നോർക്ക റൂട്ട്സ് – സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ്‌ നേഴ്സ് ഒഴിവ്

ബെംഗളൂരു: നോർക്ക റൂട്ട്സ് മുഖേന സൗദി എംഒഎച്ചി ലേക്ക് വനിതാ നഴ്സുമാർക്ക് തൊഴിലവസരം. യോഗ്യത : നഴ്സിങ് ബി.എസ്സി, പോസ്റ്റ്‌ ബി.എസ്. സി, എം. എസ്. സി, പി. എച്ച്. ഡി പ്രവൃത്തി പരിചയം : ഏറ്റവും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം. കാർഡിയോളജി ഐസിയു /ഇആർ/ ഐസിയു /എൻഐസിയു/ പിഐസിയു / കാത്ത് ലാബ് / ജനറൽ നഴ്സിങ് / ഡയാലിസിസ് / എന്റോസ്കോപി/ മെന്റൽ ഹെൽത്ത് / ഓങ്കോളജി / ട്രാൻസ് പ്ലാന്റ്, മെഡിക്കൽ സർജൻ എന്നീ ഡിപ്പാർട്മെന്റുകളിലേക്കാണ് റിക്രൂട്ട്മെന്റ്…

Read More

രാമക്ഷേത്രം നിർമ്മിക്കും, ബജറ്റിൽ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

ബെംഗളൂരു: കര്‍ണാടകയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബജറ്റ് അവതരണ വേളയില്‍ കര്‍ണാടക നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ബജറ്റാണ് അവതരിപ്പിച്ചത്. രാമനഗരയിലെ രാമ ദേവര ഹില്‍സില്‍ ക്ഷേത്രം നിര്‍മ്മിക്കുമെന്നാണ് പ്രഖ്യാപനം. ഇതിന് പുറമേ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്കും മഠങ്ങള്‍ക്കുമായി ആയിരം കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതായും ബൊമ്മെ അറിയിച്ചു. ഏപ്രില്‍- മെയ് മാസത്തില്‍ കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഇതിന് മുന്നോടിയായി അവതരിപ്പിച്ച ബജറ്റില്‍ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് നടത്തിയത്. ഭൂമിയില്ലാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 500 രൂപ…

Read More

സൂപ്പർ ലക്ഷ്വറി ബസ് അംബാരി ഉത്സവ സർവീസുകൾ കേരളത്തിൽ 3 ഇടത്ത് നിന്നും

ബെംഗളൂരു: ഇനി കേരളത്തിലെ നിരത്തുകളിലും കർണാടകയുടെ സൂപ്പർ ലക്ഷ്വറി ബസുകളോടും. അംബാരി ഉത്സവം സീരിസിലുള്ള വോൾവോ സ്ലീപ്പർ ബസുകൾ കേരളത്തിലെ മൂന്നിടങ്ങളിലേക്കു സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്നുള്ള തിരുവനന്തപുരം, എറണാകുളം, തൃശൂർ സർവീസുകൾക്ക് പുതിയ ബസ് നൽകുമെന്ന് അധികൃതർ അറിയിച്ചു. ബെംഗളൂരു-എറണാകുളം റൂട്ടിൽ മാത്രമാണു അംബാരി ഡ്രീം ക്ലാസ് ഓടിക്കുന്നത്. വൈകാതെ മൈസുരു-എറണാകുളം റൂട്ടിലും അംബാരി ഡ്രീം ക്ലാസ് സർവീസ് ആരംഭിക്കും. കോഴിക്കോട്, കണ്ണൂർ മേഖലയ്ക്ക് പുതിയ നോൺ എസി സർവീസുകളും പരിഗണിക്കുന്നുണ്ട്. കേരളത്തിലേക്കുള്ള പുതിയ 2 സർവീസുകൾക്കായി പെർമിറ്റ് അപേക്ഷ നൽകി തമിഴ്‌നാടിന്റെ…

