ബെംഗളൂരു: കുഞ്ഞിന് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ചു. ഉഡുപ്പി ജില്ലയിലെ കോട്ട സ്വദേശിനി ഗുണവതി (39) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കുന്ദാപുര ഗവ. താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും 10.10 ഓടെ മരണം സംഭവിച്ചതായി സഹോദരന്‍ സുബ്രയ ദേവാഡിഗ പറഞ്ഞു. 2022 ഡിസംബര്‍ 23ന് ഉഡുപ്പിയിലെ ഗവ. കൂസമ്മ ശംഭു ഷെട്ടി മെമ്മോറിയല്‍ ഹാജി അബ്ദുള്ള മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റലിലായിരുന്നു പ്രസവം. സഹോദരന്‍ സുബ്രയ ദേവാഡിഗയുടെ പരാതിയില്‍ കോട്ട…
Read MoreTag: Latestnews
കേരളത്തിലേക്ക് 8 പുതിയ സർവീസുകൾ, 21 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരത്തേക്ക് എട്ട് എസ്.സി.മൾട്ടി ആക്‌സിൽ വോൾവോ സ്ലീപ്പർ ‘അംബാരി ഉത്സവ്’ ബസുകൾ സർവീസ് ആരംഭിക്കുന്നു. സുഖകരമായ യാത്രക്കൊപ്പം സുരക്ഷയും ഉറപ്പാക്കുന്ന നവീന സാങ്കേതികവിദ്യകൾ ബസിലുണ്ടാവുമെന്ന് കർണാടക ആർ.ടി.സി. അറിയിച്ചു. പുതിയ സർവീസുകൾ 21-ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉദ്ഘാടനം ചെയ്യും. 20 വോൾവോ ബസുകളാണ് കർണാടക വാങ്ങുന്നത്. ഒരു ബസിന് ഏകദേശം ഒന്നേമുക്കാൽ കോടി രൂപ വില വരും. യാത്രാ തീയതികളും നിരക്കും നിശ്ചയിച്ചിട്ടില്ല. നിലവിൽ 1500 രൂപ എറണാകുളത്തേക്കുള്ള നിരക്ക്. തൃശ്ശൂരിലേക്ക് 1410 രൂപയും…
Read Moreഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു
ബെംഗളൂരു: മലപ്പുറം സ്വദേശിയായ കടയുടമ ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം ചെമ്മാട് കരിപ്പറമ്പ് അരീപ്പാറ പരേതനായ മുഹമ്മദ്-സൈനബ ദമ്പതികളുടെ മകൻ വി.വി നൗഷാദ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ നെഞ്ചുവേദനയെ തുടർന്ന് കടയിൽ കുഴഞ്ഞുവീണ നൗഷാദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. 20 വർഷത്തോളമായി ബംഗളൂരുവിലുണ്ട്. ആൾ ഇന്ത്യ കെ.എം.സി.സി രാമമൂർത്തി ഏരിയ ജോയിന്റ് സെക്രട്ടറിയും എസ്.ടി.സി.എച്ച്. പാലിയേറ്റീവ് ഹോം കെയർ കോർഡിനേറ്ററുമായിരുന്നു. ബംഗളൂരു കെ.ആർ.പുരത്തെ മോഡേൺ എസ്സെൻസ് സ്റ്റോർ ഉടമയാണ്.
