കേരള സ്റ്റോറി കാണാൻ അവധിയും ടിക്കറ്റും നൽകി ആയുർവേദ കോളേജ്

ബെംഗളൂരു: കേരള സ്റ്റോറി കാണുന്നതിനായി കോളേജിലെ വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ച് ആയുർവേദ കോളേജ്. ബാഗൽകോട്ട് ഇൽകൽ വിജയ മഹാന്തേഷ് ആയുർവേദ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾക്കാണ് കോളേജിന്റെ സമീപത്തെ തിയേറ്ററിൽ സിനിമ കാണുന്നതിന് ഇന്നലെ ഉച്ചയ്ക്ക് കോളേജ് അവധി നൽകിയത്. ഒപ്പം സൗജന്യ ടിക്കറ്റും നൽകി. ഉച്ചയ്ക്ക് 12 മുതൽ 3 വരെ ക്ലാസ്സ്‌ ഉണ്ടായിരിക്കില്ലെന്നും വിദ്യാർത്ഥിനികൾ നിർബന്ധമായും സിനിമ കാണണമെന്നും പ്രിൻസിപ്പലിന്റെ ഉത്തരവിൽ പറയുന്നു.

Read More

അംബേദ്കറെയും ദളിതരെയും അപമാനിച്ച കേസിൽ 6 വിദ്യാർത്ഥികൾ അറസ്റ്റിൽ

ബെംഗളുരു: സ്‌കിറ്റിലൂടെ അംബേദ്കറെയും ദളിതരെയും അപമാനിച്ച കേസില്‍ ആറ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പ്രമുഖ സ്വകാര്യ സര്‍വകലാശാലയിലെ മാനേജ്‌മെന്റ് വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കോളജ് പ്രിന്‍സിപ്പല്‍, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റില്‍ പരിപാടി അവതരിപ്പിച്ചയാള്‍ അടക്കം അറസ്റ്റിലായവരുടെ എണ്ണം ഒന്‍പത് ആയി. കോളേജ് ഡേയ്ക്ക് ബെംഗളുരുവിലെ പ്രമുഖ സ്വകാര്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്‌കിറ്റിലാണ് അംബേദ്കറെയും ദളിതരെയും അപമാനിക്കുന്നത്. ഭരണഘടനാ ശില്പി ബിആര്‍ അംബേദ്ക്കറെ ബിയര്‍ അംബേദ്കറെന്നു വിളിച്ചധിക്ഷേപിച്ചാണു വിദ്യാര്‍ത്ഥികള്‍ സ്‌കിറ്റ്…

Read More

കോളേജിലെ വാക്കു തർക്കം ഒടുവിൽ കത്തി കുത്ത്; വിദ്യാർത്ഥി  മരിച്ചു

death suicide murder accident

ബെംഗളൂരു: കോളേജ് ക്യാമ്പസിൽ സീനിയർ വിദ്യാർത്ഥിയുടെ കുത്തേറ്റ് പിയു വിദ്യാർത്ഥി മരിച്ചു. ശംപുരയിൽ നിന്നുള്ള മുഹമ്മദ്‌ അർബാസ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം എച്ച്‌ബിആർ ലെഔട്ടിലെ കോളേജിൽ കലാപരിപാടികൾ നടക്കുന്നതിനിടെയാണ് വിദ്യാർത്ഥികൾ തമ്മിലുള്ള വാക്ക് തർക്കത്തിന് ഒടുവിൽ കത്തി കുത്തു നടന്നത്. കുത്തേറ്റ വിദ്യാർത്ഥി ചികിത്സക്കിടെ ആശുപത്രിയിൽ ആണ് മരിച്ചത്.

Read More

കോളേജ് വിദ്യാർത്ഥികളുടെ നിശാപാർട്ടി തടസ്സപ്പെടുത്തി സദാചാരവാദികൾ

ബെംഗളൂരു: ​മംഗ​ളൂ​രു ന​ഗ​ര​ത്തി​ലെ പ​ബ്ബി​ല്‍ കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യ നി​ശാ പാ​ര്‍​ട്ടി സ​ദാ​ചാ​ര​വാ​ദി​ക​ള്‍ ത​ട​സ​പ്പെ​ടു​ത്തി. പാര്‍​ട്ടി​ക്കി​ടെ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഇ​വ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ അ​ധി​ക്ഷേ​പം ചൊ​രി​ഞ്ഞ ശേ​ഷം വ​നി​ത​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രെ നി​ര്‍​ബ​ന്ധ​പൂ​ര്‍​വം പ​ബ്ബി​ല്‍ നിന്നും പു​റ​ത്തിറക്കി വിടുകയുമാണ് ഉണ്ടായത്. മം​ഗ​ളൂ​രു​വി​ലെ “അം​നേ​സി​യ-​ദ ലോ​ഞ്ച്’ എ​ന്ന പ​ബ്ബി​ലാ​ണ് സ​ദാ​ചാ​ര​വാ​ദി​ക​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ന​ഗ​ര​പ്ര​ദേ​ശ​ത്തെ കോ​ളേ​ജു​ക​ളി​ലെ അ​വ​സാ​ന വ​ര്‍​ഷ ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് സ​ദാ​ചാ​ര സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Read More

