കാർ ഇടിച്ച് മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: മംഗളൂരു കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മഞ്ഞനാടി കല്ലക്കട്ടയിൽ കേരള രജിസ്ട്രേഷനുള്ള കാർ ഇരുചക്രവാഹനത്തിൽ ഇടിച്ച് കോഴിക്കോട് സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ മരിച്ചു.

മംഗളൂരു കുത്താറിലെ സന്തോഷ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് സ്വദേശി അനിൽകുമാറാണ് (41) മരിച്ചത്. ദേർളക്കട്ടയിലെ ജ്യൂസ് മാജിക് ഹോട്ടലിൽ ജോലി ചെയ്ത് വരികയായിരുന്ന അനിൽകുമാർ ഭക്ഷണവിതരണവും നടത്തിയിരുന്നു. വ്യാഴാഴ്ച രാത്രി 11 മണിക്ക് അനിൽകുമാർ തന്റെ ഇരുചക്രവാഹനത്തിൽ കല്ലക്കട്ടയിൽ നിന്ന് ഉപഭോക്താവിന് ഭക്ഷണം എത്തിക്കാൻ പോകുമ്പോൾ കേരള സ്റ്റേറ്റ് രജിസ്ട്രേഷൻ നമ്പറിലുള്ള കാർ ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

തലക്ക് ഗുരുതരമായി പരിക്കേറ്റ അനിലിനെ ഉടൻ തന്നെ ദേർളക്കട്ടയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അത്യാസന്ന നിലയിലായതിനാൽ ഹോട്ടൽ ഉടമ ഷാജിദ്, ഹസൻ എന്നിവർ ചേർന്ന് സ്വകാര്യാസ്പത്രിയിലെത്തിച്ചു. വെള്ളിയാഴ്ച അനിൽ മരണത്തിന് കീഴടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു
[masterslider id="10"]

Related posts