ബി.എം.എഫും ബെംഗളൂരു ട്രാഫിക് പോലീസും സഹകരിച്ച് നടത്തുന്ന വാഹനഗതാഗത ബോധവൽക്കരണ പരിപാടി മാർച്ച് 3 ഞായറാഴ്ച്ച ടൗൺ ഹാളിൽ.

ബെംഗളൂരു : ഈ നഗരത്തിൽ ജീവിച്ചവർക്ക് നഗരത്തിന്റെ പേര് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിവരുന്ന ബിംബങ്ങളിൽ ഒന്നാണ് ലോകപ്രശസ്തമായ ഇവിടത്തെ ഗതാഗത കുരുക്ക്. നാം ഓരോരുത്തർക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് റോഡ്. ഒരു ദിവസത്തിൽ അധികസമയവും നമ്മൾ റോഡിൽ തന്നെയാവും ചിലവഴിക്കുന്നത്. ഓരോ ദിവസവും നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. അതിന് ആനുപാതികമായി എന്ന രീതിയിൽ തന്നെ റോഡ് അപകടങ്ങളും ഇന്ന് അധികരിച്ചു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾക്കിടയിലേക്ക് ഒരു ഗതാഗത ബോധവൽക്കരണ പരിപാടിയുമായി ഈ കൂട്ടായ്മ മുന്നോട്ടുവരികയാണ്. ഈ വരുന്ന മാർച്ച് മൂന്നാം തീയതി…

Read More

ഭീകരാക്രമണത്തിൽ അനുശോചിച്ച് ബിഎംഎഫ്.

ബെംഗളൂരു : രാജ്യം നടുങ്ങിയ പുൽവാമാ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാന്മാരോടുള്ള ആദരസൂചകമായി ബാംഗ്ലൂർ മലയാളി ഫ്രണ്ട്‌സ് ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ ശനിയാഴ്ച രാത്രി ബെംഗളൂരു ടൌൺ ഹാളിൽ മെഴുകുതിരി കത്തിച്ചു അവരോടുള്ള ശ്രദ്ധാഞ്‌ജലി അർപ്പിച്ചു. ട്രസ്റ്റ് സെക്രെട്ടറി ഉണ്ണിക്കൃഷ്ണൻ ,ട്രഷറർ ബിജുമോൻ, പ്രജിത് കുമാർ,റാം,മുനീർ, സൈഫുദീൻ, ജംഷീർ,രതീഷ് രാജ്, പ്രേം,ഗിരീഷ്, ടിജോ എന്നിവർ നേതൃത്വം നൽകി.

Read More

ബാംഗ്ലൂര്‍ മലയാളി ഫ്രെണ്ട്സ് (ബി.എം.എഫ്) ഒന്നാം വാർഷികത്തിന്റെ നിറവിൽ

ബെന്ഗലൂരു : മലയാളി സൌഹൃദ കൂട്ടായ്മയായ ” ബാംഗ്ലൂര്‍ മലയാളി ഫ്രെണ്ട്സ് (ബി.എം.എഫ്) അസ്സോസിയേഷൻ അശരണര്‍ക്ക് അത്താണിയായും ആലംബഹീനർക്കു അവംലബമായും ജീവകാരുണ്യ പ്രവർത്തനമേഖലയിൽ ഒരു വർഷം പൂർത്തിച്ചിരിക്കുന്നു. ബാംഗ്ലൂര്‍ മലയാളി ഫ്രണ്ട്സ് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ  കീഴിൽ 2015 ഫെബ്രുവരിയില്‍  നടന്ന ബാംഗ്ലൂര്‍ മീറ്റിലാണ് ബി.എം.എഫ്  അസ്സോസിയേഷൻ ആയി രൂപം കൊള്ളുന്നത് തുടർന്ന് 2015 ജൂലൈ മാസത്തിൽ ബാംഗ്ലൂര്‍ മലയാളി ഫ്രണ്ട്സ് അസ്സോസിയേഷൻ എന്ന പേരിൽ റെജിസ്റ്റെര്‍ ചെയ്തു, ജിവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന  ഒരു പറ്റം യുവതി യുവക്കാളാണ് ഈ സംഘത്തിന്റെ  കർമ്മ മണ്ഡലത്തിലുള്ളത് ,സ്ഥായിയായ ഒരു വരുമാനമില്ലാത്ത ബി.എം.എഫ്  അതിന്റെ മെംബർമാരിൽ…

Read More
Click Here to Follow Us