ബെംഗളൂരു: കോവിഡ് ബാധിച്ച് മൈസൂരു കെ.ആര്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 29കാരി മരിച്ചു. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന യുവതി ദീര്‍ഘകാലമായി മരുന്ന് മുടക്കിയിരുന്നെന്ന് ആശുപത്രി ഡയറക്ടര്‍ കെ.ആര്‍.ദാക്ഷായണി പറഞ്ഞു. യുവതിയുടെ മറ്റു ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിന് പ്രധാന കാരണമായതെന്നും കോവിഡ് മാത്രമല്ലെന്നും ഡയറക്ടര്‍ വ്യക്തമാക്കി. നീണ്ട ഇടവേളക്കുശേഷം മൈസൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ കോവിഡ് മരണമാണിത്. 2022 ഡിസംബര്‍ 30 വരെ 2,572 പേരാണ് മൈസൂരുവില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 2,33,981 പേര്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍, ആറ് രോഗികളാണുള്ളത്.
Read MoreTag: Latestnews
പുതുവർഷ തലേന്ന് സ്വഗ്ഗിയിൽ ഓർഡർ ഏറ്റവും കൂടുതൽ ബിരിയാണിയ്ക്ക്, കോണ്ടത്തിനും ആവശ്യക്കാർ ഏറെയെന്ന് റിപ്പോർട്ട്
ബെംഗളൂരു: പുതുവത്സര തലേന്ന് 3.5 ലക്ഷം ബിരിയാണികള്‍ വിതരണം ചെയ്തതായി സ്വിഗ്ഗി. പുതുവര്‍ഷ തലേന്ന് ഏറ്റവും കൂടുതല്‍ പേര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവും ഇതാണ്. ഇതോടൊപ്പം ഡിസംബര്‍ 31 ന് രാത്രി രാത്രി 10.25 ഓടെ രാജ്യത്തുടനീളം 61,000 പിസ്സകള്‍ വിതരണം ചെയ്തതായും സ്വിഗ്ഗി അറിയിച്ചു. ബിരിയാണിക്ക് ലഭിച്ച ഓര്‍ഡറുകളില്‍ 75.4 ശതമാനംവും ഹൈദരാബാദി ബിരിയാണിക്കാണ്. ലക്നോവി ബിരിയാണി 14.2 ശതമാനം, കൊല്‍ക്കത്ത-10.4 ശതമാനം എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. ശനിയാഴ്ച രാത്രി 7.20 ന് മാത്രം 1.65 ലക്ഷം ബിരിയാണി ഓര്‍ഡറുകള്‍ ആണ് സ്വിഗ്ഗിക്ക്…
Read Moreഈസ്റ്റർ, വിഷു: നാട്ടിലേക്കുള്ള ട്രെയിൻ ബുക്കിങ് ആരംഭിച്ചു
ബെംഗളൂരു: വിഷു, ഈസ്റ്റർ യാത്രയ്ക്കായി നാട്ടിലേക്കുള്ള ട്രെയിൻ ബുക്കിങ് ആരംഭിച്ചു. കൂടുതൽ ആളുകൾ നാട്ടിലേക്ക് മടങ്ങുന്നത് ഏപ്രിൽ 6,7,13,14 തിയ്യതികളിൽ ആണ്. ബുക്കിങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ തിരുവനന്തപുരത്തേക്കുള്ള കന്യാകുമാരി എക്സ്പ്രസിൽ ഏപ്രിൽ 6,7,13 തിയ്യതികളിലെ സ്ലീപ്പർ ടിക്കറ്റുകൾ തീർന്നു. ഏപ്രിൽ 14 ന് 100 ഓളം സ്ലീപ്പർ ടിക്കറ്റുകൾ മാത്രമാണ് നിലവിൽ അവശേഷിക്കുന്നത്.
