ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഗര്‍ഭച്ഛിദ്ര അനുമതി നല്‍കി കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: ബലാത്സംഗത്തിനിരയായ പതിമൂന്നുകാരിയുടെ 25 ആഴ്ചത്തെ ഗര്‍ഭം വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കാന്‍ കര്‍ണാടക ഹൈക്കോടതിയുടെ അനുമതി. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ലന്നും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും റേഡിയോളജിസ്റ്റ് നല്‍കിയ സ്‌കാന്‍ റിപ്പോര്‍ട്ടും പ്രകാരം 25 ആഴ്ച ഗര്‍ഭിണിയാണെന്നും ഇരയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ഉത്തരവ്.

സമാനമായ കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല നിര്‍ദ്ദേശങ്ങള്‍ ഉദ്ധരിച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍, 1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി റൂള്‍സ് അനുസരിച്ച് നടപടിക്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് വാദിച്ചു.

ഇത് രേഖപ്പെടുത്തിയ കോടതി, നടപടിക്രമങ്ങള്‍ നടത്താന്‍ വാണി വിലാസ് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിനോട് നിര്‍ദ്ദേശിച്ചു, ചെലവ് സംസ്ഥാനം വഹിക്കണം. ഹര്‍ജിക്കാരിയായ ഇരയ്ക്ക് നടപടിക്രമങ്ങള്‍ക്കായി പണം നല്‍കാന്‍ ബാധ്യസ്ഥയില്ലെന്നും ഉത്തരവില്‍് പറയുന്നു. കൂടാതെ, ഹര്‍ജിക്കാരിയെയും അവളുടെ അടുത്ത കുടുംബാംഗങ്ങളെയും പരിചാരകരെയും അവരുടെ താമസസ്ഥലത്ത് നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുന്നതിനും ചികിത്സയ്ക്ക് ശേഷം അവരെ തിരികെ വിടുന്നതിനും ആവശ്യമായ ഗതാഗത ക്രമീകരണങ്ങള്‍ ചെയ്യാന്‍ ലോക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഡോക്ടര്‍ തുടര്‍ചികിത്സ നിര്‍ദേശിച്ചാല്‍, ലോക്കല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആവശ്യാനുസരണം ക്രമീകരണം ചെയ്യണമെന്നും ചെലവ് സംസ്ഥാനം വഹിക്കണമെന്നും കോടതി പറഞ്ഞു.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

ഗര്‍ഭച്ഛിദ്രം നടപടിക്രമങ്ങള്‍ നടത്തുന്ന ഡോക്ടറുടെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാണെന്നും കോടതി വ്യക്തമാക്കി. ഗര്‍ഭച്ഛിദ്രം ഇരയുടെ ജീവിതത്തിന് ദോഷമോ പരിക്കോ ഉണ്ടാക്കുമെന്ന് ഡോക്ടര്‍ അഭിപ്രായപ്പെടുകയാണെങ്കില്‍, നടപടിക്രമങ്ങള്‍ നടത്തുന്നതിന് പെണ്‍കുട്ടി അന്തിമ തീരുമാനം എടുക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഡോക്ടര്‍ പറഞ്ഞാല്‍ ഡിഎന്‍എ പരിശോധനയ്ക്കായി ഭ്രൂണം ആശുപത്രി സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു. ഡിഎന്‍എ പരിശോധനയ്ക്കായി ഭ്രൂണത്തിന്റെ ടിഷ്യു സാമ്പിള്‍ ബെംഗളൂരുവിലെയോ ഹൈദരാബാദിലെയോ സെന്‍ട്രല്‍ ഫോറന്‍സിക് ടെസ്റ്റിംഗ് ലബോറട്ടറിയിലേക്ക് ആശുപത്രി അയക്കണമെന്നും കോടതി ഉത്തരവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
[masterslider id="10"]

Related posts