കാവേരി നദിയിൽ 4 വിദ്യാർത്ഥിനികൾ മുങ്ങി മരിച്ചു

ചെന്നൈ: സ്കൂളില്‍ നിന്ന് യാത്ര പോയ സംഘത്തിലെ നാല് വിദ്യാര്‍ഥിനികള്‍ കാവേരി നദിയില്‍ മുങ്ങിമരിച്ചു. തമിഴ്നാട് കാരൂര്‍ ജില്ലയിലെ മായനൂരിലാണ് സംഭവം. നാലുപേരുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. തമിഴരസി, സോഫിയ, ഇനിയ, ലാവണ്യ എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. പുതുക്കോട്ടൈ ജില്ലയിലെ വിരലിമലൈ ഗവ. മിഡില്‍ സ്കൂള്‍ വിദ്യാര്‍ഥിനികളാണ് മരിച്ചത്. രണ്ട് പേര്‍ ഏഴാം ക്ലാസിലും ഒരാള്‍ ആറിലും മറ്റൊരാള്‍ എട്ടിലുമാണ് പഠിച്ചിരുന്നത്. ട്രിച്ചിയില്‍ നടക്കുന്ന ഫുട്ബാള്‍ മത്സരങ്ങളില്‍ പങ്കെടുക്കാനായി പോയതായിരുന്നു സ്കൂളില്‍ നിന്ന് 50ലേറെ വിദ്യാര്‍ഥിനികള്‍. മത്സരം കഴിഞ്ഞ് മടങ്ങിവരും വഴിയാണ് ഇവര്‍ മായനൂരില്‍ കാവേരി…

Read More

എംഎൽഎ നെഹ്‌റു ഒലെകർക്കും മക്കൾക്കും അഴിമതിക്കേസിൽ തടവ് ശിക്ഷ 

ബെംഗളൂരു: ഹവേരി മണ്ഡലം എംഎല്‍എയും ബിജെപി നേതാവുമായ നെഹറു ഒലെകര്‍, രണ്ട് മക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ബെംഗളൂരു പ്രത്യേക കോടതി അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ വിധിച്ചു. ഒലെകര്‍, മക്കള്‍ ദേവരാജ്, മഞ്ചുനാഥ് എന്നിവര്‍ക്ക് രണ്ടു വര്‍ഷം വീതം തടവും 2000 രൂപ നിരക്കില്‍ പിഴയുമാണ് ശിക്ഷ. വാണിജ്യ-വ്യവസായ റിട.ഡെപ്യൂടി ഡയറക്ടര്‍ എച് കെ രുദ്രപ്പ, പൊതുമരാമത്ത് റിട.അസി.എക്‌സിക്യുടീവ് എന്‍ജിനീയര്‍മാരായ പിഎസ് ചന്ദ്രമോഹന്‍, എച് കെ കല്ലപ്പ, ഷിഗ്ഗോണ്‍ സബ് ഡിവിഷണല്‍ കമീഷണര്‍ ശിവകുമാര്‍ പുട്ടയ്യ കമഡോഡ്, ഹവേരി കോര്‍പറേഷന്‍ അസി.എന്‍ജിനിയര്‍ കെ കൃഷ്ണ നായിക്…

Read More

മീൻപിടിത്ത തൊഴിലാളികൾക്ക് നേരെ കല്ലേറ് നടന്നതായി പരാതി

ബെംഗളൂരു: ആഴക്കടല്‍ മീന്‍പിടിത്തത്തിന് മംഗ്ളൂരുവില്‍ നിന്ന് പോയ ബോട്ടുകളിലെ തൊഴിലാളികള്‍ക്ക് നേരെ തമിഴ് നാട്ടില്‍ കല്ലേറുണ്ടായതായി പരാതി. എട്ടോളം ബോട്ടുകളിലെ തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കന്യാകുമാരിക്കടുത്ത് നിന്നാണ് തമിഴ് സംസാരിക്കുന്ന ഒരു സംഘം എറിയുകയും അസഭ്യം വിളിക്കുകയും ചെയ്തതെന്ന് തൊഴിലാളികള്‍ പറഞ്ഞു. അക്രമികളും മീന്‍പിടിത്ത തൊഴിലാളികളാണ്. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കല്ലേറ് ദൃശ്യങ്ങള്‍ തൊഴിലാളികള്‍ മംഗ്‌ളൂരുവിലെ അധികൃതര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അയച്ചുനല്‍കിയിരുന്നു.

