കുഞ്ഞിന് പാൽ നൽകുന്നതിനിടെ അമ്മ കുഴഞ്ഞു വീണ് മരിച്ചു 

ബെംഗളൂരു: കുഞ്ഞിന് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ചു. ഉഡുപ്പി ജില്ലയിലെ കോട്ട സ്വദേശിനി ഗുണവതി (39) യാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.

രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കുന്ദാപുര ഗവ. താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും 10.10 ഓടെ മരണം സംഭവിച്ചതായി സഹോദരന്‍ സുബ്രയ ദേവാഡിഗ പറഞ്ഞു.

  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ

2022 ഡിസംബര്‍ 23ന് ഉഡുപ്പിയിലെ ഗവ. കൂസമ്മ ശംഭു ഷെട്ടി മെമ്മോറിയല്‍ ഹാജി അബ്ദുള്ള മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റലിലായിരുന്നു പ്രസവം. സഹോദരന്‍ സുബ്രയ ദേവാഡിഗയുടെ പരാതിയില്‍ കോട്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts