ബി.ജെ.പി വിട്ട യു. ബി ബനാകർ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് സൂചന

ബെംഗളൂരു: ബി.ജെ.പി വിട്ട കര്‍ണാടകയിലെ മുന്‍ എം.എല്‍.എയും കര്‍ണാടക വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ചെയര്‍മാനുമായ യു.ബി. ബനാകര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന. ഹാവേരിയിലെ ഹിരെകെരൂര്‍ മണ്ഡലത്തെ രണ്ടുതവണ പ്രതിനിധാനം ചെയ്ത നേതാവാണ് ബനാകര്‍. കഴിഞ്ഞ ദിവസം വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും വീരശൈവ ലിംഗായത്ത് വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

2018 ല്‍ ഹിരെകെരൂര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.സി.പാട്ടീല്‍ രാജിവെച്ച്‌ ബി.ജെ.പിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് 2019 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് യു.ബി. ബനാകര്‍ രംഗത്തെത്തിയിരുന്നു. പക്ഷേ, പാട്ടീലിനെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത്.

ഇതിന്‍റെ അതൃപ്തി ബനാകറിനുണ്ടായിരുന്നു. നിലവില്‍ കൃഷിമന്ത്രിയായ ബി.സി. പാട്ടീലും പാര്‍ട്ടിയും മണ്ഡലത്തില്‍ തന്നെ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് രാജി.

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരവെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ജില്ലയായ ഹാവേരിയിലെ നേതാവ് പാര്‍ട്ടിവിട്ടത് ബി.ജെ.പി.ക്ക് തിരിച്ചടിയായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
[masterslider id="10"]

Related posts