മുഖ്യമന്ത്രിയുടെ അവകാശവാദത്തെ ട്രോളി സോഷ്യൽ മീഡിയ

ബെംഗളൂരു: പുതുതായി നിർമ്മിച്ച ബെംഗളൂരു- മൈസുരു എക്‌സ്‌പ്രസ്സ് പത്തുവരി പാതയാണെന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അവകാശവാദത്തെ ട്രോളി സോഷ്യൽ മീഡിയ. നാലുവരി മാഞ്ഞുപോയോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

പുതിയ എക്‌സ്‌പ്രസ്സ് വേക്ക് അടിയിലൂടെ വന്ദേഭാരത് എക്‌സ്‌പ്രസ്സ് ട്രെയിൻ കടന്നുപോകുന്ന ആകാശ ദൃശ്യം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച്, അതിന് അടിക്കുറിപ്പ് നൽകിയതാണ് പരിഹാസത്തിന് കാരണമായത്. പത്ത് വരി ബെംഗളൂരു- മൈസൂർ എക്‌സ്‌പ്രസ്സ്, തൊട്ടടുത്ത് വന്ദേഭാരത് എക്‌സ്‌പ്രസ്സും, എന്തൊരു കാഴ്ച എന്ന് തുടങ്ങുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. കർണാടകയിലെ ലോകോത്തര പശ്ചാത്തല സൗകര്യവും അഭൂതപൂർവ വളർച്ചയുമാണ് ഈ ദൃശ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇരട്ട എഞ്ചിൻ സർക്കാർ സംസ്ഥാനത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

  ഫുട്‌ബോർഡിൽ തൂങ്ങി അപകടകരമായ യാത്ര: ബസ് ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ഈ ട്വീറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകുകയും ചെയ്തു. സാധ്യമായ മികച്ച അടിസ്ഥാന സൗകര്യം നമ്മുടെ ജനം അർഹിക്കുന്നു അത് നമ്മുടെ സർക്കാർ എപ്പോഴും അത്യധ്വാനം ചെയ്യുമെന്നും മോദി കുറിച്ചു. എന്നാൽ, മുഖ്യമന്ത്രി പങ്കുവെച്ച ദൃശ്യത്തിലുള്ള കെങ്കേരിയിൽ നിന്ന് മൈസൂരിലേക്കുള്ള എക്‌സ്‌പ്രസ്സ് ആറുവരിപ്പാതയാണ്. എങ്ങനെ നോക്കിയാലും ദൃശ്യത്തിൽ ആറ് വരിയേ കാണാനാകുകയുള്ളൂ. ഇതാണ് സൈബർ ലോകം ട്രോളുകൾക്കും പരിഹാസത്തിനും പാത്രമാക്കിയത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ
[masterslider id="10"]

Related posts