ബെംഗളൂരു- എറണാകുളം ഇന്റർസിറ്റി വഴി തിരിച്ചുവിടും

ബെംഗളൂരു: കെ.എസ്.ആർ ബെംഗളൂരു-എറണാകുളം-കെ.എസ്.ആർ ബെംഗളൂരു ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വഴി തിരിച്ചുവിടുമെന്ന് ദക്ഷിണ പശ്ചിമ വിമാനത്താവളം അറിയിച്ചു.

ബെംഗളൂരു – ഹൊസൂർ പാതയിൽ നവീകരണപ്രവൃത്തി നടക്കുന്നതിനാൽ ഈ മാറ്റം.

കെ.എസ്.ആർ ബംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിൻ പതിവ് ഷെഡ്യൂൾ പ്രകാരമുള്ള കാർമലാരം, ഹൊസൂർ, ധർമപുരി തുടങ്ങിയ സ്റ്റോപ്പുകൾ ഒഴിവാക്കും. ഹൊസൂർ-സേലം പാതക്കുപകരം കെ.ആർ പുരം- ബംഗാർപേട്ട്- സേലം പാതയിലൂടെയാണ് സർവിസ് നടത്തുക. ബംഗളൂരു കന്റോൺമെന്റ് കഴിഞ്ഞാൽ പിന്നീട് സേലത്തു സ്റ്റോപ്പുണ്ടാവുകയുള്ളൂ എന്ന് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts