ബെംഗളൂരു മെട്രോ യെലോ ലൈൻ ; ആവശ്യത്തിന് ട്രെയിനുകളില്ല, ഇനിയും കാത്തിരിക്കണം

ബെംഗളൂരു : മെട്രോ ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിലെ (യെലോ ലൈൻ) സർവീസ് പൂർത്തിയാക്കാൻ സമയമെടുക്കും. 2025 മാർച്ച് മാസം വരെയെങ്കിലും പദ്ധതി പൂർത്തീകരണത്തിനായി സമയമെടുക്കും. പാത നിർമ്മാണം പൂർത്തിയായെങ്കിലും ട്രെയിനുകൾ ലഭിക്കാത്തതാണ് കാലതാമസത്തിന് കാരണം. പൂർണമായി സർവീസ് നടത്തണമെങ്കിൽ 15 ട്രെയിനുകളാണ് വേണ്ടത്. അടുത്ത മാസം ഒരു ട്രെയിൻ കൂടി ലഭിക്കുന്നതോടെ യെലോ ലൈനിൽ 4 ട്രെയിനുകൾ സർവീസിന് സജ്ജമാകും. നിർമ്മാണം പൂർണമായി ഇന്ത്യയിൽ നിർമിച്ച തരത്തിലാണ്. ഓഗസ്റ്റ് അവസാനവാരം 5 സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സർവീസ് നടത്താൻ ബിഎംആർസി പദ്ധതിയിടുന്നുണ്ട്. 19.15 കിലോമീറ്റർ പാതയിൽ…

Read More

ബ്രേക്ക് തകരാറിലായി, അമർനാഥിലേക്ക് തീർത്ഥാടകരുമായി പോയ ബസുകൾ കൂട്ടിയിടിച്ചു; 36 പേർക്ക് പരിക്ക്

ശ്രീനഗർ : ജമ്മു- ശ്രീനഗർ ഹൈവേയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. അമർനാഥിലേക്ക് തീർത്ഥാടകരുമായി പോയ ബസുകളാണ് കൂട്ടിയിടിച്ചത്. 36 തീർത്ഥാടകർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്ക് റംബാനിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. നിയന്ത്രണം വിട്ട ബസ് നിർത്തിയിട്ടിരുന്ന മറ്റ് ബസുകളിലേക്ക് പോയി ഇടിക്കുകയായിരുന്നു. അപകടത്തിൽ 4 ബസുകൾക്ക് കേട് പാടുകൾ സംഭവിച്ചു. രാവിലെ എട്ട് മണിക്കാണ് അപകടം. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ചന്ദർകൂട്ടിന് സമീപമാണ് അപകടമുണ്ടായത്. സഞ്ചരിച്ച ബസിൽ ഒന്നിൻ്റെ ബ്രേക്ക് തകരാറിലായതാണ് മറ്റ് ബസുകളിൽ പോയി കൂട്ടിയിടിക്കാൻ കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. അതെസമയം പരിക്ക് പറ്റിയവരുടെ…

Read More

ബി.ജെ.പി എം.എൽ.സിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഐ.എ.എസ് അസോസിയേഷൻ

ബെംഗളൂരു: ബി.ജെ.പി എം.എൽ.സി രവികുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് കർണാടക ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പരാതി നൽകി. ചീഫ് സെക്രട്ടറി ശാലിനി രജനീഷിനെതിരായ പരാമർശങ്ങളിൽ നടപടി ആവശ്യപ്പെട്ടാണ് കത്ത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സിവിൽ സർവീസ് ഓഫീസറുടെ ആത്മാഭിമാനത്തിന് നേരയുള്ള ആക്രമണമാണ് എം.എൽ.സി നടത്തിയത്. ഇയാൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. എം.എൽ.സി പരസ്യമായി മാപ്പ് പറയുകയും വേണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, സിദ്ധരാമയ്യ ഉൾപ്പെട്ട സംഭവങ്ങളിൽ ഐ.എ.എസ് അസോസിയേഷന്റെ മൗനത്തെ വിമർശിച്ച് കർണാടക ബി.ജെ.പി പ്രസിഡന്റ്‍ വിജയേന്ദ്ര…

Read More

പി.​ജി വി​ദ്യാ​ര്‍ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേസ്; അ​ധ്യാ​പ​ക​ന് സ​സ്പെ​ൻ​ഷ​ൻ

