ബാംഗ്ലൂര്‍ മലയാളി ഫ്രെണ്ട്സ് (ബി.എം.എഫ്) ഒന്നാം വാർഷികത്തിന്റെ നിറവിൽ

ബെന്ഗലൂരു : മലയാളി സൌഹൃദ കൂട്ടായ്മയായ ” ബാംഗ്ലൂര്‍ മലയാളി ഫ്രെണ്ട്സ് (ബി.എം.എഫ്) അസ്സോസിയേഷൻ അശരണര്‍ക്ക് അത്താണിയായും ആലംബഹീനർക്കു അവംലബമായും ജീവകാരുണ്യ പ്രവർത്തനമേഖലയിൽ ഒരു വർഷം പൂർത്തിച്ചിരിക്കുന്നു.
ബാംഗ്ലൂര്‍ മലയാളി ഫ്രണ്ട്സ് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ  കീഴിൽ 2015 ഫെബ്രുവരിയില്‍  നടന്ന ബാംഗ്ലൂര്‍ മീറ്റിലാണ് ബി.എം.എഫ്  അസ്സോസിയേഷൻ ആയി രൂപം കൊള്ളുന്നത് തുടർന്ന് 2015 ജൂലൈ മാസത്തിൽ ബാംഗ്ലൂര്‍ മലയാളി ഫ്രണ്ട്സ് അസ്സോസിയേഷൻ എന്ന പേരിൽ റെജിസ്റ്റെര്‍ ചെയ്തു, ജിവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന  ഒരു പറ്റം യുവതി യുവക്കാളാണ് ഈ സംഘത്തിന്റെ  കർമ്മ മണ്ഡലത്തിലുള്ളത് ,സ്ഥായിയായ ഒരു വരുമാനമില്ലാത്ത ബി.എം.എഫ്  അതിന്റെ മെംബർമാരിൽ നിന്നും മറ്റു സാമൂഹ്യ പ്രവർത്തനങ്ങളിൽ താൽപര്യമുള്ളവരിൽ നിന്നും സ്വീകരിക്കുന്ന സംഭാവനകള്‍  കൊണ്ടാണ് പ്രവർത്തിച്ചു വരുന്നത് .ഒരു വർഷം കൊണ്ടു തന്നെ ബി.എം.എഫ് നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ അനാദൃശമാണ്.
ബെന്ഗലൂരുവിലെ  വിവിധ ഭാഗങ്ങളിലുള്ള അനാഥലയങ്ങളും വൃദ്ധസദനങ്ങളും സന്ദര്‍ശിക്കുകയും  അവിടെയുള്ള അന്തേവാസികളോടപ്പം സമയം ചെലവഴിക്കുകയും ചെയ്യുകയും അവരുടെ ഭക്ഷണത്തിനും വസ്ത്രത്തിനും ആവശ്യമായ സഹായങ്ങള്‍ ചെയ്യാനും ബി.എം.എഫ് നു  കഴിഞ്ഞിട്ടുണ്ട് ,കുടാതെ ബെന്ഗലൂരുവിലെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന തെരുവോര വാസികൾക്കു ഭക്ഷണവും വസ്ത്രവും അടക്കം പല സഹായങ്ങളും ചെയ്യാന്‍ സാധിച്ചു.
കഴിഞ്ഞ  അധ്യായന വർഷത്തിൽ സ്ക്കൂൾ കുട്ടികൾക്ക് ആവശ്യമായ ബാഗും പുസ്തങ്ങളും മറ്റു പഠനോപകരണങ്ങളും ബി.എം.എഫ് വിതരണം ചെയ്തിരുന്നു. ഈ കഴിഞ്ഞ റിപ്പബ്ലിക്ക് ദിനാഘോഷം വളരെ വ്യത്യസ്തമായ രൂപത്തിലാണു ബി.എം.എഫ്.നടത്തിയത്. ബെന്ഗലൂരുവിലെ കുമാര പാർക്കിലുള്ള മാതൃ ശ്രീ മനോവികാസ കേന്ദ്രത്തിലെ കുട്ടികളെ ശ്രുശ്രഷിച്ചു കൊണ്ട് ബി.എം.എഫ്  അംഗങ്ങൾ ആഘോഷങ്ങളിലെ
വ്യത്യസ്തത കണ്ടെത്തുകായിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചക്ക് തന്നെ തിരി കൊളുത്തി.
ഈ വർഷത്തെ ഇന്റീരിയർ എക്സലെന്റ്റ് അവാർഡ് ജേതാവും വുഡ് മാർക്ക് ഇന്റീരിയസിന്റെ മാനേജിങ്  പാര്‍ട്ണറുമായ  ശ്രീ ലെതിഷ് ആണ്  നിലവിൽ ബി.എം.എഫ്  ന്റെ മുഖ്യ രക്ഷാധികാരി.
ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഈ വരുന്ന അഗസ്റ്റ് 4 നു വ്യഴാഴ്ച്ച ബെന്ഗലൂരുവിലെ വിവേക് നഗറിലുള്ള ഇന്ഫന്റ്റ് ജീസസ് പള്ളി പരിസരത്തുള്ള തെരുവോര നിവാസികൾക്ക് ആവശ്യമായ വസ്ത്രങ്ങളും ഒരു നേരത്തെ ഭക്ഷണവും നൽകാൻ ബി.എം.എഫ് കമ്മിറ്റി തിരുമാനിചിരിക്കുന്നു.ഈ വിവരം സന്തോഷത്തോടെ പങ്കുവക്കുന്നതോടൊപ്പം തുടർന്നും എല്ലാവരുടെയും സാന്നിധ്യവും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
ഈ പരിപാടിയിൽ പങ്കെടുക്കാനും സഹായ സഹകരണങ്ങൾ ചെയ്യാൻ താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
+91 9620518149
+91 7760540078
+91 8553732398
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us