ബെംഗളൂരു മെട്രോ യെലോ ലൈൻ ; ആവശ്യത്തിന് ട്രെയിനുകളില്ല, ഇനിയും കാത്തിരിക്കണം

ബെംഗളൂരു : മെട്രോ ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിലെ (യെലോ ലൈൻ) സർവീസ് പൂർത്തിയാക്കാൻ സമയമെടുക്കും.

2025 മാർച്ച് മാസം വരെയെങ്കിലും പദ്ധതി പൂർത്തീകരണത്തിനായി സമയമെടുക്കും. പാത നിർമ്മാണം പൂർത്തിയായെങ്കിലും ട്രെയിനുകൾ ലഭിക്കാത്തതാണ് കാലതാമസത്തിന് കാരണം.

പൂർണമായി സർവീസ് നടത്തണമെങ്കിൽ 15 ട്രെയിനുകളാണ് വേണ്ടത്. അടുത്ത മാസം ഒരു ട്രെയിൻ കൂടി ലഭിക്കുന്നതോടെ യെലോ ലൈനിൽ 4 ട്രെയിനുകൾ സർവീസിന് സജ്ജമാകും.

  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

നിർമ്മാണം പൂർണമായി ഇന്ത്യയിൽ നിർമിച്ച തരത്തിലാണ്. ഓഗസ്റ്റ് അവസാനവാരം 5 സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സർവീസ് നടത്താൻ ബിഎംആർസി പദ്ധതിയിടുന്നുണ്ട്. 19.15 കിലോമീറ്റർ പാതയിൽ 25 മിനിറ്റ് ഇടവേളയിലാകും സർവീസ് ക്രമം.

മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറുടെ അന്തിമ സുരക്ഷാ പരിശോധന ഈ മാസം 15ന് തുടങ്ങിയേക്കും എന്നാണ് സൂചന.

ഡ്രൈവറുടെ സഹായം ഇല്ലാതെ ട്രെയിൻ ഓടുന്ന തരത്തിലുള്ള പരീക്ഷണയോട്ടം മുന്നേ പൂർത്തിയാക്കിയിരുന്നു. 2016 ലാണ് ഇലക്ട്രോണിക് സിറ്റിയിലൂടെയുള്ള യെലോ ലൈനിൻ്റെ നിർമാണം തുടങ്ങിയത്.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

പ്രധാനമായും സിൽക്ക്ബോർഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നിർമാണം അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുന്നത്. പാതയിൽ 16 സ്റ്റേഷനുകളാണുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
[masterslider id="10"]

Related posts