ബെംഗളൂരു: ചാമരാജനഗര ജില്ലയിലെ ഗുണ്ട്‌ലുപേട്ട് താലൂക്കിലെ സ്‌കൂളിൽ രാവിലെ അസംബ്ലിക്കിടെ ദേശീയഗാനം ആലപിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് റിപ്പോർട്ട്. 16 കാരിയായ പെലീഷയാണ് മരിച്ചത്. രാവിലെ വിദ്യാർഥികൾ സ്‌കൂളിന് മുന്നിൽ പ്രാർത്ഥനയ്ക്കായി തടിച്ചുകൂടി. ദേശീയഗാനം ആലപിക്കുന്നതിനിടെ പെലീഷ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അനാഥയായ അവൾ താലൂക്കിലെ നിർമല സ്‌കൂളിലെ ഹോസ്റ്റലിലായിരുന്നു താമസം. പെലീഷയുടെ മൃതദേഹം ഇപ്പോൾ മോർച്ചറിയിലാണ്. ഗുണ്ട്‌ലുപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
Read MoreTag: student
സ്വകാര്യ ട്രസ്റ്റിന്റെ തട്ടിപ്പ് ;മലയാളി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ബെംഗളൂരു : കോന്നിയില്‍ നഴ്സിങ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കോന്നി എലിയറയ്ക്കൽ സ്വദേശിനി അതുല്യയെയാണ് കഴിഞ്ഞ ദിവസം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നഴ്സിങ് പഠന മേഖലയിലെ തട്ടിപ്പിന് ഇരയായതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സ്വകാര്യ ട്രസ്റ്റ് വഴിയായിരുന്നു അതുല്യ നഴ്സിംഗ് പ്രവേശനം നേടിയത്. തട്ടിപ്പിനിരയായി പഠനം മുടങ്ങുമെന്ന് മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് കുടുംബം പറയുന്നത്. കഴിഞ്ഞ വർഷമായിരുന്നു അതുല്യ ബെംഗളൂരുവിലെ ട്രസ്റ്റിന്റെ സഹായത്തോടെയാണ് നഴ്‌സിങ് അഡ്മിഷൻ നേടിയത്. ഒരുവർഷത്തെ പഠനത്തിന് ശേഷം അതുല്യ അടുത്തിടെ…
Read Moreഹൃദയാഘാതത്തെ തുടർന്ന് ഐ.ഐ.എം വിദ്യാര്‍ഥി മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐ.ഐ.എം) പഠിക്കുന്ന വിദ്യാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 27കാരനായ ആയുഷ് ഗുപ്തയാണ് മരിച്ചത്. മാനേജ്‌മെന്‍റ് കോഴ്‌സിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാം (പിജിപി) രണ്ടാം വർഷ വിദ്യാര്‍ഥിയായിരുന്നു ആയുഷ്. ആയുഷ് ഗുപ്ത 2017ൽ ബിറ്റ്സ് പിലാനിയിൽ നിന്നാണ് ബിരുദം സ്വന്തമാക്കിയത്. ഫെയറിങ് ക്യാപിറ്റലില്‍ ഇന്‍റേൺഷിപ്പ് പൂര്‍ത്തിയാക്കി. ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ്വ വിദ്യാർഥി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ആയുഷ്. ഐഐഎംബി കമ്മ്യൂണിറ്റി ആയുഷിന്റെ മരണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി.
Read Moreസുഹൃത്തിനെതിരെ കുറിപ്പ് എഴുതി വച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തു
ബെംഗളൂരു: മൈസൂരുവിൽ വിദ്യാർഥിനി എലിവിഷം കഴിച്ച് ജീവനൊടുക്കി. മൈസൂരു കെ.ആർ. നഗർ ഫസ്റ്റ് ഗ്രേഡ് കോളേജിലെ അവസാനവർഷ ബി.കോം. വിദ്യാർഥിനി നിസർഗയാണ് (20) ജീവനൊടുക്കിയത്. ആൺസുഹൃത്തിനെതിരെ കുറിപ്പ് എഴുതി വച്ചാണ് പെൺകുട്ടി മരിച്ചത്.. സംഭവത്തിൽ സുഹൃത്തായ സുഹാസ് റെഡ്ഡിക്കെതിരേ കെ.ആർ. നഗർ പോലീസ് കേസെടുത്തു. സുഹാസ് അടുത്തിടെ മറ്റൊരു പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചതറിഞ്ഞ നിസർഗ മാനസിക പ്രയാസത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. പക്ഷേ, മാതാപിതാക്കൾ മകളെ ശാസിക്കുകയാണ് ചെയ്തത്. ഇതിനെ തുടർന്ന് ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണയ്ക്ക് മാതാപിതാക്കളുടെ പേരിലും പോലീസ്…
Read Moreമലയാളി വിദ്യാർത്ഥിനിയെ കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ;ദുരൂഹത ആരോപിച്ച് കുടുംബം
ചെന്നൈ : നീണ്ടകര സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കോയമ്പത്തൂരിലെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നീണ്ടകര അമ്പലത്തിൻ പടിഞ്ഞാറ്റതിൽ ഔസേപ്പിന്റെയും വിമലറാണിയുടെയും മകൾ ആൻഫി(19)യാണ് മരിച്ചത്. ഒന്നാംവർഷ ബി.എസ്.സി. നഴ്‌സിംഗ് വിദ്യാർത്ഥിനിയായിരുന്നു. ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടത്. എന്നാൽ ആൻഫി ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്ന് ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. ആൻഫിയുടെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കൾ കോയമ്പത്തൂർ പോലീസിൽ പരാതി നൽകി. അബിനാണ് ആൻഫിയുടെ സഹോദരൻ. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
Read Moreഅധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
ബെംഗളൂരു: അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് സ്വകാര്യ സ്കൂൾ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. സംഭവത്തിൽ മൂന്നു അധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു. ഹൊസക്കോട്ടെയിൽ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിനിയായ 16കാരിയാണ് ജീവനൊടുക്കിയത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അധ്യാപകർക്കെതിരെ കേസെടുത്തത്. ഒരുമാസത്തോളം കുട്ടിയെ അധ്യാപകർ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും മറ്റുകുട്ടികളുടെ മുന്നിൽവെച്ച് കണ്ടിരുന്നതായും ചൂണ്ടിക്കാട്ടി കുട്ടിയുടെ രക്ഷിതാക്കൾ പരാതിയെത്തുടർന്നാണ് നടപടി. ഒരു അധ്യാപികയുടെ മകനുമായി പെൺകുട്ടിക്ക് സൗഹൃദമുണ്ടെന്ന് ആരോപിച്ചായിരുന്നു അധ്യാപകരുടെ പീഡനം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പരാതി ലഭിച്ച ശേഷം അധ്യാപകർ സ്‌കൂളിൽ എത്തിയിട്ടില്ലെന്നും ഇവർ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.…
Read Moreഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി പഠിക്കാൻ പറഞ്ഞു, വിദ്യാർത്ഥി തൂങ്ങി മരിച്ചു
ബെംഗളൂരു: ഉറങ്ങുന്നതിനിടെ വിളിച്ചുണര്‍ത്തി പഠിക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മൂഡുബിദ്രിയിലെ പോളിടെക്നിക് കോളേജില്‍ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി സാത്വിക് ഭണ്ഡാരി (20)യാണ് മരിച്ചത്. രാത്രി ഉറക്കത്തിലായിരുന്ന സാത്വിക്കിനെ രക്ഷിതാക്കള്‍ വിളിച്ചുണര്‍ത്തി പരീക്ഷ അടുത്തിരിക്കുന്നതിനാല്‍ വായിക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ സാത്വിക് മുറിയുടെ വാതില്‍ അടച്ച് ഫാനില്‍ ഷാള്‍ കുരുക്കി തൂങ്ങിമരിക്കുകയായിരുന്നു. മൂഡുബിദ്രി പോലീസ് കേസെടുത്തു.
