മലയാളി വിദ്യാർത്ഥിനിയെ കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ;ദുരൂഹത ആരോപിച്ച് കുടുംബം

ചെന്നൈ : നീണ്ടകര സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കോയമ്പത്തൂരിലെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നീണ്ടകര അമ്പലത്തിൻ പടിഞ്ഞാറ്റതിൽ ഔസേപ്പിന്റെയും വിമലറാണിയുടെയും മകൾ ആൻഫി(19)യാണ് മരിച്ചത്. ഒന്നാംവർഷ ബി.എസ്.സി. നഴ്‌സിംഗ് വിദ്യാർത്ഥിനിയായിരുന്നു. ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടത്. എന്നാൽ ആൻഫി ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്ന് ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. ആൻഫിയുടെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കൾ കോയമ്പത്തൂർ പോലീസിൽ പരാതി നൽകി. അബിനാണ് ആൻഫിയുടെ സഹോദരൻ. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Read More
Click Here to Follow Us