നാഗർഹോളെ വനത്തിലൂടെ കടന്നു പോകുന്ന മലയാളി വാഹന യാത്രക്കാരിൽ നിന്ന് പ്രത്യേക പിരിവ് നടത്തുന്നതായി പരാതി

ബെംഗളൂരു: മൈസൂരു വിരാജ്‌പേട്ട് പാതയിലെ നാഗർഹോളെ വനത്തിലൂടെ കടന്നുപോകുന്ന റോഡിൽ മലയാളി വാഹനയാത്രക്കാരിൽ നിന്ന് വനംവകുപ്പ് പണപ്പിരിവ് നടത്തുന്നതായി റിപ്പോർട്ട്. കേരളത്തിലേക്കുള്ള പ്രധാനപാതയായ ഇവിടെ ഏതാനും ദിവസങ്ങൾക്കുമുമ്പാണ് പണംപിരിക്കാൻ തുടങ്ങിയത്. മൈസൂരു കഴിഞ്ഞ് ഹുൻസൂരിനുശേഷം വനം തുടങ്ങുന്ന ഭാഗത്തെ അനെചൗക്കൂർ ഗേറ്റിൽനിന്നാണ് പണപ്പിരിവ്. കാറുകൾ പോലുള്ള ചെറിയ വാഹനങ്ങൾക്ക് 20 രൂപയും ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങൾക്ക് 50 രൂപയുമാണ് ഈടാക്കുന്നത്. ‘പ്രവേശന നിരക്ക്’ എന്നപേരിലാണ് പണം പിരിക്കുന്നത്. ഇതുവരെയില്ലാത്ത പുതിയരീതി കൊണ്ടുവന്നതിന്റെ കാരണം വ്യക്തമാക്കാൻ വനംവകുപ്പ് തയ്യാറായില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. കർണാടക…

Read More

ഭാര്യയെ മുത്തലാഖ് ചൊല്ലി നാടു വിടാൻ ശ്രമം ഡോക്ടർ പിടിയിൽ

ബെംഗളൂരു: ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദില്ലി സ്വദേശിയായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് 40 കാരനായ ഡോക്ടറെ ദില്ലി പോലീസ് പിടികൂടിയത്. യുകെയിലേക്ക് പോകാനായി ആണ് ഇയാൾ ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നത് നിയമ വിരുദ്ധമാണ്. 2019 ലാണ് ഇന്ത്യയില്‍ മുത്തലാഖ് നിരോധിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13 നാണ് 36 കാരിയായ ഭാര്യയെ ഡോക്ടര്‍ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തിയത്. പിന്നാലെ വീടുവിട്ട് പോവുകയായിരുന്നു. ഫെബ്രുവരി…

Read More

എൽടിടിഇ നേതാവ് പ്രഭാകരൻ മരിച്ചിട്ടില്ല ; പി നെടുമാരൻ

ചെന്നൈ: എൽടിടിഇ തലവനായിരുന്ന വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി മനുഷ്യാവകാശ പ്രവർത്തകനായ നെടുമാരൻ. തമിഴ് വംശത്തിൻറെ  മോചനം സംബന്ധിച്ച് പുതിയൊരു പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നും നെടുമാരൻ പറഞ്ഞു. തഞ്ചാവൂരിൽ വാർത്താസമ്മേളനത്തിലാണ് നെടുമാരൻ ഈ വെളിപ്പെടുത്തൽ നടത്തിയത് . ശ്രീലങ്കയിലെ പുതിയ രാഷ്ട്രീയ പ്രതിസന്ധിയും ആഗോളസാഹചര്യവും രാജപക്സ കുടുംബ അധികാരത്തിൽ നിന്നും പുറത്തായതും എൽടിടിഇ നേതാവായ പ്രഭാകരന് പുറത്തുവരാൻ പ്രേരണ നൽകുന്ന സാഹചര്യമാണ്. ലോകത്തുള്ള മുഴുവൻ തമിഴ് ജനതയും പ്രഭാകരന് പിന്തുണ നൽകണമെന്നും നെടുമാരൻ ആവശ്യപ്പെട്ടു. വേലുപ്പിള്ള പ്രഭാകരൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും തൻറെ കുടുംബം പ്രഭാകരനുമായി…

