വൈജ്ഞാനിക സമ്മേളനം ഇന്ന് 

ബെംഗളൂരു : ഇസ്ലാമിക് ഗൈഡൻസ് സെൻ്റർ ബെംഗളൂരു സംഘടിപ്പിക്കുന്ന വൈജ്ഞാനിക സമ്മേളനം ഇന്ന്  നാലു മണി മുതൽ ഫൺ വേൾഡ്നു സമീപം അസ്‌ലം പാലസിൽ വെച്ച് നടക്കുന്നതായിരിക്കും. ഒരുങ്ങാം പുണ്യ ദിന രാത്രങ്ങൾക്കായി എന്ന വിഷയത്തിൽ അബ്ദുൽ അഹദ് സലഫിയും ധാർമികതയാണ് പരിഹാരം എന്ന വിഷയത്തിൽ അർഷദ് അൽ ഹികമിയും ബാധ്യതകൾ വിസ്മരിക്കരുത് എന്ന വിഷയത്തിൽ ശരീഫ് കാരയും ക്ലാസുകൾ എടുക്കും. കുട്ടികൾക്കായി ലിറ്റിൽ വിങ്ങ്സും സംഘടിപ്പിക്കും .സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ് എന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9886876529,9964099647

Read More

പാർക്കിങ്ങിനെ ചൊല്ലി തർക്കം, 2 പേർ കുത്തേറ്റ് മരിച്ചു

ബെംഗളൂരു: ദൊഡ്ഡബെല്ലാപുരയിൽ ശിവരാത്രി ആഘോഷ ഭാഗമായി സംഘടിപ്പിച്ച കായിക മത്സരത്തിനിടെ പാർക്കിംഗിനെ ചൊല്ലിയുണ്ടായ സംഘർഷം അവസാനിച്ചത് 2 പേരുടെ മരണത്തിൽ. എഞ്ചിനീയറിങ് ബിരുദധാരിയായ ഭാരത് കുമാർ, പ്രീ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി പ്രതീക് എന്നിവരാണ് നാലംഗ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാർ പാർക്ക് ചെയ്യാൻ എത്തിയ നാലംഗ സംഘത്തെ സംഘാടകരും കളിക്കാരും ചേർന്ന് തടഞ്ഞതാണ് തർക്കത്തിനു കാരണമായത്. വാക്കു തർക്കം അക്രമത്തിലേക്ക് എത്തുകയായിരുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Read More

കർണാടക ആർടിസി ബസുകൾക്ക് ബജറ്റിൽ 500 കോടി 

ബെംഗളൂരു: കർണാടക ആർടിസി യ്ക്ക് പുതിയതായി 1200 ബസുകൾ വാങ്ങാൻ പൈസ അനുവദിച്ച് കർണാടക സർക്കാർ. ബജറ്റിൽ 500 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ വർഷം 3526 പുതിയ ബസുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകിയിരുന്നു. മൂന്ന് കോർപ്പറേഷനുകൾക്കും കൂടിയാണ് 500 കോടി ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.

Read More

എഴുത്തുകാരി സിതാരയുടെ ഭർത്താവ് അന്തരിച്ചു

ദുബായ്: പ്രശസ്ത എഴുത്തുകാരി എസ് സിതാരയുടെ ഭർത്താവ് ഒ വി അബ്ദുൾ ഫഹിം(48) അന്തരിച്ചു. ദുബായിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം കണ്ണൂർ തലശ്ശേരി സ്വദേശിയാണ് അബ്ദുൾ ഫാഫിം. ഭാര്യ സിതാര ദുബായിൽ ഉള്ളപ്പോഴാണ് ഇദ്ദേഹത്തിൻറെ മരണം സംഭവിച്ചത്. പിതാവ്: ബാറയിൽ അബൂട്ടി, മാതാവ്: ഒ വി സാബിറ. മക്കൾ: ഗസൽ, ഐദിൻ. സഹോദരങ്ങൾ: ഫർസീൻ, ഫൈജാസ്, ഖദീജ. മൃതദേഹം ദുബായ് സിലിക്കൺ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

നടൻ നന്ദമൂരി താരകരത്ന അന്തരിച്ചു

ബെംഗളൂരു: തെലുങ്ക് നടൻ നന്ദമൂരി താരകരത്‌ന അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23 ദിവസമായി ബെംഗളൂരുവിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ടി.ഡി.പി സംഘടിപ്പിച്ച പദയാത്രയിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് നാല്പതുകാരനായ നന്ദമൂരി താരകരത്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെ ചിറ്റൂർ ജില്ലയിലെ കുപ്പം എന്ന സ്ഥലത്തുവെച്ചായിരുന്നു സംഭവം. എൻ.ടി.ആറിന്റെ ചെറുമകനാണ്. തെലുങ്ക് സൂപ്പർസ്റ്റാർ ബാലകൃഷ്ണയുടെ സഹോദരപുത്രൻ കൂടിയാണ് താരക രത്‌ന.