Read Moreഒരേ ദർഗയിൽ വ്യത്യസ്ത മതസ്ഥർക്ക് ആരാധനയ്ക്ക് സൗകര്യം ഒരുക്കി കോടതി വിധി
ബെംഗളൂരു: ഹിന്ദുക്കളും മുസ്ലീങ്ങളും ഒരേ ആരാധനാലയത്തില്‍ വെവ്വേറെ ഉത്സവങ്ങള്‍ ആഘോഷിച്ചപ്പോള്‍ വടക്കന്‍ കര്‍ണാടകയിലെ 60,000-ത്തോളം വരുന്ന ഒരു ചെറിയ പട്ടണം പോലീസിന്റെ കനത്ത ജാഗ്രതയിലായിരുന്നു. ഒരു അപൂര്‍വ വിധിയില്‍, കര്‍ണാടക ഹൈക്കോടതിയുടെ കലബുറഗി ബെഞ്ച് വെള്ളിയാഴ്‌ച ഒരു കൂട്ടം ഹിന്ദുക്കള്‍ക്ക് ശിവരാത്രി പ്രാര്‍ഥന നടത്താന്‍ ലാഡില്‍ മദാഖ് ദര്‍ഗയില്‍ അനുമതി നല്‍കിയതാണ് സുരക്ഷാ ഉദ്യോഗസ്‌ഥരുടെ നെഞ്ചിടിപ്പ് കൂട്ടിയത്. നേരത്തെ ഒരു മതപരമായ ട്രിബ്യൂണല്‍ പ്രാര്‍ഥനകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ദര്‍ഗ അധികാരികളുടെ അപ്പീലിന്റെ അടിസ്‌ഥാനത്തില്‍ വിധി റദ്ദാക്കാന്‍ ഹൈക്കോടതിയും വിസമ്മതിച്ചു. ദര്‍ഗയില്‍ ഒരു സൂഫി സന്യാസിയുടെ…
Read Moreമുഖ്യമന്ത്രി സ്ഥാനം, സിദ്ധരാമയ്യയെ പിന്തുണച്ച് എംഎൽഎ
ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടക കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള പോര് രൂക്ഷമാണ്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാറും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നുണ്ടെന്ന് ശിവകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് എംഎല്‍എ രംഗത്തെത്തി. ബൈരതി സുരേഷ് ആണ് പൊതുപരിപാടിക്കിടെ സിദ്ധരാമയ്യയെ പിന്തുണച്ച് പരസ്യമായി രംഗത്തു വന്നത്. സുരേഷിന്റെ പ്രസംഗത്തിനിടെ ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയത് വാക്കുതര്‍ക്കത്തിനും ഇടയാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും പിന്തുണക്കരുതെന്ന് എംഎല്‍എമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ്…
Read Moreകർണാടകയെ ബിജെപി കടത്തിൽ മുക്കി, ആരോപണവുമായി യുടി ഖാദർ
ബെംഗളൂരു: കര്‍ണാടകയുടെ ചരിത്രത്തില്‍ ഇല്ലാത്ത ഭീമമായ കടക്കെണിയില്‍ ജനങ്ങളെ മുക്കി ബിജെപിയും സര്‍ക്കാരും ടിപ്പുസുല്‍ത്താന്‍, താലിബാന്‍, പാകിസ്താന്‍ ഗുണഭോക്താക്കളായി മാറുകയാണെന്ന് നിയമസഭ പ്രതിപക്ഷ ഉപനേതാവ് മംഗളൂരു എംഎല്‍എ യുടി ഖാദര്‍ ആരോപിച്ചു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ടിപ്പുവും സവര്‍ക്കറും തമ്മിലാവും മത്സരം എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എംപിയുടെ പ്രസ്താവനയോട് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 1947 മുതല്‍ 2018 വരെ 2,42,000 കോടിയാണ് സംസ്ഥാനത്തിന്റെ കടം. എന്നാല്‍ 2018 മുതല്‍ 2023വരെ കടം 5,64,814 കോടിയായി. അഞ്ചുവര്‍ഷത്തിലുണ്ടായ കട…
Read Moreമലയാളി ദമ്പതികളുടെ ആശ്രമത്തിൽ നിന്നും ബെംഗളൂരുവിലേക്കയച്ച അന്തേവാസികളെ കാണാനില്ല