Read Moreബി.ജെ.പി വിട്ട യു. ബി ബനാകർ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് സൂചന
ബെംഗളൂരു: ബി.ജെ.പി വിട്ട കര്‍ണാടകയിലെ മുന്‍ എം.എല്‍.എയും കര്‍ണാടക വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ചെയര്‍മാനുമായ യു.ബി. ബനാകര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന. ഹാവേരിയിലെ ഹിരെകെരൂര്‍ മണ്ഡലത്തെ രണ്ടുതവണ പ്രതിനിധാനം ചെയ്ത നേതാവാണ് ബനാകര്‍. കഴിഞ്ഞ ദിവസം വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും വീരശൈവ ലിംഗായത്ത് വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു. 2018 ല്‍ ഹിരെകെരൂര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.സി.പാട്ടീല്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് 2019 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് യു.ബി. ബനാകര്‍ രംഗത്തെത്തിയിരുന്നു. പക്ഷേ, പാട്ടീലിനെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത്.…
Read Moreമതവികാരം വ്രണപ്പെടുത്തുവെന്ന് ആരോപണം, ബെംഗളൂരുവിൽ കൊമേഡിയൻ വീർ ദാസിന്റെ പരിപാടി റദ്ദാക്കി
ബെംഗളൂരു: തീവ്ര വലതുപക്ഷ സംഘങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സ്റ്റാന്റപ്പ് കൊമേഡിയന്‍ വീര്‍ ദാസിന്റെ പരിപാടി റദ്ദാക്കി. ഹിന്ദു മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതും ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നതുമാണ് വീര്‍ ദാസിന്റെ പരിപാടികളെന്ന് ആരോപിച്ചാണ് പ്രതിഷേധം. തുടര്‍ന്ന് ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ ബംഗളൂരുവിലെ പരിപാടി മാറ്റിവെക്കുകയാണെന്നും പുതിയ തീയതി പിന്നീട് അറിയിക്കാമെന്നും ദാസ് അറിയിച്ചു . അസൗകര്യം നേരിട്ടതിന് ദാസ് മാപ്പ് ചോദിക്കുകയും ചെയ്തു. പരിപാടിക്കെതിരെ ഹിന്ദു ജനജാഗൃതി സമിതി പോലീസില്‍ പരാതി നല്‍കിയിരുന്നു. യു.എസില്‍ ‘ടു ഇന്ത്യാസ്’ എന്ന പേരില്‍ വീര്‍ ദാസ് നടത്തിയ പരിപാടിക്കെതിരെ വ്യാപക…
Read Moreകാമുകനെ ഭയന്ന് 4 കുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്തു
ബെംഗളൂരു: സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു പറഞ്ഞ് കാമുകന്‍ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ നാലു കുട്ടികളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്തു. ബെംഗളൂരു സ്വദേശിയായ ചാമുണ്ഡേശ്വരി ആണ് മരിച്ചത്. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പ് യുവതി ഒരു വീഡിയോ കാമുകന് അയച്ചിരുന്നു. “നിങ്ങള്‍ സന്തോഷമായിരിക്കൂ. എന്ന് കരുതി ഇതുപോലെ മറ്റു സ്ത്രീകളുടെ ജീവിതം തകര്‍ക്കരുത് ” -എന്നായിരുന്നു വീഡിയോയില്‍ യുവതി പറഞ്ഞത്. ബ്യൂട്ടീപാര്‍ലര്‍ ജീവനക്കാരിയായ യുവതി ആറ് മാസം മുമ്പാണ് മല്ലികാര്‍ജുനെ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായി. യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍…
Read Moreമുൻ കണ്ണൂർ എസ് പി യതീഷ് ചന്ദ്ര ഇനി ബെംഗളൂരു മെട്രോയുടെ ക്രമസമാധാന പാലകൻ