Read More

ബജറ്റവതരണ ദിനം സിദ്ധരാമയ്യ എത്തിയത് ചെവിയിൽ പൂ ചൂടി 

ബെംഗളൂരു: ബജറ്റവതരണ ദിവസം നിയമസഭയിൽ ചെവിയിൽ പൂവ് വെച്ചെത്തി നേതാവ് സിദ്ധരാമയ്യ. ജനങ്ങളുടെ അവസ്ഥ ഇതാണെന്നും അവരെ സർക്കാർ വിഡ്ഢികളാക്കുകയാണ് എന്നും ആരോപിച്ചാണ് ചെവിയിൽ പൂവ് വെച്ചെത്തിയത്. ഇത് ജനങ്ങളെ ചതിക്കാനുള്ള ബജറ്റാണെന്നും സിദ്ധരാമയ്യ പറഞ്ഞു. തുടർന്ന് സിദ്ധരാമയ്യയുടെ പ്രസ്താവനക്കെതിരെ ഭരണപക്ഷം രംഗത്തെത്തിയതോടെ സഭയിൽ ബഹളമുണ്ടായി. തുടർന്ന് ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് ഭരണ പ്രതിപക്ഷ അംഗങ്ങളോട് സ്പീക്കർ ആവശ്യപ്പെട്ടു.  സർക്കാർ പ്രീയൂണിവേർസിറ്റിയിലും സർക്കാർ കോളേജുകളിലും പഠിക്കുന്ന എട്ട് ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു. ഇതിന് പുറമേ സംസ്ഥാനത്തെ…

Read More

വൈജ്ഞാനിക സമ്മേളനം ഫെബ്രുവരി 19 ന്

ബെംഗളൂരു: ഇസ്ലാമിക് ഗൈഡൻസ് സെൻറർ ബെംഗളൂരു സംഘടിപ്പിക്കുന്ന വൈജ്ഞാനിക സമ്മേളനം ഫെബ്രുവരി 19 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ ഹാരിസ് കായകൊടി,അർഷദ് അൽഹികമി,അബ്ദുൾ അഹദ് സലഫി  തുടങ്ങിയവർ സംബന്ധിക്കും . ഫൺ വേൾഡിനു സമീപം ഉള്ള അസ്‌ലം പാലസ് വെഡിങ് ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗത സംഘം ഭാരവാഹികളെ തെരെഞ്ഞെടുത്തു . സ്വാഗത സംഗം ബഷീർ കെ വി, കൺവീനർ ആയി ഹാരിസ് ബന്നൂർ വിവിധ വകുപ്പ് ഭാരവാഹികളായി . പബ്ലിസിറ്റി : ഷഹീർ…

Read More

മംഗളൂരുവിൽ നിന്നും മോഷണം, പ്രതി കോഴിക്കോട് അറസ്റ്റിൽ

കോഴിക്കോട്: മംഗളൂരുവില്‍ നിന്ന് കവര്‍ന്ന ബൈക്കുമായി കാസര്‍കോട് സ്വദേശി കോഴിക്കോട് അറസ്റ്റില്‍. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ശുഐബ് ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. നടക്കാവ് കൊട്ടാരം റോഡിലൂടെ വന്ന ശുഐബ് ഇവിടെ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച്‌ കടന്നു കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബൈക്ക് പരിശോധിച്ചപ്പോള്‍ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് മനസിലാവുകയും തുടര്‍ന്ന് എന്‍ജിന്‍ നമ്പറും ചെയ്സസ് നമ്പറും ഉപയോഗിച്ച്‌ യഥാര്‍ഥ ഉടമയെ കണ്ടെത്തുകയും ബൈക്ക് മംഗളൂരുവില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു. പിന്നീട്…

Read More

മന്ത്രിയുടെ കൊലവിളിക്ക് മറുപടിയുമായി സിദ്ധരാമയ്യ 

ബെംഗളൂരു: കർണാടക മന്ത്രിയുടെ കൊലവിളിയിൽ പ്രതികരണവുമായി നേതാവ് സിദ്ധരാമയ്യ. വിദ്യാഭ്യാസ മന്ത്രി സി.എൻ അശ്വത്നാരായണന്റെ പ്രസ്താവനയിൽ അദ്ഭുതമില്ലെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡ്യയിൽ നടന്ന പൊതുയോഗത്തിനിടെയാണ് ആരോഗ്യമന്ത്രി കൊലവിളി പ്രസംഗം നടത്തിയത്. ടിപ്പു സുൽത്താനേയും സിദ്ധരാമയ്യയേയും താരതമ്യം ചെയ്യുകയായിരുന്നു പ്രസ്താവന. ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നെ കൊല്ലാൻ ആഹ്വാനം ചെയ്തു. ടിപ്പു വധിക്കപ്പെട്ട പോലെ എന്നെയും കൊല്ലാൻ ആഹ്വാനം ചെയ്തു. നിങ്ങൾ എന്തിനാണ് ആളുകളെ തോക്കെടുക്കാൻ പ്രേരിപ്പിക്കുന്നത്. സ്വയം തോക്കെടുക്കുകയാണ് ചെയ്യേണ്ടതെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തിരുന്നു. പ്രസ്താവനയിൽ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ നടപടിയെടുക്കുന്നില്ലെന്നും സിദ്ധരാമയ്യ…

