരാജ് എന്നിവരെ അറസ്റ്റുചെയ്തതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. വനംവകുപ്പിന്റെ പതിവ് പട്രോളിങ്ങിനിടെയാണ് ചത്ത പശുവിന്റെ ജഡത്തിനു സമീപം പെൺകടുവയെയും നാല് കടുവക്കുട്ടികളെയും ചത്തതായി കണ്ടെത്തിയത്. കടുവ ഭക്ഷിച്ച പശുവിന്റെ ജഡത്തിൽ കീടനാശിനി പ്രയോ​ഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വർഗീയ പരാമർശങ്ങളോടെ പ്രായപൂർത്തിയകാത്ത കുട്ടികളുടെ വീഡിയോ പ്രചരിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us