ബെംഗളൂരു : പി.​ജി വി​ദ്യാ​ര്‍ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെളിപ്പെടുത്തലിനെ തുടർന്ന് ശി​വ​മൊ​ഗ്ഗ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സ​ര്‍ജ​റി വി​ഭാ​ഗം അ​സി. പ്ര​ഫ. ഡോ. ​അ​ശ്വി​ന്‍ ഹെ​ബ്ബാ​റി​നെ സ​സ്പെ​ന്‍ഡ് ചെ​യ്തു. ഡോ. ​അ​ശ്വി​നും സ​ഹ​പ്ര​വ​ര്‍ത്ത​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഹോ​ട്ട​ലി​ല്‍ സംഘടിപ്പിച്ച ഡി​ന്ന​ര്‍ പാ​ര്‍ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. പാ​ർ​ട്ടി​ക്കി​ടെ അ​ശ്വി​ന്‍ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ആരോപണം. കോ​ള​ജി​ലെ ഇ​ന്റേ​ണ​ൽ ക​മ്മി​റ്റി​യി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​നി പ​രാ​തി​പ്പെ​ട്ടു. പിന്നാലെ കോ​ള​ജ് അ​ധി​കൃ​ത​ര്‍ അ​ശ്വി​ന് നോ​ട്ടീ​സ് അയച്ചു.​ ചോദ്യം ചെയ്യലിന് അശ്വിനോട് ഹാജരാകാൻ നിർദേശിച്ചെങ്കിലും അശ്വിൻ തയ്യാറായില്ല. തു​ട​ര്‍ന്ന് യുവതി സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ൽ​കി​യ​തി​ൻ്റെ അ​ടി​സ്ഥാ​ന​ത്തി​ൽ…

Read More

കർണാടകയിൽ കടുവകൾ ചത്ത സംഭവം; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്​പെൻഷൻ

ബെംഗളൂരു: കർണാടകയിൽ കടുവകൾ ചത്ത സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്​പെൻഷൻ. വനംമന്ത്രി ഈശ്വർ ഖാണ്ഡറേയാണ് സസ്​പെൻഡ് ചെയ്തത്. ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയതിനാണ് നടപടി. കർണാടകയിലെ എം.എം ഹിൽസിലാണ് അഞ്ച് കടുവകൾ ചത്തത്. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ വൈ.ച​ക്രപാണിയെ സസ്​പെൻഡ് ചെയ്യാൻ മന്ത്രി ശിപാർശ ചെയ്തുവെന്നും അധികൃതർ അറിയിച്ചു. ർണാടകയിൽ പെൺകടുവയും നാല് കടുവക്കുട്ടികളും ചത്തതുമായി ബന്ധപ്പെട്ട കേസിൽ മൂന്നുപേർ അറസ്റ്റിലായിരുന്നു. കടുവയെ കൊല്ലുന്നതിന് പശുവിന്റെ ജഡത്തിൽ കീടനാശിനി പ്രയോ​ഗിച്ച സംഭവത്തിൽ കൊപ്പ ​ഗ്രാമനിവാസികളായ കൊണപ്പ, മദരാജ്, നാ​ഗരാജ് എന്നിവരെ അറസ്റ്റുചെയ്തതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. വനംവകുപ്പിന്റെ പതിവ്…

Read More

വി​ദ്വേ​ഷ പ്ര​സ്താ​വ​നയിലൂടെ സാമുദായിക ഐക്യം തകർക്കൻ ശ്രമം ; വി.​എ.​ച്ച്.​പി നേ​താ​വി​ന് എ​തി​രെ കേ​സ്

ബെംഗളൂരു : കു​ഞ്ചാ​ലു​വി​ലെ പ​ശു ക​ശാ​പ്പ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ർ​ഗീ​യ പരമാർശം നടത്തിയ സംഭവത്തിൽ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് നേ​താ​വ് ശ​ര​ൺ പ​മ്പു​വെ​ല്ലി​നെ​തി​രെ കേസ്. ഉ​ഡു​പ്പി ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാണ് സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തത്. കേ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തിന് മുന്നേ തന്നെ പ്ര​തി​യാ​യ ശ​ര​ൺ പ​മ്പു​വെ​ൽ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തു​ക​യും പ്ര​കോ​പ​ന​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെയ്‌തു. പൊ​തു​സ​മാ​ധാ​ന​ത്തി​നും ഐക്യത്തിനും ഭം​ഗം വ​രു​ത്തു​ന്ന​തും അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ക്കു​ന്ന​തു​മാ​യ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​ണ് ഇയാൾക്കെതിരായ പ്രധാന ആ​രോ​പ​ണം. വീഡിയോ ദൃശ്യങ്ങളിൽ ശരൺ പ​മ്പു​വെ​ൽ സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന രീതിയിലും, കേസുമായി…

Read More

ഡി.​കെ. ശി​വ​കു​മാ​റി​നെ​തി​രാ​യ അ​പ​കീ​ർ​ത്തി കേ​സി​ൽ കർണാടക ഹൈക്കോടതിയുടെ സ്റ്റേ

