ബി.ജെ.പി വിട്ട യു. ബി ബനാകർ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് സൂചന

ബെംഗളൂരു: ബി.ജെ.പി വിട്ട കര്‍ണാടകയിലെ മുന്‍ എം.എല്‍.എയും കര്‍ണാടക വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ചെയര്‍മാനുമായ യു.ബി. ബനാകര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന. ഹാവേരിയിലെ ഹിരെകെരൂര്‍ മണ്ഡലത്തെ രണ്ടുതവണ പ്രതിനിധാനം ചെയ്ത നേതാവാണ് ബനാകര്‍. കഴിഞ്ഞ ദിവസം വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും വീരശൈവ ലിംഗായത്ത് വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു. 2018 ല്‍ ഹിരെകെരൂര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.സി.പാട്ടീല്‍ രാജിവെച്ച്‌ ബി.ജെ.പിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് 2019 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് യു.ബി. ബനാകര്‍ രംഗത്തെത്തിയിരുന്നു. പക്ഷേ, പാട്ടീലിനെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത്.…

Read More

ഡോക്ടറുടെ മരണം, വിശദമായ അന്വേഷണം വേണം, മകൾ ഡോ.വർഷ ആഭ്യന്തര മന്ത്രിയെ കണ്ടു

ബെംഗളൂരു: ബദിയഡുക്കയിലെ ദന്ത ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയുടെ മരണത്തെക്കുറിച്ചും കാരണമായ സംഭവങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മകള്‍ ഡോ.വര്‍ഷ കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയെ കണ്ടു. ഇന്ന് രാവിലെ മംഗളൂരു ഗസ്റ്റ് ഹൗസില്‍ വെച്ചാണ് വര്‍ഷ, സൂറത് എംഎല്‍എ ഭരത് ഷെട്ടിയുടേയും മംഗളൂരു എംഎല്‍എ വേദവ്യാസ് കാമത്തിന്റേയും സാന്നിധ്യത്തില്‍ ആഭ്യന്തര മന്ത്രിയെ കണ്ടത്. ഉഡുപി കുന്ദാപുരത്തിനടുത്താണ് ഡോക്ടറുടെ മൃതദേഹം ഛിന്നഭിന്നമായ നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപായപ്പെടുത്തിയതാണോ എന്ന് സംശയിക്കുന്നതായും ഡോ. വര്‍ഷ മന്ത്രിക്ക് നല്‍കിയ…

Read More

2 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ

ബെംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി രണ്ടുകോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് മലയാളികള്‍ പിടിയില്‍. ഉപേക്ഷിച്ച ബാഗില്‍നിന്ന് 760 ഗ്രാം സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്. പിടികൂടിയ സ്വര്‍ണം മൊത്തം 3.895 കിലോഗ്രാം വരും. കാസര്‍കോട് നെല്ലിക്കുന്ന് ബംങ്കരക്കുന്ന് കേളുവളപ്പില്‍ കെ.കെ. ക്വാര്‍ട്ടേഴ്‌സ് ഖാസി ഹൗസില്‍ അബ്ദുള്ള ഫര്‍ഹാനില്‍ നിന്ന് 33,60,500 രൂപ വിലമതിക്കുന്ന 650 ഗ്രാം സ്വര്‍ണവും തെക്കില്‍ ഫെറി ഹൗസില്‍ ഹാഷിം മുബഷീറില്‍നിന്ന് 42,18,720 രൂപ വില വരുന്ന 816 ഗ്രാം സ്വര്‍ണവും ബങ്കരക്കുന്ന് റഹ്‌മാനിയയില്‍ മുഹമ്മദലിയില്‍നിന്ന് 44,97,900 രൂപയുടെ 870…

Read More

ഷാരൂഖ് ഖാനെ എയർപോർട്ടിൽ തടഞ്ഞു, പിഴയടപ്പിച്ചു

മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വില കൂടിയ വാച്ചുകള്‍ ബാഗേജില്‍ ഉണ്ടായിരുന്നതിനാല്‍ ആണ് കസ്റ്റംസ് താരത്തെ തടഞ്ഞു വച്ചത്. 6.83 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനു ശേഷമാണ് വിമാനത്താവളത്തിന് പുറത്തു പോകാന്‍ നടനെ അനുവദിച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മണിക്കൂറോളം ഷാരൂഖ് ഖാന് വിമാനത്താവളത്തില്‍ തുടരേണ്ടി വന്നു. ദുബായില്‍ നിന്ന് പ്രൈവറ്റ് ജെറ്റില്‍ മുംബൈയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

Read More

സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങി മടുത്തു, ദയാവധം ആവശ്യപ്പെട്ട് ദമ്പതികൾ 

ബെംഗളൂരു: പാര്‍പ്പിടസമുച്ചയം നിര്‍മിക്കുന്നതിന് അനുമതിതേടി സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങി മടുത്ത ദമ്പതിമാര്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി രാഷ്ട്രപതിക്കും ജില്ല അസിസ്റ്റന്‍റ് കമീഷണര്‍ക്കും ദയാവധം ആവശ്യപ്പെട്ട് കത്തയച്ചു. ശിവമൊഗ്ഗ സാഗര്‍ താലൂക്ക് സ്വദേശികളായ ശ്രീകാന്ത് നായിക്, ഭാര്യ സുജാത നായിക് എന്നിവരാണ് കത്തയച്ചത്. കെട്ടിടം നിര്‍മിക്കാനുള്ള അനുമതിക്ക് പഞ്ചായത്ത്, താലൂക്ക് ഓഫിസുകളിലെ രണ്ട് ഉദ്യോഗസ്ഥര്‍ അഞ്ചുലക്ഷവും 10 ലക്ഷവുംവീതം കൈക്കൂലി ആവശ്യപ്പെട്ടതായി കത്തില്‍ പറയുന്നു. കൈക്കൂലി നല്‍കാന്‍ പണമില്ലാത്തതിനാല്‍ പദ്ധതി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും കത്തില്‍ പറയുന്നു. അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ജില്ല അസിസ്റ്റന്‍റ്…

Read More

15 കാരൻ നദിയിൽ മുങ്ങി മരിച്ചു

ബെംഗളൂരു: നേത്രാവതി നദിയിൽ ബി. സി റോഡ് ബ്രഹ്മറകൊട്ലുവിൽ കുളിക്കാൻ ഇറങ്ങിയ 15 കാരൻ മുങ്ങി മരിച്ചു. ബി. സിറോഡ് പർലിയ മഡ്ഡയിലെ സൽമാൻ ആണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സൽമാൻ. നാലു കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ സൽമാൻ ഒഴുക്കിൽ പെടുകയായിരുന്നു.

Read More

വൈദ്യുതി ബിൽ ഇനി നേരിട്ട് അടക്കണം; ബെസ്കോം 

ബെംഗളൂരു: വൈദ്യുതി ബില്ലുകൾ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നേരിട്ട് കൗണ്ടറുകളിൽ അടക്കണമെന്ന് ‘ബെസ്കോം’ നിർദേശം. ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള വെബ്സൈറ്റിൽ സാങ്കേതിക തകരാറുള്ളതിനാലാണിത്. പണം അടക്കുന്നവരിൽനിന്ന് കൂടുതൽ തുക ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് വെബ്സൈറ്റിൽ തകരാർ കണ്ടെത്തിയത്. തകരാർ പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട് അതുവരെ നേരിട്ട് വന്ന് ബില്ലുകൾ അടക്കണമെന്നും ബെസ്കോം അറിയിച്ചു.

Read More

തെരുവോരങ്ങളിൽ അന്തി ഉറങ്ങുന്നവർക്ക് സ്നേഹ പുതപ്പുമായ് ബി.എം.എഫ് 

ബെംഗളൂരു: തെരുവിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക്ക് ബെംഗളൂരു മലയാളി ഫ്രണ്ട്സിന്റെ (ബി.എം.എഫ്) നേതൃത്വത്തിൽ പുതപ്പുകൾ വിതരണം ചെയ്തു. സാംസ്കാരിക സാമൂഹിക ആതുരസേവനരംഗത്ത് 2013 മുതൽ പ്രവർത്തിക്കുന്ന ബി.എം.എഫ് (BMF) ഇത് ഏഴാം തവണയാണ് പുതപ്പുകൾ വിതരണം ചെയ്യുന്നത്. ബെംഗളൂരു സിറ്റി മാർക്കറ്റ്, കലാസിപാളയം, മജസ്റ്റിക് ഭാഗങ്ങളിലായി കടത്തിണ്ണകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്നവരെ കണ്ടെത്തിയാണ് പുതപ്പുകൾ കൈമാറിയത്. കർണാടക പോലീസ്, സ്റ്റേറ്റ് ഇൻ്റലിജൻസ് ഇൻസ്പെക്ടർ ശിവാനന്ദ് ബി ജി എന്നിവരാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സുമോജ് മാത്യു, അജിത്ത് വിനയ്, സൈഫുദ്ദീൻ, രഞ്ജിക, ടിസി മുനീർ, പ്രേംകുമാർ,ഗിരീഷ്, ശ്യാം,അർച്ചന…

Read More

വിദ്യാർത്ഥിനികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, അധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു: ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. വിദ്യാർത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 54കാരനായ അഞ്ജനപ്പയെയാണ് പോലീസ് പിടികൂടിയത്. പതിനഞ്ചോളം വിദ്യാർത്ഥികളെ ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സ്‌കൂളിലെ ഫിസിക്കൽ ട്രെയ്‌നിംഗ് അദ്ധ്യാപകനാണ് ഇയാൾ. ക്ലാസിനിടെയും മറ്റും ഇയാൾ കുട്ടികളെ ചുംബിക്കുമായിരുന്നു. കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. ഇക്കാര്യം സ്‌കൂൾ അധികൃതർ അറിയിക്കരുതെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടികളുടെ പരാതിയിൽ പറയുന്നു. തുടർന്ന് പത്തോളം കുട്ടികൾ ഇത് രക്ഷിതാക്കളെ അറിയിച്ചു. മാതാപിതാക്കളാണ് അദ്ധ്യാപകനെതിരെ പരാതി നൽകിയത്. മൂന്ന് മാസത്തോളമായി ഇയാൾ…

Read More

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഗര്‍ഭച്ഛിദ്ര അനുമതി നല്‍കി കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: ബലാത്സംഗത്തിനിരയായ പതിമൂന്നുകാരിയുടെ 25 ആഴ്ചത്തെ ഗര്‍ഭം വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കാന്‍ കര്‍ണാടക ഹൈക്കോടതിയുടെ അനുമതി. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ലന്നും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും റേഡിയോളജിസ്റ്റ് നല്‍കിയ സ്‌കാന്‍ റിപ്പോര്‍ട്ടും പ്രകാരം 25 ആഴ്ച ഗര്‍ഭിണിയാണെന്നും ഇരയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ഉത്തരവ്. സമാനമായ കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല നിര്‍ദ്ദേശങ്ങള്‍ ഉദ്ധരിച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍, 1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി റൂള്‍സ് അനുസരിച്ച് നടപടിക്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് വാദിച്ചു. ഇത് രേഖപ്പെടുത്തിയ കോടതി, നടപടിക്രമങ്ങള്‍ നടത്താന്‍ വാണി വിലാസ് ആശുപത്രിയിലെ…

Read More
Click Here to Follow Us