Read More

ടയർ പൊട്ടി, സർവീസ് നിർത്തി വച്ച് എയർ ഏഷ്യ

ബെംഗളൂരു: എയർ ഏഷ്യ വിമാനത്തിന്റെ ടയറുകളിൽ ഒന്ന് പൊട്ടിയതിനെ തുടർന്ന് സർവീസ് നിർത്തിവച്ചു. ഞായറാഴ്‌ച ബെംഗളൂരുവിൽ നിന്ന് പൂനെയിലേക്ക് യാത്ര തിരിച്ച വിമാനത്തിന്റെ ടയറാണ് പൊട്ടിയ നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്ന് ടേക്ക് ഓഫ് ചെയ്‌ത് പൂനെയിൽ വിമാനമിറങ്ങിയിരുന്നു.  എന്നാൽ ബെംഗളൂരു വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് ടയറിൻറെ കഷണങ്ങൾ ലഭിച്ചു. ഇതിനിടെ പൂനെയിലെത്തിയ വിമാനം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മൂന്നാം നമ്പർ ടയറിൻറെ വശത്തായി പൊട്ടൽ സ്ഥിരീകരിച്ചു. ഇതേ തുടർന്ന് വിമാനത്തിന്റെ തുടർന്നുള്ള സർവീസുകൾ നിർത്തിവയ്ക്കാൻ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷൻ ഉത്തരവിടുകയായിരുന്നു.

Read More

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ബെംഗളൂരു എഫ് സി ആരാധകരും ഏറ്റുമുട്ടി 

ബെംഗളൂരു: കണ്ഠിരവയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ് ക്ലബും ബെംഗളൂരു എഫ് സിയും തമ്മിൽ നടന്ന മത്സരത്തിനിടയിൽ ഇരു ക്ലബിന്റെ ആരാധകർ തമ്മിൽ സംഘർഷം നടന്നു. അംഗത്വത്തിൽ നോർത്ത് ലോവർ സ്റ്റാൻഡിലും നോർത്ത് അപ്പർ സ്റ്റാൻഡിലും ആണ് സംഘർഷം ഉണ്ടായത്. ബെംഗളൂരു എഫ് സി ആരാധകരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തല്ലുന്ന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ട്വിറ്ററിൽ ബെംഗളൂരു എഫ് സി ആരാധകർ ഇത് ബെംഗളൂരു സിറ്റി പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് അവർ അറിയിച്ചു.…

Read More

മുഖ്യമന്ത്രിയുടെ അവകാശവാദത്തെ ട്രോളി സോഷ്യൽ മീഡിയ

ബെംഗളൂരു: പുതുതായി നിർമ്മിച്ച ബെംഗളൂരു- മൈസുരു എക്‌സ്‌പ്രസ്സ് പത്തുവരി പാതയാണെന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അവകാശവാദത്തെ ട്രോളി സോഷ്യൽ മീഡിയ. നാലുവരി മാഞ്ഞുപോയോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. പുതിയ എക്‌സ്‌പ്രസ്സ് വേക്ക് അടിയിലൂടെ വന്ദേഭാരത് എക്‌സ്‌പ്രസ്സ് ട്രെയിൻ കടന്നുപോകുന്ന ആകാശ ദൃശ്യം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച്, അതിന് അടിക്കുറിപ്പ് നൽകിയതാണ് പരിഹാസത്തിന് കാരണമായത്. പത്ത് വരി ബെംഗളൂരു- മൈസൂർ എക്‌സ്‌പ്രസ്സ്, തൊട്ടടുത്ത് വന്ദേഭാരത് എക്‌സ്‌പ്രസ്സും, എന്തൊരു കാഴ്ച എന്ന് തുടങ്ങുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. കർണാടകയിലെ ലോകോത്തര പശ്ചാത്തല സൗകര്യവും അഭൂതപൂർവ വളർച്ചയുമാണ് ഈ…

Read More

കാർ ഇടിച്ച് മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: മംഗളൂരു കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മഞ്ഞനാടി കല്ലക്കട്ടയിൽ കേരള രജിസ്ട്രേഷനുള്ള കാർ ഇരുചക്രവാഹനത്തിൽ ഇടിച്ച് കോഴിക്കോട് സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ മരിച്ചു. മംഗളൂരു കുത്താറിലെ സന്തോഷ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് സ്വദേശി അനിൽകുമാറാണ് (41) മരിച്ചത്. ദേർളക്കട്ടയിലെ ജ്യൂസ് മാജിക് ഹോട്ടലിൽ ജോലി ചെയ്ത് വരികയായിരുന്ന അനിൽകുമാർ ഭക്ഷണവിതരണവും നടത്തിയിരുന്നു. വ്യാഴാഴ്ച രാത്രി 11 മണിക്ക് അനിൽകുമാർ തന്റെ ഇരുചക്രവാഹനത്തിൽ കല്ലക്കട്ടയിൽ നിന്ന് ഉപഭോക്താവിന് ഭക്ഷണം എത്തിക്കാൻ പോകുമ്പോൾ കേരള സ്റ്റേറ്റ് രജിസ്ട്രേഷൻ നമ്പറിലുള്ള കാർ ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. തലക്ക്…