Read Moreപരീക്ഷ എഴുതുന്നതിനിടെ കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചു
ബെംഗളൂരു: ചിക്കമംഗലൂരിലെ സ്വകാര്യ കോളേജിൽ പരീക്ഷയെഴുതുന്നതിനിടെ അധ്യാപകൻ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ചിക്കമംഗളൂരു നഗരത്തിലെ എഐടി സർക്കിളിലെ ഒരു സ്വകാര്യ കോളജിലെ ഒന്നാം വർഷ വിദ്യാർഥിനിയായ ബിന്ദുവാണ് പരാതിക്കാരി. ആക്രമണത്തിനിരയായ വിദ്യാർത്ഥിനി ബിന്ദു ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ചിക്കമംഗളൂരു താലൂക്കിലെ അല്ലമ്പുര സ്വദേശിനിയായ ബിന്ദു, നേരത്തെ കോളേജിൽ നടന്ന ചെറിയ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് കോളേജിലെ അധ്യാപകർ തന്നെ മർദ്ദിച്ചതായി ആരോപിച്ചിരുന്നു.
Read Moreകോളേജ് ഫെസ്റ്റിനിടെ വിദ്യാർത്ഥി കുത്തേറ്റ് കൊല്ലപ്പെട്ടു
ബെംഗളൂരു: കോളജ് ഫെസ്റ്റിനിടെ വിദ്യാര്‍ഥി ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ വിദ്യാര്‍ഥി കുത്തേറ്റ് കൊല്ലപ്പെട്ടു. വെള്ളിയാഴ്‌ച രാത്രി നഗരത്തിലെ രേവ കോളജിലാണ് സംഭവമുണ്ടായത്. കോളജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയും ഗുജറാത്ത് സ്വദേശിയുമായ ഭാസ്‌കര്‍ ജെറ്റിയാണ് (22) കൊല്ലപ്പെട്ടത്. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. രാത്രി വൈകി നടന്ന പരിപാടികള്‍ക്കിടെ ശരീരത്തില്‍ തട്ടി എന്ന കാരണത്താല്‍ രണ്ട് ഗ്യാങ്ങുകള്‍ തമ്മില്‍ തുടങ്ങിയ വാക്കേറ്റം അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതിനിടെ എതിര്‍ ഗ്യാങില്‍ പെട്ട പ്രതികള്‍ ഭാസ്‌കറിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇയാളുടെ കയ്യിലും നെഞ്ചിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഭാസ്‌കറിനെ ഉടന്‍…
Read Moreനഗരത്തിലെ സ്വകാര്യ നീന്തൽക്കുളത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു
ബെംഗളൂരു: ജെപി നഗർ ഏഴാം ഫേസിലുള്ള സ്വകാര്യ നീന്തൽക്കുളത്തിൽ 13 വയസ്സുള്ള രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു. ഇതേത്തുടർന്ന് നീന്തൽ കുളം നടത്തിപ്പുകാരനെയും കോച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ജരഗനഹള്ളി സ്വദേശികളും ഏഴാം ക്ലാസ് വിദ്യാർഥികളുമായ മോഹൻ, ജയന്ത് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ സ്കൂളിൽ നിന്നിറങ്ങിയ ഇരുവരും 100 രൂപ ടിക്കറ്റ് എടുത്താണ് നീന്തൽകുളത്തിൽ പ്രവേശിച്ചത്. കുളത്തിൽ ഇറങ്ങുന്ന ഭാഗത്ത് 3 അടിയാണ് ആഴം.അതേസമയം മറുവശത്ത് താരതമ്യേന നല്ല ആഴമുണ്ട്. നീന്തലറിയാത്ത ഇരുവരും ആഴമേറിയ ഭാഗത്തേക്ക് നീങ്ങിയതാണ് അപകടം വിതച്ചത്. സംഭവസമയത്ത് കോച്ച്…
Read More