പിഎം കെയേഴ്സ് ഫണ്ട്‌ : ബെംഗളൂരുവിൽ നിന്നുള്ള 30 കോവിഡ് അനാഥർക്ക് നൽകി

ബെംഗളൂരു: കോവിഡ് -19 ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട ബെംഗളൂരു അർബനിൽ നിന്നുള്ള 30 ഓളം കുട്ടികൾക്ക് തിങ്കളാഴ്ച ബെംഗളൂരുവിലെ പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻസ് സ്കീമിൽ നിന്ന് 10 ലക്ഷം രൂപ വീതം നൽകി. സംസ്ഥാന സർക്കാരിന്റെ അഞ്ചുലക്ഷം രൂപയുടെ ഹെൽത്ത് കാർഡുകളും കുട്ടികൾക്ക് വിതരണം ചെയ്തു. കൂടാതെ എസ്.എസ്.എൽ.സി പൂർത്തിയാക്കിയവർക്ക് ഉന്നതവിദ്യാഭ്യാസത്തിൽ മികവ് പുലർത്താൻ ലാപ്‌ടോപ്പ് നൽകി.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

പരിപാടിക്കിടെ കുട്ടികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവിധ സർക്കാർ പിന്തുണയും അവർക്ക് ഉറപ്പുനൽകി. നിങ്ങൾ അക്കാദമിക് രംഗത്ത് മികവ് പുലർത്തണമെന്നും, ഒരു ഘട്ടത്തിലും ആത്മവിശ്വാസം നഷ്ടപ്പെടരുതെന്നും എപ്പോഴും നിങ്ങളോടൊപ്പം ഞങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെടെയും ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ 10 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.

ഈ തുകയിൽ നിന്ന് സമാഹരിക്കുന്ന പലിശ കുട്ടികൾക്ക് 18 വയസ്സ് വരെ സ്റ്റൈപ്പൻഡായി നൽകും. മുഖ്യമന്ത്രിയുടെ ബാലസേവ പദ്ധതി പ്രകാരം ഈ കുട്ടികൾക്ക് പ്രതിമാസം 3,500 രൂപ നൽകും. സർക്കാർ നിയന്ത്രണത്തിലുള്ള റസിഡൻഷ്യൽ സ്കൂളുകളിൽ വിദ്യാഭ്യാസം തുടരുമെന്നും അവർക്ക് ഉറപ്പുനൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
[masterslider id="10"]

Related posts