Read More

ഐസിയുവിൽ നിന്നും അപ്പ അന്വേഷിച്ചത് നിമിഷ പ്രിയയുടെ കാര്യം : മരിയ ഉമ്മൻ

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്ന വാര്‍ത്ത പുറത്ത് വരുന്നതിന്റെ ആശ്വസത്തിലാണ് പ്രവര്‍ത്തകരും നാട്ടുകാരും. ആരോഗ്യസ്ഥിതിയില്‍ പുരോഗതി കണ്ടതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയില്‍ നിന്നും അദ്ദേഹം കഴിഞ്ഞ ദിവസം ഡിസ്‌ചാര്‍ജ് ആയിരുന്നു. എന്നാല്‍ രണ്ടാഴ്‌ചക്ക് ശേഷം ചികിത്സ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ബെംഗളൂരുവില്‍ തന്നെ തുടരുകയാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ അറിയിച്ചിരുന്നു. അതിനിടെയാണ് ഉമ്മന്‍ചാണ്ടി ഐസിയുവില്‍ കഴിയുന്നതിനിടെ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ച്‌ മകള്‍ മരിയ ഉമ്മന്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നത്. ഐസിയുവില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. എന്നാലും കേന്ദ്രമന്ത്രി വി.മുരളീധരന്‍ കാണാന്‍ എത്തിയപ്പോള്‍…

Read More

ഉത്തിഷ്ഠ ഉത്സവ് 2023′ ഫെബ്രുവരി 25 ന്

ബെംഗളൂരു: ഭാരതത്തിന്റെ പാരമ്പര്യത്തിനും സാംസ്കാരിക പരിപാടികൾക്കും കലാപരിപാടികൾക്കും പിന്തുണ നൽകാനുള്ള നിരന്തര പ്രയത്നത്തിന് അനുസൃതമായി, 2023 ഫെബ്രുവരി 25-ന് വൈകുന്നേരം അഞ്ച് മണിമുതൽ ബെംഗളൂരുവിലെ ഇന്ദിരാനഗറിലെ ന്യൂ ഹൊറൈസൺ പബ്ലിക് സ്‌കൂളിൽ ‘ഉത്തിഷ്ഠ ഉത്സവ് 2023’ എന്ന സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി കർണാടകയിലെ നാടോടിനൃത്തങ്ങളും പ്രശസ്ത സിനിമ നൃത്ത താരങ്ങളായ വിനീതും ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിക്കുന്ന ജ്ഞാനപ്പാന യും അരങ്ങിൽ എത്തുന്നു. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരിക്കുന്നു , കൂടുതൽ വിവരങ്ങളക്ക് www.uthishta.org അല്ലെങ്കിൽ 99726 56969 പതിനാറാം നൂറ്റാണ്ടിലെ…

Read More

ആനയെ രക്ഷിച്ച ടൈഗർ റിസർവിലെ ജീവനക്കാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ബെംഗളൂരു: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ വൈദ്യുതാഘാതമേറ്റ ആനയുടെ ജീവന്‍ രക്ഷിച്ചു. ജീവനക്കാരുടെ ഈ പ്രവൃത്തി സോഷ്യല്‍മീഡിയയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രശംസ പിടിച്ചു പറ്റി. ഇത് കണ്ടതില്‍ സന്തോഷമുണ്ട്. ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിലെ ജീവനക്കാര്‍ക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ ജനങ്ങള്‍ക്കിടയിലെ അത്തരം അനുകമ്പ അഭിനന്ദനാര്‍ഹമാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ട്വിറ്ററില്‍ പങ്കുവച്ച രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോകളോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി എഴുതി. ജീവനക്കാര്‍ സമയോചിതമായി ഇടപെട്ടതിനെ തുടര്‍ന്നാണ് ആനയ്ക്ക് ജീവന്‍ തിരിച്ച്‌ കിട്ടിയത്. വൈദ്യുതാഘാതമേറ്റതോടെയാണ് ആന അബോധാവസ്ഥയിലാകുന്നത്. വീഡിയോയില്‍ ഒരു പിടിയാന…

Read More

അധ്യാപിക ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, വിദ്യാർത്ഥികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചെന്നൈ: ജാതി വിളിച്ച്‌ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. ദിണ്ടിഗല്‍ ചിന്നലപ്പട്ടിയിലെ എയിഡഡ് സ്കൂളിലെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികളാണ് ശുചിമുറിയില്‍ ഫിനോയില്‍ കുടിച്ച്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. അവശനിലയില്‍ കണ്ടെത്തിയ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അധ്യാപകര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത് എന്നാരോപിച്ച്‌ ബന്ധുക്കളും നാട്ടുകാരും ചിന്നലപ്പട്ടി പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അധ്യാപകര്‍ ശകാരിക്കുകയും ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിക്കുകയും ചെയ്‌തിരുന്നുവെന്ന് കുട്ടികള്‍ പരാതി പറഞ്ഞിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു. അധ്യാപികയ്‌ക്കെതിരെ എസ്‌സിഎസ്‌ടി നിമയപ്രകാരം…

Read More

ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ച് മകൻ, ‘ആശുപത്രിയിൽ നിന്നും താത്കാലിക ബ്രേക്ക്‌’

ബെംഗളൂരു: ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ബെംഗളൂരു എച്ച്‌സിജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിക്ക് തത്കാലം ആശുപത്രിവാസം വേണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം ചികിത്സ പൂര്‍ത്തിയാക്കാന്‍ വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടതിനാല്‍ തത്കാലം നാട്ടിലേക്ക് മടങ്ങുന്നില്ലെന്ന് കുടുംബം അറിയിച്ചു. ബംഗളൂരുവില്‍ തന്നെ തുടരാനാണ് തീരുമാനം. ആരോഗ്യനില മെച്ചപ്പെട്ടതിന്റെ ആശ്വാസം പകരാന്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം മകന്‍ ചാണ്ടി ഉമ്മന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ആശുപത്രിയില്‍ നിന്നൊരിടവേള എന്ന ആമുഖത്തോടെയാണ് ചിത്രം. ഉമ്മന്‍ ചാണ്ടി മുറിയിലിരുന്ന് പത്രം വായിക്കുന്നതാണ്…

Read More
Click Here to Follow Us