വിമാനത്താവള യാത്രയ്ക്ക് ഇനി ചെലവ് കുറയും; 50 രൂപയിൽ താഴെ നിരക്കിൽ നോൺ എസി ബസ് സർവീസ് തുടങ്ങുന്നു; ബസ് സമയം ഉൾപ്പെടെ അറിയാൻ വായിക്കാം

bus stand

ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കി ബിഎംടിസിയുടെ നോൺ എസി ബസ് സർവീസ് 4ന് ആരംഭിക്കും.

റൂട്ട് നമ്പർ 293 എപി ബസ് ശിവാജിനഗറിൽ നിന്ന് ഹെന്നൂർ, കന്നൂർ, ബാഗലൂർ, ബേഗൂർ വഴി വിമാനത്താവളത്തിലെത്തും.

രാവിലെ 7.05, 7.50, 9, 11, വൈകിട്ട് 3.10, 3.25, 4.25, രാത്രി 7.20, 7.50. വിമാനത്താവളത്തിൽ നിന്ന് തിരിച്ച് വെളുപ്പിന് 5.20, 6, 7.05, 8.40, 9, 10.10, 11.20, 1.30, 2.05, വൈകിട്ട് 5, 5.30, 7.15, രാത്രി 10 എന്നിങ്ങനെയാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

കൂടുതൽ നോൺ എസി സർവീസുകൾ പരിഗണനയിൽ

സർവീസ് വിജയകരമായാൽ കൂടുതൽ ഇടങ്ങളിൽനിന്ന് വിമാനത്താവളത്തിലേക്ക് നോൺ എസി ബസ് സർവീസ് ആരംഭിക്കും.

നിലവിൽ വിമാനത്താവളത്തിലേക്ക് ബിഎംടിസി വായുവജ്ര എസി ബസുകൾ മാത്രമാണുള്ളത്. 16 ബസ് ടെർമിനലുകൾ കേന്ദ്രീകരിച്ചാണ് ഇവയുടെ സർവീസ്.2019ൽ ഹെബ്ബാൾ ജംക്‌ഷനിൽ നിന്ന് യെലഹങ്ക, ബേഗൂർ, ദൊഡ്ഡജാല വഴി നോൺ എസി സർവീസ് ആരംഭിച്ചിരുന്നെങ്കിലും കോവിഡിനെ തുടർന്ന് നിർത്തലാക്കി.

വിമാനത്താവള യാത്രക്കാർക്ക് പുറമേ പ്രദേശത്തെ ഹോട്ടൽ, കാർഗോ കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും സർവീസ് സൗകര്യപ്രദമാകും.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

നോൺ എസി ബസിൽ ശിവാജിനഗറിൽ നിന്ന് വിമാനത്താവളം വരെ 50 രൂപയിൽ താഴെയാണ് നിരക്ക്. എസി ബസിൽ ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് വിമാനത്താവളം വരെ 65 കിലോമീറ്റർ ദൂരത്തിന് 390 രൂപയാണ് നിരക്ക്.

വെബ്ടാക്സികളിൽ 1700–2800 രൂപവരെയാണ് ഈടാക്കുന്നത്.വിമാനത്താവള സ്റ്റേഷനെ (കെഐഎ ഹാൾട്ട്) ബന്ധിപ്പിച്ച് ചിക്കബെല്ലാപുരയിലേക്ക് മെമു ട്രെയിൻ സർവീസുകൾ ആരംഭിച്ചിരുന്നെങ്കിലും യാത്രക്കാർ കുറഞ്ഞതോടെ സർവീസുകൾ വെട്ടിച്ചുരുക്കി. 30 രൂപയായിരുന്നു മെമുവിലെ ടിക്കറ്റ് നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts