സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങി മടുത്തു, ദയാവധം ആവശ്യപ്പെട്ട് ദമ്പതികൾ 

ബെംഗളൂരു: പാര്‍പ്പിടസമുച്ചയം നിര്‍മിക്കുന്നതിന് അനുമതിതേടി സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങി മടുത്ത ദമ്പതിമാര്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി രാഷ്ട്രപതിക്കും ജില്ല അസിസ്റ്റന്‍റ് കമീഷണര്‍ക്കും ദയാവധം ആവശ്യപ്പെട്ട് കത്തയച്ചു.

ശിവമൊഗ്ഗ സാഗര്‍ താലൂക്ക് സ്വദേശികളായ ശ്രീകാന്ത് നായിക്, ഭാര്യ സുജാത നായിക് എന്നിവരാണ് കത്തയച്ചത്. കെട്ടിടം നിര്‍മിക്കാനുള്ള അനുമതിക്ക് പഞ്ചായത്ത്, താലൂക്ക് ഓഫിസുകളിലെ രണ്ട് ഉദ്യോഗസ്ഥര്‍ അഞ്ചുലക്ഷവും 10 ലക്ഷവുംവീതം കൈക്കൂലി ആവശ്യപ്പെട്ടതായി കത്തില്‍ പറയുന്നു. കൈക്കൂലി നല്‍കാന്‍ പണമില്ലാത്തതിനാല്‍ പദ്ധതി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും കത്തില്‍ പറയുന്നു. അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ജില്ല അസിസ്റ്റന്‍റ് കമീഷണര്‍ അറിയിച്ചു. സ്ഥലത്തിന്‍റെ രേഖകളുമായി പഞ്ചായത്ത് വികസന ഓഫിസറെ സമീപിച്ചപ്പോള്‍ അഞ്ചുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

  റെയിൽവേ പാളത്തിൽ അറ്റകുറ്റപ്പണി: മെയ്, ജൂൺ മാസങ്ങളിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

താലൂക്ക് ഓഫിസില്‍ ഇതിനേക്കാള്‍ ഭീകരമായിരുന്നു സാഹചര്യം. പത്തുലക്ഷം രൂപ നല്‍കിയാല്‍ അനുമതിക്ക് ആവശ്യമായ നടപടിയെടുക്കാമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പിന്നീട് കലക്ടറേറ്റില്‍ പോയെങ്കിലും ആരും സഹായിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയ് യുടെ സത്യപ്രതിജ്ഞ ചടങ്ങ്; മുൻനിരയിൽ സാന്നിധ്യമായി നടി തൃഷ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഗിയും പവിഴമല്ലിയും ബിയർ മഗ്ഗിലേക്ക്; പ്രാദേശിക രുചിക്കൂട്ടുകളുമായി ഐടി നഗരത്തിൽ പുതിയ 'ലഹരി'
[masterslider id="10"]

Related posts