Read More

പോലീസുകാരന്റെ വെടിയേറ്റ മന്ത്രി മരിച്ചു

ഭുവനേശ്വർ: വെടിയേറ്റ ഒഡിഷ മന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പൊതുപരിപാടിക്കിടെ പോലീകാരന്‍റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മന്ത്രി . ഇന്ന് ഉച്ചയോടെയാണ് ജര്‍സുഗുഡ ജില്ലയിലെ ബ്രജ്‌രാജ നഗറില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ നബ കിഷോര്‍ ദാസിനെ എഎസ്‌ഐ ആയ ഗോപാല്‍ ദാസ് വെടിവച്ചത്. കാറില്‍ നിന്നിറങ്ങുമ്പോള്‍ തൊട്ടടുത്ത് നിന്ന് നെഞ്ചിലേക്കാണ് ഗോപാല്‍ ദാസ് വെടിയുതിര്‍ത്തത്. ഉടന്‍ തന്നെ മന്ത്രിയെ ജര്‍സുഗുഡ ജില്ല ആശുപത്രിയിലേക്കും പിന്നീട് ഭുവനേശ്വറിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സര്‍വീസ് റിവോള്‍വറില്‍ നിന്നുള്ള വെടിയേറ്റ് മന്ത്രിക്ക്…

Read More

യാത്രക്കാരെ കയറ്റാതെ വിമാനം പറന്നു, ഗോ ഫാസ്റ്റിനു 10 ലക്ഷം പിഴ

ബെംഗളൂരു: വിമാനത്താവളത്തില്‍ നിന്ന് 55 യാത്രക്കാരെ കയറ്റാതെ പറന്ന സംഭവത്തില്‍ ഗോ ഫസ്റ്റ് വിമാനക്കമ്പനിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍. ബെംഗളൂരു-ഡല്‍ഹി വിമാനമാണ് ജനുവരി ഒന്‍പതിന് ടിക്കറ്റെടുത്ത് കാത്തുനിന്ന മുഴുവന്‍ യാത്രക്കാരെയും കയറ്റാതെ പറന്നുയര്‍ന്നത്. സംഭവത്തില്‍ ഡിജിസിഎ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് വിമാനക്കമ്പനി നല്‍കിയ മറുപടി വിശദമായി പരിശോധിച്ചശേഷമാണ് പിഴ ചുമത്തിയത്.വിമാനത്തില്‍ യാത്രക്കാരെ കയറ്റുന്നത് സംബന്ധിച്ച്‌ ജീവനക്കാരും വിമാനത്താവള ടെര്‍മിനല്‍ കോ-ഓര്‍ഡിനേറ്ററും തമ്മില്‍ ആശയവിനിമയം നടത്തുന്നതിലുണ്ടായ വീഴ്ച അടക്കമുള്ളവ മൂലമാണ് യാത്രക്കാരെ കയറ്റാതെ പോകേണ്ടിവന്നതെന്ന് ഗോ…

Read More

ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു

കോട്ടയം : പ്രമുഖ ചലച്ചിത്ര ഗാനരചയിതാവ് ബീയാർ പ്രസാദ് (61) അന്തരിച്ചു. ചലച്ചിത്ര ഗാനരചയിതാവ്, സംവിധായകൻ, പ്രഭാഷകൻ, അവതാരകൻ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയനായെങ്കിലും ചലച്ചിത്ര ഗാനരചയിതാവ് എന്ന നിലയിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.  2003ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലൂടെയാണ് ചലച്ചിത്ര ഗാനരചന രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് വാമനപുരം ബസ് റൂട്ട്, ജലോത്സവം, വെട്ടം, സൽപ്പേർ രാമൻ കുട്ടി, തത്സമയം ഒരു പഠനം തുടങ്ങി ഇരുപത്തഞ്ചോളം സിനിമകൾക്ക് ഗാനരചന. ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലെ ഒന്നാം കിളി പൊന്നാം കിളിയെന്ന ഗാനം ഏറെ ശ്രദ്ധനേടി. ‘ജലോത്സവ’ത്തിൽ അൽഫോൻസ്…

Read More
Click Here to Follow Us