കോളേജ് യൂണിഫോമിൽ ലിപ്പ് ലോക്ക് ചലഞ്ച്, വീഡിയോ വൈറലായതോടെ ഒരാൾ അറസ്റ്റിൽ 

ബെംഗളൂരു: കർണാടകയിൽ കോളജ് വിദ്യാർഥികൾ ലിപ്പ് ലോക്ക് ചലഞ്ച് നടത്തിയത് വിവാദത്തിലേക്ക്. സംഭവത്തെ  തുടർന്ന്   ഒരു കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ. വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ ലിപ്പ് ലോപ്പ് ചലഞ്ചിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ അടക്കം പ്രചരിപ്പിച്ചതോടെ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. ദക്ഷിണ കനഡയിലെ പ്രമുഖ കോളേജിലെ വിദ്യാർത്ഥികളാണ് ലിപ്പ് ലോക്ക് ചലഞ്ച് നടത്തിയത്. സ്വകാര്യ വസതിയിൽ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ കോളേജിലെ പെൺകുട്ടികളും ആൺകുട്ടികളും ചലഞ്ചിൽ ഏർപ്പെടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിപ്പിച്ചത്. മറ്റ് വിദ്യാർത്ഥികൾ ഇവരെ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. വിദ്യാർഥികൾ ലിപ്പ്…

Read More

ഹിജാബ് വിഷയത്തിൽ വിമർശനവുമായി മംഗളൂരു എംഎൽഎ

ബെംഗളൂരു: ഹിജാബ് അനുകൂലികൾക്കെതിരെ വിമർശനവുമായി മംഗലാപുരം യു.ടി ഖാദർ. സൗദി അറേബ്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ പോയാൽ ഇന്ത്യയിലെ സംസ്‌കാരവും സ്വാതന്ത്ര്യവും മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു. ഹമ്പൻകട്ട യൂണിവേഴ്സിറ്റി കോളേജിലേയും ഉപ്പിനങ്ങാടി ഗവൺമെന്റ് കോളേജിലേയും വിദ്യാർത്ഥികൾ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മംഗളൂരുവിലെ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖാദർ. ഇന്ത്യയുടെ സംസ്കാരം നിങ്ങൾക്ക് നൽകുന്ന അവസരങ്ങൾ എത്രയാണെന്ന് അറിയണമെങ്കിൽ നിങ്ങൾ പുറത്ത് പോയാൽ മനസ്സിലാകും. ഇവിടെ നിങ്ങൾക്ക് ആരുമായും സംസാരിക്കുവാനും പത്രസമ്മേളനം നടത്താനും സ്വാതന്ത്ര്യമുണ്ട്. ഹിജാബ് പ്രതിഷേധിക്കുന്ന കുട്ടികൾക്ക്…

Read More

വിദ്യാർത്ഥിനികളുടെ സസ്പെൻഷൻ, ധിക്കാരം തുടർന്നാൽ പുറത്താക്കുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

ബെംഗളൂരു: കര്‍ണാടക ഹൈക്കോടതി വിധി ലംഘിച്ച്‌ ക്ലാസില്‍ ഹിജാബ് ധരിച്ചെത്തിയ ഒരു വിദ്യാര്‍ത്ഥിയ്‌ക്ക് കൂടി സസ്‌പെന്‍ഷന്‍ നൽകിയിരുന്നു. ധിക്കാരം തുടരുകയാണെങ്കിൽ കോളേജിൽ നിന്നും പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. ഉഡുപ്പി ഫസ്റ്റ് ഗ്രേഡ് കോളേജിലെ വിദ്യാര്‍ത്ഥിനിയ്‌ക്കെതിരെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. ഇതോടെ ഹൈക്കോടതി വിധി ലംഘിച്ചതിന്റെ പേരില്‍ കോളേജില്‍ നിന്നും നടപടി നേരിടുന്ന വിദ്യാര്‍ത്ഥിനികളുടെ എണ്ണം ഏഴായി. കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ച്‌ ക്ലാസില്‍ പ്രവേശിച്ച്‌ ആറ് വിദ്യാര്‍ത്ഥിനികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ മറ്റൊരു വിദ്യാര്‍ത്ഥിനി കൂടെ ഹിജാബ് ധരിച്ച്‌ എത്തിയത്.…

Read More
Click Here to Follow Us