ബെംഗളൂരു : കർണാടക ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കെ.​പി.​സി.​സി അ​ധ്യ​ക്ഷ​നു​മാ​യ ഡി.​കെ. ശി​വ​കു​മാ​റി​നെ​തി​രെ ബി.​ജെ.​പി ക​ർ​ണാ​ട​ക യൂ​നി​റ്റ് ന​ൽ​കി​യ അ​പ​കീ​ർ​ത്തി കേ​സി​ൽ ഇ​ട​ക്കാ​ല സ്റ്റേ. ക​ർ​ണാ​ട​ക ഹൈ​കോ​ട​തിയാണ് സ്റ്റേ അ​നു​വ​ദി​ച്ച് . ക​ഴി​ഞ്ഞ ബി.​ജെ.​പി സ​ർ​ക്കാ​റി​നെ​തി​രെ 2023ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് പു​റ​ത്തി​റ​ക്കി​യ ‘അ​ഴി​മ​തി റേ​റ്റ് കാ​ർ​ഡ്’ പ​ര​സ്യ​മാ​ണ് കേ​സി​നി​ട​യാ​ക്കി​യ​ത്. സംഭവത്തിൽ ഡി കെ ശിവകുമാറിന് പുറമേ ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​നെ​യും പ്ര​തി​യാ​ക്കി പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വും ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി​യു​മാ​യ സി​ദ്ധ​ര​മാ​യ്യ, കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​രെ​യും പ​രാ​തി​യി​ൽ ഉൾപ്പെടുത്തിയിരുന്നു. ഇ​തു സം​ബ​ന്ധി​ച്ച്…

Read More

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; ന​ടി ര​ന്യ റാ​വു​വിൻ്റെ കോ​ടി​ക​ൾ വിലമതിക്കുന്ന സ്വ​ത്ത് ക​ണ്ടു​കെ​ട്ടി ഇഡി

ബെംഗളൂരു : ബെംഗളൂരു സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി ന​ടി​യും മോ​ഡ​ലു​മാ​യ ര​ന്യ റാ​വു​വി​ന്റെ 34.12 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ്. വി​ക്ടോ​റി​യ ലേ​ഔ​ട്ടി​ലെ വീ​ട്, അ​ർ​ക്കാ​വ​തി ലേ​ഔ​ട്ടി​ലെ റെ​സി​ഡ​ൻ​ഷ്യ​ൽ പ്ലോ​ട്ട്, തു​മ​കൂ​രു​വി​ലെ വ്യ​വ​സാ​യ ഭൂ​മി, ആ​നേ​ക്ക​ലി​ലെ കൃ​ഷി​ഭൂ​മി എന്നിവയാണ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലി​നെ​തി​രാ​യ നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ക​ണ്ടു​കെ​ട്ടി​യ​ത്. മാ​ർ​ച്ച് മൂ​ന്നി​ന് ദു​ബൈ​യി​ൽ​നി​ന്നെത്തിയ ര​ന്യ റാ​വു, ബെംഗളൂരു വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ വെ​ച്ചാ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡി.​ആ​ർ.​ഐ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് 12.56 കോ​ടി വി​ല​വ​രു​ന്ന 14.2 കി​ലോ സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തത്.…

Read More

വിമാനത്താവള യാത്രയ്ക്ക് ഇനി ചെലവ് കുറയും; 50 രൂപയിൽ താഴെ നിരക്കിൽ നോൺ എസി ബസ് സർവീസ് തുടങ്ങുന്നു; ബസ് സമയം ഉൾപ്പെടെ അറിയാൻ വായിക്കാം

bus stand

ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കി ബിഎംടിസിയുടെ നോൺ എസി ബസ് സർവീസ് 4ന് ആരംഭിക്കും. റൂട്ട് നമ്പർ 293 എപി ബസ് ശിവാജിനഗറിൽ നിന്ന് ഹെന്നൂർ, കന്നൂർ, ബാഗലൂർ, ബേഗൂർ വഴി വിമാനത്താവളത്തിലെത്തും. രാവിലെ 7.05, 7.50, 9, 11, വൈകിട്ട് 3.10, 3.25, 4.25, രാത്രി 7.20, 7.50. വിമാനത്താവളത്തിൽ നിന്ന് തിരിച്ച് വെളുപ്പിന് 5.20, 6, 7.05, 8.40, 9, 10.10, 11.20, 1.30, 2.05, വൈകിട്ട് 5, 5.30, 7.15, രാത്രി 10…

Read More

വാന്‍ഹായ് കപ്പലില്‍ വീണ്ടും തീപിടിത്തം

BOMB BLAST

കൊച്ചി: വാന്‍ഹായ് കപ്പലില്‍ വീണ്ടും തീപിടിത്തം. കപ്പലിന്റെ താഴ്ഭാഗത്തെ അറയിലാണ് തീപിടിത്തം ഉണ്ടായത്. രാവിലെ തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും വൈകിട്ടോടെ തീ വ്യാപിക്കുകയായിരുന്നു. കത്തുന്ന രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കപ്പലില്‍ ഉണ്ടാകാമെന്ന വിലയിരുത്തലിലാണ് ഡിജി ഷിപ്പിംഗ്. അങ്ങനെയുണ്ടെങ്കില്‍ കപ്പലിന്റെ സുരക്ഷയെ ബാധിക്കാനും കപ്പല്‍ മുങ്ങിത്താഴാനുമുള്ള സാധ്യതയുമുണ്ട്. നിലവില്‍ ഇന്ത്യന്‍ സമുദ്രാതിർത്തിക് പുറത്താണ് കപ്പല്‍ ഉള്ളത്.

Read More
Click Here to Follow Us