ബെംഗളൂരു: മുന്‍ കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്രയ്ക്ക് പുതിയ നിയോഗം. ബെംഗളൂരു സിറ്റി പോലീസില്‍ ഡെപ്യൂട്ടി കമീഷനറായി യതീഷ് ചന്ദ്ര ചുമതലയേറ്റു. ഇക്കാര്യം യതീഷ് ചന്ദ്ര തന്നെയാണ് ഫെയ്‌സ്ബുകിലൂടെ അറിയിച്ചത്. കേരള കേഡര്‍ ഐപിഎസ് ഓഫീസറായിരുന്ന യതീഷ് ചന്ദ്ര 2021ല്‍ ആണ് കര്‍ണാടകത്തിലേക്ക് മാറിയത് . കെ എ പി നാലാം ബറ്റാലിയന്‍ മേധാവിയായിരിക്കെയാണ് യതീഷ് ചന്ദ്ര കര്‍ണാടകത്തിലേക്ക് മാറിയത്. സ്ഥലംമാറ്റം ആവശ്യപ്പെട്ട് യതീഷ് ചന്ദ്ര നല്‍കിയ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. കേരളത്തില്‍ സര്‍വീസില്‍ ഇരിക്കുന്നതിനിടെ നിരവധി വിവാദങ്ങളില്‍ യതീഷ്…
Read Moreകുടുംബ വഴക്കിനെ തുടർന്ന് ഗർഭിണി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു
ബെംഗളൂരു: കുടുംബ വഴക്കിനെ തുടര്‍ന്ന് കര്‍ണാടകയില്‍ ഗര്‍ഭിണിയായ യുവതി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌തു. കലബുറഗി ജില്ലയിലെ ദേവലുനായക് സ്വദേശിയായ രേഷ്‌മ ചൗഹാന്‍ (26) ആണ് ഇന്ന് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്‌തത്. ഇവരുടെ ബന്ധുവായ കല്‍പന ചൗഹാന്‍ എന്ന യുവതിയും രണ്ട് മക്കളുമായി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെങ്കിലും ഇവരെ പ്രദേശവാസികള്‍ എത്തി രക്ഷിച്ചു. ഒരു വീട്ടിലെ മരുമക്കളാണ് രേഷ്‌മ ചൗഹാനും കല്‍പന ചൗഹാനും. കുടുംബ വഴക്കാണ് ആത്മഹത്യ യിലേക്ക് ഇരുവരെയും നയിച്ചത്. പ്രദേശവാസികളുടെ സമയോചിത ഇടപെടലാണ് കല്‍പന ചൗഹാന്‍റെയും രണ്ട് മക്കളുടെയും ജീവന്‍…
Read Moreമെട്രോ ട്രാക്കിന്റെ ചുറ്റുമതിലും മെഷ് വേലിയും തകർന്നു, അന്വേഷണ ഉത്തരവിട്ട് ബി എം ആർ സി എൽ
ബെംഗളൂരു: ശേഷാദ്രിപുരത്ത് മെട്രോ ട്രാക്കിന് ചുറ്റുമുള്ള മതിലിന്റെ ഭാഗവും മെഷ് വേലിയും തകർന്നത് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ അന്വേഷിക്കും. ഇന്നലെ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് സ്ഥലം സന്ദർശിച്ചു . സമീപത്തെ നടപ്പാതയിലൂടെ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായതിനാൽ പൊളിഞ്ഞ നിലയിൽ കണ്ടെത്തിയ മതിലിന്റെ ഒരു ഭാഗം നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു. നമ്മ മെട്രോ ഒന്നാം ഘട്ടത്തിന്റെ നിർമ്മാണ ഘട്ടത്തിൽ 12 വർഷം മുമ്പ് നിർമ്മിച്ച ഭിത്തിയാണ് ഇപ്പോൾ തകർന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മതിൽ കേടുകൂടാതെയുണ്ടെന്നും കോമ്പൗണ്ട് ഭിത്തിയുടെ ഒരു ഭാഗം തകർന്നതായും മെട്രോ…
Read Moreമദ്യപിച്ചു ലക്കുകെട്ട യുവതി വിനോദ സഞ്ചാരിയുടെ ചെവി വിഴുങ്ങി
തായ്‌ലാൻഡ് : മദ്യപിച്ച് ലക്കുകെട്ട കോൾ ഗേളിന്റെ ആക്രമണത്തിൽ വിനോദ സഞ്ചാരിക്ക് ഗുരുതര പരിക്ക്. ഇരുപത്തിയഞ്ചുകാരിയായ യുവതി അമ്പത്തിയഞ്ചുകാരന്റെ അവയവം കടിച്ചെടുത്ത് വിഴുങ്ങുകയായിരുന്നു. കന്നികാ കണ്ടേൺ എന്ന യുവതിയാണ് വിനോദ സഞ്ചാരിയുടെ ചെവി കടിച്ചെടുത്ത് വിഴുങ്ങിയത്. അമിതമായി മദ്യപിച്ച കന്നിക മദ്ധ്യവയസ്‌കന്റെ അടുത്ത് എത്തി പ്രകോപനമില്ലാതെ കാത് കടിച്ചെടുക്കുകയും വിഴുങ്ങുകയുമായിരുന്നു. തുടർന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പൊലീസ് പിടികൂടി. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച യുവതിയെ കായികമായി നേരിട്ടാണ് കീഴടക്കിയത്. അതേസമയം, യുവതി വിനോദ സഞ്ചാരിയെ ആക്രമിച്ചതിന് പിന്നിൽ, മറ്റേതെങ്കിലും കാരണമുണ്ടായെന്ന് പോലീസ്…
Read More