നാഗർഹോളെ വനത്തിലൂടെ കടന്നു പോകുന്ന മലയാളി വാഹന യാത്രക്കാരിൽ നിന്ന് പ്രത്യേക പിരിവ് നടത്തുന്നതായി പരാതി

ബെംഗളൂരു: മൈസൂരു വിരാജ്‌പേട്ട് പാതയിലെ നാഗർഹോളെ വനത്തിലൂടെ കടന്നുപോകുന്ന റോഡിൽ മലയാളി വാഹനയാത്രക്കാരിൽ നിന്ന് വനംവകുപ്പ് പണപ്പിരിവ് നടത്തുന്നതായി റിപ്പോർട്ട്.

കേരളത്തിലേക്കുള്ള പ്രധാനപാതയായ ഇവിടെ ഏതാനും ദിവസങ്ങൾക്കുമുമ്പാണ് പണംപിരിക്കാൻ തുടങ്ങിയത്.

മൈസൂരു കഴിഞ്ഞ് ഹുൻസൂരിനുശേഷം വനം തുടങ്ങുന്ന ഭാഗത്തെ അനെചൗക്കൂർ ഗേറ്റിൽനിന്നാണ് പണപ്പിരിവ്. കാറുകൾ പോലുള്ള ചെറിയ വാഹനങ്ങൾക്ക് 20 രൂപയും ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങൾക്ക് 50 രൂപയുമാണ് ഈടാക്കുന്നത്. ‘പ്രവേശന നിരക്ക്’ എന്നപേരിലാണ് പണം പിരിക്കുന്നത്.

  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..

ഇതുവരെയില്ലാത്ത പുതിയരീതി കൊണ്ടുവന്നതിന്റെ കാരണം വ്യക്തമാക്കാൻ വനംവകുപ്പ് തയ്യാറായില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. കർണാടക രജിസ്‌ട്രേഷൻ വാഹനങ്ങളെ ഈ ഫീ ഈടാക്കാതെ കടത്തിവിടുന്നുണ്ടെന്നും ഇതരസംസ്ഥാന വാഹനങ്ങളിൽ നിന്ന് പണം പിരിക്കുന്നുണ്ടെന്നും യാത്രക്കാർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts