ബെംഗളൂരു : അമ്മയെ അധിക്ഷേപിച്ച സുഹൃത്തിന്റെ തലയറുത്തെടുത്ത് യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.ഗിരീഷ് (28) എന്നയാളുടെ വെട്ടിയെടുത്ത ശിരസ്സുമായി പ്രതി പശുപതി (24) മണ്ഡ്യ മലവള്ളി പൊലീസ് സ്റ്റേഷനിലേക്കു കയറിച്ചെല്ലുകയായിരുന്നു. ഒട്ടേറെത്തവണ മോശം വാക്കുകൾ ഉപയോഗിച്ചു ഗിരീഷ് തന്റെ അമ്മയെ അപമാനിച്ചതിനെ തുടർന്നാണു കൊലപ്പെടുത്തിയതെന്നാണു മൊഴി. ചിക്കബാഗിലുവിൽ നിന്നു ശിരസ്സുമായി ബൈക്കിലാണിയാൾ എത്തിയത്. കർണാടകയിൽ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ തലയറുക്കൽ സംഭവമാണിതെന്നു മണ്ഡ്യ എസ്പി ശിവപ്രകാശ് ദേവരാജ് പറഞ്ഞു. പ്രണയപരാജയത്തെ തുടർന്നു ശ്രീനിവാസപുര സ്വദേശി യുവതിയെ കൊലപ്പെടുത്തി ശിരസ്സുമായി സ്റ്റേഷനിൽ എത്തിയിരുന്നു. അവിഹിത ബന്ധം ആരോപിച്ചു ചിക്കമഗളൂരുവിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയതാണു മറ്റൊരു സംഭവം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ടെക്കി യുവാവിന്റെ മരണത്തിൽ തുറന്നു പറച്ചിലുമായി പിതാവ്
ബെംഗളൂരു: വ്യാജ സ്ത്രീധനപീഡന ആരോപണത്തില് ബെംഗളൂരുവില് ഐടി ജീവനക്കാരനായ അതുല് സുഭാഷ്... -
മാലിന്യത്തിൽ നിന്ന് വൈദ്യുതി; സംസ്ഥാനത്തെ ആദ്യ പ്ലാന്റ് ബിഡദിയിൽ 19ന് പ്രവർത്തനം തുടങ്ങും
ബെംഗളൂരു: മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് ബിഡദിയിൽ... -
നഗരത്തിലെ റോഡുകളിൽ ബൈക്കഭ്യാസം; മൂന്നു വർഷത്തിനിടെ 170 പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അറസ്റ്റിലായത് 683 പേർ
ബെംഗളൂരു : ബെംഗളൂരുവിൽ നിരത്തുകളിലെ ബൈക്ക് അഭ്യാസ പ്രകടനങ്ങൾ കൂടിവരുന്നു. കഴിഞ്ഞ...