തെരുവോരങ്ങളിൽ അന്തി ഉറങ്ങുന്നവർക്ക് സ്നേഹ പുതപ്പുമായ് ബി.എം.എഫ് 

ബെംഗളൂരു: തെരുവിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക്ക് ബെംഗളൂരു മലയാളി ഫ്രണ്ട്സിന്റെ (ബി.എം.എഫ്) നേതൃത്വത്തിൽ പുതപ്പുകൾ വിതരണം ചെയ്തു. സാംസ്കാരിക സാമൂഹിക ആതുരസേവനരംഗത്ത് 2013 മുതൽ പ്രവർത്തിക്കുന്ന ബി.എം.എഫ് (BMF) ഇത് ഏഴാം തവണയാണ് പുതപ്പുകൾ വിതരണം ചെയ്യുന്നത്. ബെംഗളൂരു സിറ്റി മാർക്കറ്റ്, കലാസിപാളയം, മജസ്റ്റിക് ഭാഗങ്ങളിലായി കടത്തിണ്ണകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്നവരെ കണ്ടെത്തിയാണ് പുതപ്പുകൾ കൈമാറിയത്. കർണാടക പോലീസ്, സ്റ്റേറ്റ് ഇൻ്റലിജൻസ് ഇൻസ്പെക്ടർ ശിവാനന്ദ് ബി ജി എന്നിവരാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സുമോജ് മാത്യു, അജിത്ത് വിനയ്, സൈഫുദ്ദീൻ, രഞ്ജിക, ടിസി മുനീർ, പ്രേംകുമാർ,ഗിരീഷ്, ശ്യാം,അർച്ചന…

Read More

ഭീകരാക്രമണത്തിൽ അനുശോചിച്ച് ബിഎംഎഫ്.

ബെംഗളൂരു : രാജ്യം നടുങ്ങിയ പുൽവാമാ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാന്മാരോടുള്ള ആദരസൂചകമായി ബാംഗ്ലൂർ മലയാളി ഫ്രണ്ട്‌സ് ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ ശനിയാഴ്ച രാത്രി ബെംഗളൂരു ടൌൺ ഹാളിൽ മെഴുകുതിരി കത്തിച്ചു അവരോടുള്ള ശ്രദ്ധാഞ്‌ജലി അർപ്പിച്ചു. ട്രസ്റ്റ് സെക്രെട്ടറി ഉണ്ണിക്കൃഷ്ണൻ ,ട്രഷറർ ബിജുമോൻ, പ്രജിത് കുമാർ,റാം,മുനീർ, സൈഫുദീൻ, ജംഷീർ,രതീഷ് രാജ്, പ്രേം,ഗിരീഷ്, ടിജോ എന്നിവർ നേതൃത്വം നൽകി.

Read More

ബി.എം.എഫ് ഭക്ഷണപ്പൊതി വിതരണം നടത്തി.

​ബെന്ഗളൂരു: ബാംഗ്ളൂർ മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾ ബാംഗ്ളൂർ വിവേക് നഗർ ഇൻഫന്റ് ജീസസ് ദേവാലയം, ശിവജി നഗർ എന്നീ പരിസരങ്ങളിലെ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണപ്പൊതി, ഫലവർഗ്ഗങ്ങൾ ,കുടിവെള്ളം എന്നിവ വിതരണം ചെയ്തു. വരും മാസങ്ങളിലും തുടർച്ചയായി ഭക്ഷണപ്പൊതി വിതരണം നടത്താൻ പദ്ധതിയിടുന്നതായി സംഘാടകർ അറിയിച്ചു. ട്രസ്റ്റ് പ്രസിഡന്റ് സുമോജ് മാത്യൂ, സെക്രട്ടറി ഉണ്ണികൃഷണൻ, ട്രഷറർ ബിജുമോൻ,വനിത വിഭാഗം പ്രസിഡന്റ് നളിനി, ഷിഹാബ്, അഡ്വ.ശ്രീകുമാർ,  പ്രകാശ്, പ്രജിത്ത്, റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Read More

ബാംഗ്ലൂര്‍ മലയാളി ഫ്രെണ്ട്സ് (ബി.എം.എഫ്) ഒന്നാം വാർഷികത്തിന്റെ നിറവിൽ

ബെന്ഗലൂരു : മലയാളി സൌഹൃദ കൂട്ടായ്മയായ ” ബാംഗ്ലൂര്‍ മലയാളി ഫ്രെണ്ട്സ് (ബി.എം.എഫ്) അസ്സോസിയേഷൻ അശരണര്‍ക്ക് അത്താണിയായും ആലംബഹീനർക്കു അവംലബമായും ജീവകാരുണ്യ പ്രവർത്തനമേഖലയിൽ ഒരു വർഷം പൂർത്തിച്ചിരിക്കുന്നു. ബാംഗ്ലൂര്‍ മലയാളി ഫ്രണ്ട്സ് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ  കീഴിൽ 2015 ഫെബ്രുവരിയില്‍  നടന്ന ബാംഗ്ലൂര്‍ മീറ്റിലാണ് ബി.എം.എഫ്  അസ്സോസിയേഷൻ ആയി രൂപം കൊള്ളുന്നത് തുടർന്ന് 2015 ജൂലൈ മാസത്തിൽ ബാംഗ്ലൂര്‍ മലയാളി ഫ്രണ്ട്സ് അസ്സോസിയേഷൻ എന്ന പേരിൽ റെജിസ്റ്റെര്‍ ചെയ്തു, ജിവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന  ഒരു പറ്റം യുവതി യുവക്കാളാണ് ഈ സംഘത്തിന്റെ  കർമ്മ മണ്ഡലത്തിലുള്ളത് ,സ്ഥായിയായ ഒരു വരുമാനമില്ലാത്ത ബി.എം.എഫ്  അതിന്റെ മെംബർമാരിൽ…

Read More
Click Here to Follow Us