Read More

അംബേദ്കറെയും ദളിതരെയും അപമാനിച്ച കേസിൽ 6 വിദ്യാർത്ഥികൾ അറസ്റ്റിൽ

ബെംഗളുരു: സ്‌കിറ്റിലൂടെ അംബേദ്കറെയും ദളിതരെയും അപമാനിച്ച കേസില്‍ ആറ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പ്രമുഖ സ്വകാര്യ സര്‍വകലാശാലയിലെ മാനേജ്‌മെന്റ് വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കോളജ് പ്രിന്‍സിപ്പല്‍, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റില്‍ പരിപാടി അവതരിപ്പിച്ചയാള്‍ അടക്കം അറസ്റ്റിലായവരുടെ എണ്ണം ഒന്‍പത് ആയി. കോളേജ് ഡേയ്ക്ക് ബെംഗളുരുവിലെ പ്രമുഖ സ്വകാര്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്‌കിറ്റിലാണ് അംബേദ്കറെയും ദളിതരെയും അപമാനിക്കുന്നത്. ഭരണഘടനാ ശില്പി ബിആര്‍ അംബേദ്ക്കറെ ബിയര്‍ അംബേദ്കറെന്നു വിളിച്ചധിക്ഷേപിച്ചാണു വിദ്യാര്‍ത്ഥികള്‍ സ്‌കിറ്റ്…

Read More

ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി റിപ്പോർട്ട്‌

ബെംഗളൂരു: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന്‌ ബെംഗളൂരു എച്ച്‌സിജി ആശുപത്രി അറിയിച്ചു. തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ച ഉമ്മന്‍ചാണ്ടിയുടെ ചികിത്സ പുരോഗമിക്കുകയാണെന്നും ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ചികിത്സയുടെ തുടക്കത്തില്‍ ഇമ്മ്യൂണോതെറാപ്പിയാണ് ഉചിതമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ചികിത്സയിലെ മറ്റ് മാറ്റങ്ങള്‍ ഇതിന്റെ ഫലം പ്രകാരമായിരിക്കും നടത്തുന്നത്. വിദഗ്ധരായ ഓങ്കോളജിസ്റ്റ് സംഘമാണ് ഉമ്മന്‍ചാണ്ടിയെ ചികിത്സിക്കുന്നത്. അദ്ദേഹത്തിന് മികച്ച ചികിത്സ, ന്യൂട്രീഷ്യന്‍ എന്നിവ ഉറപ്പാക്കുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ഓങ്കോളജിസ്റ്റുകള്‍, ശസ്ത്രക്രിയ വിദഗ്ധര്‍, പാത്തോളജിസ്റ്റുകള്‍, ജീനോമിക് വിദഗ്ധര്‍, റേഡിയോളജിസ്റ്റുകള്‍ എന്നിവരുള്‍പ്പെടുന്ന ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ടീം മെച്ചപ്പെട്ട…

Read More

ബിജെപി എംഎൽഎ കുമാര സ്വാമിയ്ക്ക് 4 വർഷം തടവ് 

ബെംഗളൂരു: ബിജെപി എംഎല്‍എക്ക് ചെക്ക് കേസില്‍ തടവുശിക്ഷ. മുഡിഗരെ മണ്ഡലം പ്രതിനിധീകരിക്കുന്ന എംപി കുമാരസ്വാമിക്കാണ് മുഡിഗരെ പ്രത്യേക കോടതി തിങ്കളാഴ്ച നാലു വര്‍ഷം തടവ് വിധിച്ചത്. ഹൂവപ്പ ഗൗഡ എന്നയാളില്‍ നിന്ന് എംഎല്‍എ 1.35 കോടി രൂപ കടം വാങ്ങിയിരുന്നുവെന്നും ഇത്രയും തുകക്കുള്ള എട്ട് ചെക്കുകള്‍ ഗൗഡക്ക് കൈമാറുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. എന്നാല്‍ ചെക്കുകള്‍ എല്ലാം അകൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങിയെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് ഗൗഡ എട്ട് കേസുകള്‍ ഫയല്‍ ചെയ്യുകയായിരുന്നു. ഓരോ കേസിന് ആറു മാസം എന്ന നിലയിലാണ് നാലു വര്‍ഷം ശിക്ഷ…