ചെന്നൈ: മലയാളി ദമ്പതികളുടെ ശരണകേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ പേരെ കാണാതായ സംഭവത്തില്‍ അന്വേഷണം തമിഴ്നാട് ക്രൈംബ്രാഞ്ചിന്. അനധികൃതമായി ശരണകേന്ദ്രം നടത്തി അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി ജുബിന്‍ ബേബി (45), ഭാര്യ മരിയ (43) എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് ബലാത്സംഗം, പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. വില്ലുപുരം ‘അന്‍പുജ്യോതി’ ആശ്രമത്തിലെ അന്തേവാസികളെ കാണാനില്ലെന്ന പരാതിയുമായി കൂടുതല്‍ ബന്ധുക്കള്‍ രംഗത്തെത്തി. അന്തേവാസികളെ കെട്ടിയിട്ടു പീഡിപ്പിച്ചതായും കുരങ്ങിനെക്കൊണ്ട് ആക്രമിച്ചതായും കണ്ടെത്തിയിരുന്നു. ഇതില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ബംഗളൂരു ന്യൂ എആര്‍കെ മിഷന്‍ ഓഫ്…
Read Moreഎച്ച് ഡി തിമ്മയ്യയും അനുയായികളും കോൺഗ്രസിലേക്ക്
ബെംഗളൂരു: കർണാടകയിൽ ബിജെപിക്ക് തിരിച്ചടിയായി പ്രമുഖ ബിജെപി നേതാവും അനുയായികളും പാർട്ടിയിൽ ചേർന്നു. മുൻ ബിജെപി മന്ത്രിയും ദേശീയ ജനറൽ സെക്രട്ടറിയുമായ സി ടി രവിയുടെ വിശ്വസ്തനായ എച്ച് ഡി തിമ്മയ്യയും അനുയായികളുമാണ് കോൺഗ്രസിലേക്ക് ചേക്കേറിയത്. ബെംഗളൂരുവിലെ ഓഫീസിൽ നടന്ന ചടങ്ങിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാർ തിമ്മയ്യയ്ക്ക് പതാക നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. നിരവധി ബിജെപി നേതാക്കൾ തന്നെ സമീപിച്ചതായി ഡി കെ ശിവകുമാർ പറഞ്ഞു.
Read Moreസ്കൂട്ടറിൽ കാറിടിച്ച് യുവതി മരിച്ചു
ബെംഗളൂരു: ശിവമോഗ്ഗയിൽ നിന്ന് സാഗരയിലേക്ക് സ്‌കൂട്ടർ ഓടിച്ച് പോവുകയായിരുന്ന യുവതി ദേശീയ പാതയിൽ നെടറവള്ളിയിൽ കാറിടിച്ച് തൽക്ഷണം മരിച്ചു. ശിവമോഗ്ഗ സിറ്റി സെന്റർ മോളിൽ സെക്യൂരിറ്റി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഭദ്രാവതി സ്വദേശി കെവി ശ്രുതിയാണ് (23) അപകടത്തിൽ പെട്ടത്. അമിത വേഗത്തിൽ വന്ന കാർ സ്‌കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു.
Read Moreകള്ളനോട്ട് കേസ്, പ്രതിയ്ക്ക് 4 വർഷം തടവ്
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 100 രൂപയുടെ കള്ളനോട്ടുകള്‍ വിതരണം ചെയ്തു എന്ന കേസില്‍ പ്രതിക്ക് മംഗളൂരു ജില്ലാ സെഷന്‍സ് കോടതി നാലു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ബണ്ട് വാള്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പി അബ്ബാസിനെയാണ് ശിക്ഷിച്ചത്. മുല്‍കി ഭാഗങ്ങളില്‍ പല വ്യാപാര സ്ഥാപനങ്ങളിലും കള്ളനോട് നല്‍കി സാധനങ്ങള്‍ വാങ്ങിയതായി 2019 ഒക്ടോബര്‍ 24ന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതായും 16 കള്ളനോട്ടുകള്‍ അബ്ബാസില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തതായും പോലീസ് പറഞ്ഞു.
Read More