ബെംഗളൂരു: കർണാടകയിൽ കടുവകൾ ചത്ത സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വനംമന്ത്രി ഈശ്വർ ഖാണ്ഡറേയാണ് സസ്പെൻഡ് ചെയ്തത്. ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയതിനാണ് നടപടി. കർണാടകയിലെ എം.എം ഹിൽസിലാണ് അഞ്ച് കടുവകൾ ചത്തത്. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ വൈ.ചക്രപാണിയെ സസ്പെൻഡ് ചെയ്യാൻ മന്ത്രി ശിപാർശ ചെയ്തുവെന്നും അധികൃതർ അറിയിച്ചു. ർണാടകയിൽ പെൺകടുവയും നാല് കടുവക്കുട്ടികളും ചത്തതുമായി ബന്ധപ്പെട്ട കേസിൽ മൂന്നുപേർ അറസ്റ്റിലായിരുന്നു. കടുവയെ കൊല്ലുന്നതിന് പശുവിന്റെ ജഡത്തിൽ കീടനാശിനി പ്രയോഗിച്ച സംഭവത്തിൽ കൊപ്പ ഗ്രാമനിവാസികളായ കൊണപ്പ, മദരാജ്, നാഗരാജ് എന്നിവരെ അറസ്റ്റുചെയ്തതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. വനംവകുപ്പിന്റെ പതിവ്…
Read MoreTag: MM Hills
കർണാടകയിലെ എംഎം ഹിൽസിൽ കടുവകൾ ചത്ത സംഭവം; അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച് കേന്ദ്രം
ബെംഗളൂരു: മലായി മഹാദേശ്വര വന്യജീവി സങ്കേതത്തിൽ അമ്മയും നാല് കുഞ്ഞുങ്ങളുമുൾപ്പെടെ അഞ്ച് കടുവകൾ ചത്ത സംഭവം അന്വേഷിക്കാൻ കേന്ദ്രം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. സംഭവത്തിൽ വനംവകുപ്പിൻ്റെ ഉന്നതതല അന്വേഷണവും ഇതോടൊപ്പം നടക്കും. ജൂൺ 26ന് പുറത്തിറക്കിയ ഉത്തരവിൽ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രണ്ടംഗ എസ്‌ഐടി രൂപീകരിച്ചതായും സംസ്ഥാന സർക്കാർ ഉന്നതതല സമിതിക്ക് നൽകിയതിന് സമാനമായ സമയപരിധി നൽകിയതായും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ ബെംഗളൂരുവിലെ റീജിയണൽ ബ്യൂറോയിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഹരിണി…
Read More