Read More

അധ്യാപികയെ കുത്തിക്കൊന്ന കേസിൽ മെക്കാനിക്ക് പിടിയിൽ 

ബെംഗളൂരു: സ്കൂൾ അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ 38 കാരനായ മെക്കാനിക്കിനെ മൈസൂരുവിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ഇരയിൽ നിന്ന് 90,000 രൂപ കടം വാങ്ങിയെന്നും വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് കഴുത്തിൽ മൂന്ന് തവണ കുത്തിയെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബെംഗളൂരു ശാന്തിനഗറിന് സമീപം നഞ്ചപ്പ സർക്കിളിൽ വാടകവീട്ടിൽ താമസിക്കുന്ന കൗസർ മുബീന കൊല്ലപ്പെട്ടത്. വിവാഹമോചിതയായ മുബീന ലാൽബാഗിന് സമീപത്തെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയാണ്. ഏഴാംക്ലാസ് വിദ്യാർത്ഥിനിയായ മകൾക്കൊപ്പമാണ് ഇവർ നഞ്ചപ്പ സർക്കിളിലെ വീട്ടിൽ താമസിച്ചിരുന്നത്.…

Read More

ശരത്ഷെട്ടി വധക്കേസിൽ 4 പേർ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ

ബെംഗളൂരു: ഫെബ്രുവരി അഞ്ചിന് ഉഡുപ്പി പംഗളയില്‍ ശരത് ഷെട്ടിയെ കൊലപ്പെടുത്തിയ കേസില്‍ വാടകക്കൊലയാളികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി ജില്ലാ പോലീസ് മേധാവി ഹക്കയ് അക്ഷയ് മഹീന്ദ്രയാണ് അറസ്റ്റ് വിവരം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഫെബ്രുവരി അഞ്ചിന് നാല് പേര്‍ ആയുധം ഉപയോഗിച്ച്‌ ശരത് ഷെട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളില്ലായിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന്റെ വൈദഗ്ധ്യം ഉപയോഗിച്ച്‌ ഈ കേസ് തെളിയിക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പേരെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. രണ്ടുപേരെ കൂടി കോടതിയില്‍ ഹാജരാക്കും. മുഖ്യപ്രതി ഇപ്പോഴും…

Read More

വനിതാ പ്രീമിയർ ലീഗ്, ആർസിബി പരിശീലകനായി ബെൻ സോയർ 

ബെംഗളൂരു: മാർച്ച് 4 മുതൽ ആരംഭിക്കുന്ന വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മുഖ്യ പരിശീലകനായി ബെൻ സോയറിനെ നിയമിച്ചു. ആർ.സി.ബി.യുടെ ക്രിക്കറ്റ് ഡയറക്ടർ മൈക്ക് ഹെസൻ ട്വിറ്ററിലൂടെയാണ് ഈ വാർത്ത പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയൻ വനിതാ ടീമിന്റെ അസിസ്റ്റന്റ് കൊച്ചായിരുന്നു ബെൻ സോയർ. സോയറിനൊപ്പം മുൻ ന്യൂസിലാൻഡ് പരിശീലകൻ മൈക്ക് ഹെസ്സനും വലിയ ഉത്തരവാദിത്തമുണ്ട്. ഹെസ്സൻ ടീമിന്റെ ക്രിക്കറ്റ് ഡയറക്ടർ ആയിരിക്കും. ആർസിബി പുരുഷ ടീമിന്റെ ക്രിക്കറ്റ് ഡയറക്ടർ കൂടിയാണ് അദ്ദേഹം. അസിസ്റ്റന്റ് കൊച്ചായി സ്‌കൗട്ടിംഗ് മേധാവി മലോലൻ രംഗരാജനെ നിയമിച്ചു. മുൻ…

Read More
Click Here to Follow Us