Read More

പ്രണയദിനത്തിൽ സമ്മാനങ്ങൾ വിൽക്കുന്നതും നൽകുന്നതും നിരോധിക്കണം; സംഘപരിവാർ 

ബെംഗളൂരു: പ്രണയ ദിനത്തില്‍ പ്രത്യേക സമ്മാനങ്ങള്‍ വില്‍ക്കുന്നതും കൈമാറുന്നതും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്. എല്ലാ വ്യാപാര സ്ഥാപനങ്ങളോടും പ്രത്യേകിച്ച്‌ മംഗളൂരുവിലെ ഗിഫ്റ്റ് സെന്ററുകളോടും പ്രണയദിനാഘോഷങ്ങളെ പിന്തുണക്കരുതെന്ന് ബജ്റംഗ്ദള്‍ ദക്ഷിണ കന്നട ജില്ല കണ്‍വീനര്‍ നവീന്‍ മുഡുഷെഡ്ഡെ ആവശ്യപ്പെട്ടു. ‘പ്രണയ ദിനത്തോടനുബന്ധിച്ച്‌ വ്യാപാര സ്ഥാപനങ്ങള്‍ പ്രത്യേക സമ്മാനങ്ങള്‍ വില്‍ക്കരുത്. തനത് സംസ്കാരത്തിന് പേരുകേട്ട രാജ്യമാണ് ഇന്ത്യ . എന്നാല്‍ യുവാക്കള്‍ പാശ്ചാത്യ സംസ്കാരത്തില്‍ സ്വാധീനം ചെലുത്തുന്നു. പ്രണയദിനത്തിന്റെ പേരില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.’ നവീന്‍ മുഡുഷെഡ്ഡെ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രണയ ദിനാഘോഷങ്ങള്‍…

Read More

പ്രധാന മന്ത്രിക്കൊപ്പം വിരുന്നിൽ കന്നഡ സൂപ്പർ താരങ്ങളും

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയും കന്നഡ സിനിമാതാരങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്‌റോ ഇന്ത്യ 2023 ഉദ്ഘാടനം ചെയ്യാനായി ബെംഗളൂരു യെലഹങ്ക വ്യോമതാവളത്തിൽ എത്തിയതാണ് പ്രധാനമന്ത്രി. ബെംഗളൂരു രാജ്ഭവനിൽ പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ യഷ്, റിഷഭ് ഷെട്ടി എന്നിവർക്കൊപ്പം സോഷ്യൽ മീഡിയ ഐഇൻഫ്ലവൻസർമാരും പങ്കെടുത്തു. അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ ഭാര്യ അശ്വിനി രാജ്കുമാറും പ്രധാനമന്ത്രിയെക്കാണാൻ എത്തിയിരുന്നു. ഇവർക്ക് പുറമെ ചില കായിക താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും വിരുന്നിനെത്തി. കർണാടകയുടെ സംസ്‌കാരം, സിനിമ തുടങ്ങിയ വിഷയങ്ങൾ പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ…

Read More

ഒരു കുടുംബത്തിലെ 2 പേരെ കടുവ ആക്രമിച്ചു കൊന്നു

ബെംഗളൂരു: കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിൽ ഒരു കുടുംബത്തിലെ 2 പേർ കടുവയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടു. ഹുൻസൂർ സ്വദേശി ചേതൻ ഇയാളുടെ ബന്ധു രാജു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് ചേതനെയും അച്ഛൻ മധുവിനെയും കടുവ ആക്രമിച്ചത്. മധു നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ജനങ്ങൾ വ്യാപക പ്രതിഷേധം ഉയരുകയാണ് . പ്രതിഷേധത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും വനപാലകരും സ്ഥലത്തെത്തി. കടുവയെ പിടികൂടാനായി അഞ്ച് ആനകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

Read More

ബാഡ്മിന്റൺ ചാംപ്യൻഷിപ് നടത്തി

ബെംഗളൂരു: സെന്റ് അൽഫോൻസാ ബാഡ്മിന്റൺ ചാംപ്യൻഷിപ് 2023 സെന്റ് അൽഫോൻസാ ഫൊറോന ചർച്ച് സുൽത്താൻപാളയ പിതൃവേദി സംഘടിപ്പിച്ച എസ്എബിസി രൂപതാതല ബാഡ്മിന്റൺ ചാംപ്യൻഷിപ് 2023 ഫെബ്രുവരി 11 -12 തിയ്യതികളിൽ നടന്നു, പല ഇടവകളിൽ നിന്നായി 27 ടീമുകൾ പങ്കെടുത്തു. ഒന്നാം സമ്മാനമായ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും സാന്തോം ചർച് ഹുളി മാവ് സ്വന്തമാക്കി, രണ്ടാം സ്ഥാനം ട്രോഫിയും ക്യാഷ് അവാർഡും സെന്റ് തോമസ് ചർച് ധർമ്മരാം ചർച്ച് സ്വന്തമാക്കി, മൂന്നാം സ്ഥാനം ട്രോഫിയും ക്യാഷ് അവാർഡും സെന്റ് നോർബട്ടന്‍ കസവനഹള്ളി…

Read More
Click Here to Follow Us