ഭാര്യയെ മുത്തലാഖ് ചൊല്ലി നാടു വിടാൻ ശ്രമം ഡോക്ടർ പിടിയിൽ

ബെംഗളൂരു: ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദില്ലി സ്വദേശിയായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് 40 കാരനായ ഡോക്ടറെ ദില്ലി പോലീസ് പിടികൂടിയത്. യുകെയിലേക്ക് പോകാനായി ആണ് ഇയാൾ ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നത് നിയമ വിരുദ്ധമാണ്. 2019 ലാണ് ഇന്ത്യയില്‍ മുത്തലാഖ് നിരോധിക്കുന്നത്.

  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13 നാണ് 36 കാരിയായ ഭാര്യയെ ഡോക്ടര്‍ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തിയത്. പിന്നാലെ വീടുവിട്ട് പോവുകയായിരുന്നു. ഫെബ്രുവരി ഒന്നാം തീയതിയാണ് യുവതി ഭര്‍ത്താവിനെതിരെ  കല്യാന്‍പുരി പോലീസില്‍ പരാതി നല്‍കുന്നത്. ഇതോടെ മുത്തലാഖ് ചൊല്ലിയതിനെതിരെ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ ഇതോടെ പ്രതി ദില്ലി വിട്ട് ബെംഗളൂരുവിലെത്തി. ഇവിടെ നിന്നും വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ

ഡോക്ടര്‍ യുകെയിലേക്ക് കടക്കാന്‍ ശ്രമം നടത്തുന്നതറിഞ്ഞ ദില്ലി പോലീസ് ഫെബ്രുവരി ഒന്‍പതാം തീയതിയാണ് ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച്‌ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
[masterslider id="10"]

Related posts