2 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ

ബെംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി രണ്ടുകോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് മലയാളികള്‍ പിടിയില്‍.

ഉപേക്ഷിച്ച ബാഗില്‍നിന്ന് 760 ഗ്രാം സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്. പിടികൂടിയ സ്വര്‍ണം മൊത്തം 3.895 കിലോഗ്രാം വരും.

കാസര്‍കോട് നെല്ലിക്കുന്ന് ബംങ്കരക്കുന്ന് കേളുവളപ്പില്‍ കെ.കെ. ക്വാര്‍ട്ടേഴ്‌സ് ഖാസി ഹൗസില്‍ അബ്ദുള്ള ഫര്‍ഹാനില്‍ നിന്ന് 33,60,500 രൂപ വിലമതിക്കുന്ന 650 ഗ്രാം സ്വര്‍ണവും തെക്കില്‍ ഫെറി ഹൗസില്‍ ഹാഷിം മുബഷീറില്‍നിന്ന് 42,18,720 രൂപ വില വരുന്ന 816 ഗ്രാം സ്വര്‍ണവും ബങ്കരക്കുന്ന് റഹ്‌മാനിയയില്‍ മുഹമ്മദലിയില്‍നിന്ന് 44,97,900 രൂപയുടെ 870 ഗ്രാം സ്വര്‍ണവുമാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് നംകീനും പാൽ ഉൽപ്പനങ്ങളും വാങ്ങി നൽകാറുണ്ടോ? എങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്
  ഷൂസിനുള്ളിലും അടുക്കളയിലും പാമ്പുകൾ! ബെംഗളൂരുവിൽ ചൂട് കൂടുമ്പോൾ ജനവാസമേഖലകളിൽ പാമ്പുകൾ ഇറങ്ങുന്നു; ജാഗ്രത വേണമെന്ന് നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts