കോളേജ് വിദ്യാർത്ഥികളുടെ നിശാപാർട്ടി തടസ്സപ്പെടുത്തി സദാചാരവാദികൾ

ബെംഗളൂരു: ​മംഗ​ളൂ​രു ന​ഗ​ര​ത്തി​ലെ പ​ബ്ബി​ല്‍ കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യ നി​ശാ പാ​ര്‍​ട്ടി സ​ദാ​ചാ​ര​വാ​ദി​ക​ള്‍ ത​ട​സ​പ്പെ​ടു​ത്തി.

പാര്‍​ട്ടി​ക്കി​ടെ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഇ​വ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ അ​ധി​ക്ഷേ​പം ചൊ​രി​ഞ്ഞ ശേ​ഷം വ​നി​ത​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രെ നി​ര്‍​ബ​ന്ധ​പൂ​ര്‍​വം പ​ബ്ബി​ല്‍ നിന്നും പു​റ​ത്തിറക്കി വിടുകയുമാണ് ഉണ്ടായത്.

  കോൺഗ്രസിൽ മുഖ്യമന്ത്രിപദത്തിനായി തർക്കം മുറുകുന്നു; തെരുവിലിറങ്ങി അണികൾ, പന്തംകൊളുത്തി പ്രകടനവും ഫ്ലക്സ് യുദ്ധവും

മം​ഗ​ളൂ​രു​വി​ലെ “അം​നേ​സി​യ-​ദ ലോ​ഞ്ച്’ എ​ന്ന പ​ബ്ബി​ലാ​ണ് സ​ദാ​ചാ​ര​വാ​ദി​ക​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ന​ഗ​ര​പ്ര​ദേ​ശ​ത്തെ കോ​ളേ​ജു​ക​ളി​ലെ അ​വ​സാ​ന വ​ര്‍​ഷ ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് സ​ദാ​ചാ​ര സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാചകവാതകക്ഷാമം: ബെംഗളൂരുവിൽ വഴിയോര മരങ്ങൾ വ്യാപകമായി മുറിച്ചുകടത്തുന്നു; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us